Saturday 08 December 2018 05:12 PM IST : By സ്വന്തം ലേഖകൻ

സോപ്പുകൾ മാറി മാറി ഉപയോഗിച്ചു, എന്നിട്ടും സ്കിൻ പ്ലോബ്ലംസ് മാറുന്നേയില്ല!

bath_1

ലോകം കണ്ട ഏറ്റവും സുന്ദരിയായ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം മിൽക് ബാത് ആയിരുന്നത്രേ. വെള്ളത്തില്‍ പാല്‍ കലര്‍ത്തി അതില്‍ മുങ്ങിക്കിടക്കും. പാലിലെ പോഷകങ്ങൾ ചര്‍മം വലിച്ചെടുത്ത് മിന്നിത്തിളങ്ങിയതു കൊണ്ടാണ് അവരുടെ സൗന്ദര്യത്തെ ലോകം വാഴ്ത്തിയത്.

എന്നാൽ ഇനി മുതൽ പാൽ കലർത്തിയ വെള്ളത്തിൽ കു ളിക്കാമെന്നാണോ നിങ്ങളുടെ ആലോചന, വേണ്ടേ വേണ്ട. നമ്മുടെ സ്കിന്നിന്റെ പ്രത്യേകത അറിയാതെയുള്ള ഇത്തരം പരീക്ഷണങ്ങളാണ് മിക്ക ചർമ പ്രശ്നങ്ങളുടെയും പ്രധാന കാരണം. സോപ്പുകൾ മാറി മാറി ഉപയോഗിച്ചിട്ടും ചർമത്തിന്റെ മൃദുത്വം നിലനിൽക്കാത്തതും മുഖവും കൈകളും ഡ്രൈ ആകുന്നതുമെല്ലാം ഇത്തരം പരീക്ഷണങ്ങളുടെ നെഗറ്റീവ് വശമാണ്. സോപ്പും ബോഡി വാഷും തിരഞ്ഞെടുക്കുന്നതിലെ മിടുക്കു കൊണ്ട് ഈ പ്രശ്നങ്ങളെയെല്ലാം ഒഴിവാക്കാം.

സോപ്പും ബോഡി വാഷും

സോഡിയം/പൊട്ടാസ്യം ല്യൂറൈൽ സൾഫേറ്റും കൊഴുപ്പുമാണ് മിക്ക സോപ്പുകളുടെയും ഘടകം. വെള്ളത്തിലലിയിച്ച് ദേഹത്ത് തേക്കുമ്പോൾ ത്വക്കിലെ അഴുക്കും എണ്ണമയവുമെല്ലാം സോപ്പ് നന്നായി അലിയിക്കും. ഇങ്ങനെ അലിഞ്ഞിരിക്കുന്ന അഴുക്കുകളെ വെള്ളമുപയോഗിച്ച് കഴുകികളയുകയാണ് നമ്മൾ കുളിക്കുമ്പോൾ ചെയ്യുന്നത്. ശരീരം വൃത്തിയാക്കുന്ന ഘടകങ്ങൾക്കൊപ്പം മണത്തിനും ആന്റി ബാക്ടീരിയൽ ഗു ണത്തിനുമുള്ള ഘടകങ്ങളും സോപ്പിൽ ചേർക്കും. സുഗന്ധവും മരുന്നുകളുടെ അളവുമൊക്കെ നോക്കി സോപ്പ് വാങ്ങുന്നവരെ ആകർഷിക്കുന്നത് ഈ ഘടകങ്ങളാണ്.

ദ്രാവകരൂപത്തിലുള്ള സോപ്പാണ് ബോഡി വാഷ്. സോപ്പിനേക്കാൾ പിഎച്ച് മൂല്യം കുറവാണ് എന്നതാണ് പലരെയും ബോഡി വാഷിന്റെ ഫാൻസ് ആക്കുന്നത്. എങ്കിലും സോപ്പിനും ബോഡി വാഷിനുമുള്ള ഗുണങ്ങളെല്ലാം ഏതാണ്ട് ഒരുപോലെ തന്നെ.

