Friday 04 June 2021 12:33 PM IST : By സ്വന്തം ലേഖകൻ

മേക്കപ്പ് ഇത്തിരി ഓവറല്ലേ എന്ന് ആരും ചോദിക്കില്ല: മിനിറ്റുകള്‍ക്കുള്ളില്‍ സുന്ദരിയായി സ്വാസിക: മേക്കപ്പ് കിറ്റ് വിഡിയോ

swasika-52

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലര്‍ക്കും മാതൃക സെലിബ്രിറ്റികളാണ്. പ്രകൃതിദത്തവും ഫലപ്രദവുമായ മേക്കപ്പ് ടിപ്‌സുകള്‍ താരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. നിമിഷ നേരം കൊണ്ട് ഒരുങ്ങി ഇറങ്ങാന്‍ സഹായിക്കുന്ന മേക്കപ്പ് ടിപ്‌സ് പരിചയപ്പെടുത്തുകയാണ് സ്വാസിക വിജയ്. സിനിമയ്‌ക്കോ ഷോപ്പിങ്ങിനോ പോകുമ്പോള്‍ അധികം ഓവറാകാതെ  പെട്ടെന്ന് തന്നെ മേക്കപ്പ് ചെയ്യേണ്ടി വരും. അതിനുള്ള സൗന്ദര്യക്കൂട്ടാണ് സ്വാസിക പരിചയപ്പെടുത്തുന്നത്.

മേക്കപ്പ് ഓവറാകാതെ തന്നെ ലളിതവും സുന്ദരവുമായി ചെയ്യാന്‍ സഹായിക്കുന്ന സൗന്ദര്യക്കൂട്ടാണ് സ്വാസിക പങ്കുവയ്ക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്വാസികയുടെ പേഴ്‌സണല്‍ മേക്കപ്പ് വിഡിയോ എത്തുന്നത്.