പ്രസവശേഷം, നഷ്ടപ്പെട്ടു പോയ ആലില വയറിനെക്കുറിച്ചോർത്ത് വിഷമിക്കാത്ത അമ്മമാർ ഉണ്ടാവില്ല. ചാടിയ വയർ കുറയ്ക്കാമെങ്കിലും തൊലിപ്പുറത്തുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാൻ ബുദ്ധിമുട്ടാണ്. എന്നാലിപ്പോൾ സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാനും മരുന്നുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന അഞ്ചു എളുപ്പമാർഗ്ഗങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജ് ആണ് പ്രധാനം.
വെളിച്ചെണ്ണ: സ്‌ട്രെച്ച് മാര്‍ക്കുളള ഭാഗത്ത് ഒരല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. അരമണിക്കൂറോളം നന്നായി മസാജ് ചെയ്തു പിടിപ്പിക്കുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ പാടുകള്‍ മായ്ക്കാൻ സഹായിക്കും.
വെളിച്ചെണ്ണയും ആവണക്ക് എണ്ണയും: വെളിച്ചെണ്ണയും ആവണക്ക് എണ്ണയും സമാസമം ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടി മസാജ് ചെയ്യുക. ആറു മാസത്തോളം ദിവസവും ചെയ്യുക.
വെളിച്ചെണ്ണയും ഒലിവ് എണ്ണയും: വെളിച്ചെണ്ണയും ഒലിവ് എണ്ണയും എന്നിവ സമാസമം യോജിപ്പിക്കുക. പാടുളള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. എണ്ണ ഉണങ്ങിയശേഷം ചൂടുവെള്ളത്തിൽ കുളിക്കാം.
വെളിച്ചെണ്ണയും മഞ്ഞളും: രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍, കുറച്ച് നാരങ്ങനീര് എന്നിവ ചേര്‍ക്കുക. പാടുളള ഭാഗത്ത് പുരട്ടി ഉണങ്ങാൻ വയ്ക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
വെളിച്ചെണ്ണയും പഞ്ചസാരയും ഉപ്പും: പകുതി കപ്പ് വെളിച്ചെണ്ണയില്‍ ഒരു കപ്പ് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. അഞ്ച് മിനിറ്റ് ഇത് ശരീരത്തില്‍ പുരട്ടി മസാജ് ചെയ്യുക. പിന്നീട് പത്തു മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.