പ്രശ്നമറിഞ്ഞ് പരിഹാരം

ചർമത്തിൽ സ്വതവേയുള്ള എണ്ണമയം കുറയുന്നതാണ് വരണ്ട ചർമക്കാരുടെ പ്രശ്നം. സ്വാഭാവിക എണ്ണമയം നിലനിർത്തുന്നതാണ് ഇതിനു പരിഹാരം. മോയ്സ്ചറൈസറുകൾ അടങ്ങിയ സോപ്പും ഷവർ ജെല്ലും വേണം ഇത്തരക്കാർ തിരഞ്ഞെടുക്കാൻ. നാച്ചുറൽ ഘടകങ്ങളായ ഷിയാ ബട്ടർ, കൊക്കോ ബട്ടർ, വിറ്റാമിൻ ഇ, അലോവേര, ബദാം എണ്ണ, ഒലിവ് ഓയിൽ തുടങ്ങിയവ അടങ്ങിയ സോപ്പുകൾ ഇവർക്ക് ഗുണം ചെയ്യും. ലാവണ്ടർ, സാൻഡൽ വുഡ്, ലെമൺ തുടങ്ങിയ അരോമാറ്റിക് ഓയിലുകൾ ഡ്രൈ സ്കിന്നിനു നല്ലതാണെന്നു മാത്രമല്ല സുഗന്ധവും നൽകും. ഗ്ലിസറിനും തേനും വരണ്ട ചർമം പരിഹരിക്കും. ട്രൈഗ്ലിസറൈഡുകൾ, സ്റ്റിയറിക് ആസിഡ് പോലുള്ളവ അടങ്ങിയ സോപ്പുകളും ചർമത്തിലെ സ്വാഭാവിക ഈ ർപ്പം നിലനിർത്തും.

എണ്ണമയം കൂടുതലുള്ള ചർമത്തിലാണ് പൊടിയും അഴുക്കും പെട്ടെന്ന് അടിഞ്ഞുകൂടി ചർമപ്രശ്നങ്ങൾ കൂടുതൽ വരുന്നത്. ആന്റീബാക്ടീരിയൽ ഇഫക്ടുള്ള സോപ്പും ബോഡി വാഷും വേണം ഇവർ തിരഞ്ഞെടുക്കാൻ. മുഖത്തെ സൂക്ഷ്മസുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന അഴുക്ക് നീക്കം ചെയ്യാൻ കുറച്ച് വീര്യം കൂടിയ ഇനോർഗാനിക് സോപ്പുകളാകും നല്ലത്.

മുഖക്കുരു, സ്കിൻ അലർജി, വരൾച്ച പോലെയുള്ള പ്രശ്നങ്ങളുള്ളവർ മെഡിക്കേറ്റഡ് ആന്റി ബാക്ടീരിയൽ സോപ്പുകള്‍ തന്നെ സെൻസിറ്റീവ് സ്കിൻ പരിഗണിച്ച് തിരഞ്ഞെടുക്കണം. സോപ്പിലെ ട്രൈക്ലോസാൻ, സാലിസിലിക് ആസിഡ് പോലുള്ള ഘടകങ്ങളാണ് മുഖക്കുരുവിനെ തടയുന്നത്. ശരീരദുർഗന്ധമകറ്റാനും ആന്റിബാക്ടീരിയൽ ഉപയോഗത്തിനും ഇത് ന ല്ലതാണ്. അധികമുള്ള എണ്ണമയം ഒഴിവാക്കി മുഖം ക്ലീനാക്കി വയ്ക്കുമെന്നു കരുതി മറ്റു ചർമക്കാർ ഇതുപയോഗിക്കുന്നത് വരൾച്ച കൂട്ടും.

