Thursday 13 December 2018 04:35 PM IST : By സ്വന്തം ലേഖകൻ

വിയർക്കില്ല, എണ്ണമയം ഉണ്ടാവില്ല; ആറു മണിക്കൂറോളം ഫ്രഷ് ലുക്ക്! സ്വെറ്റ്‌ പ്രൂഫ് മേക്കപ്പ് കാണാം

rincctyip

ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖത്തിട്ട മേക്കപ്പ് വിയർത്ത് ആകെ വൃത്തികേടായി മാറിയ അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? എങ്കിൽ അമിതമായി വിയർക്കുന്ന നിങ്ങളുടെ ചർമ്മത്തിനല്ല കുഴപ്പം, മേക്കപ്പാണ് യഥാർത്ഥ വില്ലൻ. വളരെ മനോഹരമായി ഒരുങ്ങിയെന്ന ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുമ്പോഴായിരിക്കും മുഖത്തെ എണ്ണമയം കൂടുതലാവുന്നത്.

ഒപ്പം വിയർക്കുക കൂടി ചെയ്‌താൽ ചർമ്മത്തിന്റെ ഓരോ ഭാഗത്തും പല നിറമായി മാറും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ക്രീമും ഫൗണ്ടേഷനുമെല്ലാം വിപണിയിൽ ലഭ്യമാണ്. പലർക്കും ഇതറിയില്ല എന്നുമാത്രം. ഏകദേശം ആറു മണിക്കൂറോളം വിയർപ്പ് നിയന്ത്രിച്ച് ഫ്രഷായി നിലനിർത്തുന്ന മേക്കപ്പ് പരിചയപ്പെടുത്തുകയാണ് ബ്യൂട്ടീഷ്യൻ റിൻസി. വിഡിയോ കാണാം;