ഏതു തരം ചർമം ഉള്ളവരായാലും മുഖത്ത് സോപ്പുപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ലിക്വിഡ് ബേസിലുള്ള ബോഡി വാഷോ ഫെയ്സ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. അപ്പോൾ മുഖം വരണ്ടുപോകില്ല. ദിവസം രണ്ടു തവണയിൽ കൂടുതൽ ഫെയ്സ് വാഷ് ഉപയോഗിക്കരുത്. ഓരോ ചർമക്കാരും അവരുടെ സ്കിൻ ടൈപ്പ് അനുസരിച്ചുള്ള ഫെയ്സ് വാഷ് തന്നെ തിരഞ്ഞെടുക്കാനും ഓർക്കുക.

bath-2

ഉപയോഗം അറിയാം

സോപ്പും ഷവർ ജെല്ലും ഫെയ്സ് വാഷും ഷാംപൂവുമൊന്നും നേരിട്ട് ചർമത്തിലേക്ക് ഉരസി തേക്കരുത്. കട്ടി കൂടിയ ഇവ ത്വക്കിനു ദോഷമാകുമെന്നതിനാലാണ് ഇത്. സോപ്പ് വെറുതേ പതപ്പിച്ച് തേച്ചാൽ മതി. എന്നാൽ ബോഡി വാഷ് ഉപയോഗിക്കുന്നതിന് പ്രത്യേകം ലൂഫയോ വാഷ് ക്ലോത്തോ സ്ക്രബ്ബി ങ് പഫോ തന്നെ വേണം. ഷവർ ജെല്ലാണ് ഉപയോഗിക്കുന്നതെങ്കിൽ പഫിലേക്ക് കുറച്ചു തുള്ളികൾ ഇറ്റിച്ച ശേഷം അൽപം നനച്ച് വൃത്താകൃതിയിൽ ദേഹത്ത് തേച്ചുകഴുകാം.

സോപ്പിൽ ആന്റിബാക്ടീരിയൽ കെമിക്കലുകളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഓരോ തവണ ഓരോരുത്തർ ഉപയോഗിക്കുമ്പോഴും സോപ്പിൽ അവശേഷിക്കുന്ന പതയിൽ അഴുക്കും അണുക്കളും ഉണ്ടാകാം. ബോഡി വാഷിന് ഈ പ്രശ്നം കുറവാണ്. പക്ഷേ, ബോഡി വാഷ് എടുക്കുന്ന പഫ് ഓരോ തവണ ഉപയോഗിച്ച ശേഷവും നന്നായി കഴുകി ഉണക്കണം.

എന്തെങ്കിലും സ്കിൻ അലർജിയുള്ളവർ ചൊറിച്ചിലും അ സ്വസ്ഥതയും മാറുമെന്നു കരുതി ആവർത്തിച്ച് സോപ്പുപയോഗിച്ച് കഴുകുന്നത് നല്ല ശീലമല്ല. ചർമം വീണ്ടും വരണ്ടതാക്കാനേ ഇതുപകരിക്കൂ. പല സോപ്പുകൾ മാറി മാറി ഉപയോഗിക്കുന്നതും നല്ലതല്ല.

ഓരോ തവണ സോപ്പും ഷവർ ജെല്ലും ഉപയോഗിക്കുമ്പോഴും ചർമത്തിലെ സ്വാഭാവിക ഈർപ്പം നഷ്ടമാകും. അതുകൊണ്ട് കുളി കഴിഞ്ഞ ഉടനെ മോയ്സ്ചറൈസറുകള്‍ പുരട്ടണം. ഓയിലി സ്കിൻ ഉള്ളവർ ജെൽ ബേസ്ഡ് മോയ്സ്ചറൈസറുകളും വരണ്ട ചർമമുള്ളവർ ക്രീം ബേസ്ഡ് മോയ്സ്ചറൈസറുകളും വേണം പുരട്ടാൻ. 50 വയസ്സു കഴിഞ്ഞവർക്ക് സ്വാഭാവികമായി ചർമത്തിലുണ്ടാകുന്ന ഈർപ്പം കുറയും. പെട്ടെന്ന് വരൾച്ച വരുന്ന ഘട്ടവുമാണിത്. ഈ പ്രായത്തിലുള്ളവർ സോപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

തിരഞ്ഞെടുക്കുമ്പോൾ അറിയാം

യോജിക്കുന്ന സോപ്പും ഷവർ ജെല്ലും തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരിക്കൽ പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായാൽ പിന്നെ, ആ കാര്യമോർത്ത് ടെൻഷനും വേണ്ട. ടിഎഫ്എം (ടോട്ടൽ ഫാറ്റി മാറ്റർ) നോക്കി വേണം സോപ്പ് തിരഞ്ഞെടുക്കാൻ. എത്ര ടിഎഫ്എം ഉണ്ടോ, അതിനു ശേഷം ചേർത്തിരിക്കുന്നത് മറ്റു പദാർഥങ്ങൾ അഥവാ ഫില്ലറുകൾ ആകും. ടിഎഫ്‌എം കുറവുള്ള സോപ്പുകൾ ഉപയോഗിക്കുമ്പോൾ അതിലെ കെമിക്കലുകൾ ചർമത്തിനു ദോഷമായി വരും. 76 ൽ കൂടുതൽ ടിഎഫ്എം ഉള്ള സോപ്പുകൾ ഗ്രേഡ് വണ്ണിലും 70Ð 75 ഗ്രേഡ് ടുവിലും 60Ð 69 ഗ്രേഡ് ത്രീയിലും പെടും. ഏറ്റവും കൂടുതൽ ടിഎഫ്എം ഉള്ള സോപ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സോപ്പിന്റെയും ചർമത്തിന്റെയും പിഎച്ച് മൂല്യവും പ്ര ധാന ഘടകമാണ്. ചർമത്തിന്റെ പിഎച്ച് മൂല്യം 5Ð6 ആണ്. ഇതിനേക്കാൾ വളരെ പിഎച്ച് മൂല്യം കൂടിയ സോപ്പുപയോഗിച്ചാൽ ചർമോപരിതലത്തിലെ എണ്ണമയവും സ്വാഭാവിക ഈർപ്പവുമെല്ലാം നഷ്ടമാകും. പിഎച്ച് ലെവൽ കുറവാണ് എന്നതാണ് ഷവർ ജെല്ലിനു ആരാധകരെ കൂട്ടുന്ന രഹസ്യം. പാരബെ ൻ അടങ്ങിയിട്ടില്ലാത്ത സോപ്പും ഷവർ ജെല്ലും നോക്കി വാങ്ങാം.

ലിക്വിഡ് സോപ്പ് എന്നാൽ

1-1

ദ്രാവകരൂപത്തിലുള്ള സോപ്പാണ് ലിക്വിഡ് സോപ്പ്. ഷ വർ ജെല്ലും കൈയും കാലുമൊക്കെ കഴുകാനായി ഉപയോഗിക്കാവുന്ന മോയ്സ്ചറൈസിങ് ബോഡി വാഷും മുഖത്തെ മൃതകോശങ്ങളെ നീക്കാനുപയോഗിക്കുന്ന എ ക്സ്ഫോളിയേറ്റിങ് ബോഡി വാഷും ക്ലെൻസറായും മ റ്റുമുപയോഗിക്കുന്ന ഫെയ്സ് വാഷുമെല്ലാം ഇതിന്റെ പ ല രൂപങ്ങളാണ്.

ലിക്വിഡ് സോപ്പുപയോഗിച്ചാൽ 30 ശതമാനം ഈർപ്പം ചർമത്തിൽ നിലനിൽക്കും. അതുകൊണ്ടാണ് ഫെയ്സ്‌വാഷ് കൊണ്ട് മുഖം കഴുകുമ്പോൾ സോപ്പുപയോഗിക്കുമ്പോഴുള്ള പോലെ വലിച്ചിൽ അനുഭവപ്പെടാത്തത്. ഷവർ ജെൽ ഉപയോഗിച്ച് കുളിക്കുമ്പോഴും ഇതുതന്നെയാണ് പോസിറ്റീവായി സംഭവിക്കുന്നത്. എന്നാൽ ഷവർ ജെല്ലുപയോഗിച്ച് ചൂടുവെള്ളത്തിൽ കുളിക്കുന്നത് സ്കിൻ വരളുന്നതിന് ഇടയാക്കും.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ജാജിമോൾ, ബ്യൂട്ടീഷൻ, ജാജീസ് ഇന്നവേഷൻസ്, കൊല്ലം