Friday 12 January 2018 10:07 AM IST : By സ്വന്തം ലേഖകൻ

മേക്കപ്പ് കിറ്റിലെ ഹീറോയിൻ ലിപ്സ്റ്റിക് തന്നെ! അറിയാം ലിപ്സ്റ്റിക്കിനെക്കുറിച്ചെല്ലാം; ഒപ്പം പുതിയ ട്രെൻഡുകളും

beauty_lipstick

വിക്ടോറിയൻ സുന്ദരിമാര്‍ ചുണ്ടുകൾ ചുവപ്പിച്ചത് എങ്ങനെയാണെന്നറിയാമോ? തേനീ ച്ച വാക്സും പൂക്കളിൽ നിന്നെടുത്ത നിറവും ഒരുമിച്ച് കലർത്തിയാണ് ആദ്യമായി അവർ ചുണ്ടിന് നിറം കൊടുത്തത്. പിന്നീട് പാരിസിലെ പ്രശസ്തരായ പെർഫ്യൂം നിർമാതാക്കൾ ലിപ്സ്റ്റിക് എന്ന സൗന്ദര്യവർധകവസ്തുവിനെ കടകളിലെത്തിച്ചു. മുന്തിരിച്ചാറും വെണ്ണയും വാക്സും ചേർത്ത അപൂർവ കൂട്ടായിട്ടായിരുന്നുവത്രെ അത്. ഇത്രയും ‘ബ്ലാക് ആൻഡ് വൈറ്റ്’ ഫ്ലാഷ്ബാക്ക്.

സീനാകെ കളർഫുൾ ആണിന്ന്. ലിപിസ്റ്റിക് വാങ്ങാൻ ഷോപ്പിൽ ചെന്നാൽ വണ്ടറടിച്ച് കൺഫ്യൂഷനായി പോകുകയേ ഉള്ളൂ. അത്ര വൈവിധ്യമാണ് ലിപ് മേക്കപ്പ് ശ്രേണിയിൽ. ട്രഡീഷനൽ ലിപ്സ്റ്റിക് വിട്ട് മാറ്റ് ഫിനിഷും ഗ്ലോസിയും മോയ്സ്ചറൈസിങ്ങും ലോങ് ലാസ്റ്റിങ്ങും പടരാത്തതും. അങ്ങനെ നൂറായിരം വെറൈറ്റികള്‍. ചർമത്തിന്റെ നിറത്തിനു ചേരുന്ന ‘ഒരേ ഒരു’ ലിപ്സ്റ്റിക് എന്ന സങ്കൽപം എവിടെയോ പോയ് മറഞ്ഞു.

ലിപ്സ്റ്റിക് കൂടാതെ ലിപ് ബാമും ലിപ് ഗ്ലോസും ലിപ് ലൈനറും ലിപ്് സ്റ്റെയിനും ലിപ് ക്രയോണും കൂടിയുണ്ടെങ്കിലേ മേക്കപ്പ് കിറ്റ് പൂർണമാകൂ എന്ന അവസ്ഥയാണ്. ഫൗണ്ടേഷനോ കൺമഷിയോ പൊട്ടോ ഇല്ലെങ്കിലും പോട്ടേന്നു വയ്ക്കാം. ഓഫിസിലേക്കോ വെറുതെ നട ക്കാനിറങ്ങുമ്പോഴോ ചുണ്ടിലിത്തിരി ചായമടിച്ചാൽ മുഖത്തിനെന്താ ഒരു തെളിച്ചം! എന്തൊരു ചെയ്ഞ്ച്! ലിപ്സ്റ്റിക് പുരട്ടിയാൽ കോൺഫിഡൻസ് കൂടും എന്നാണ് ഇപ്പോൾ പെൺകുട്ടികൾ പറയുന്നത്. ലിപ് മേക്കപ്പിലെ ‘മസ്റ്റ് ഹാവ്’ സ്റ്റാർസ് ഒന്നറിഞ്ഞു വരാം. നമ്മുടെ കിറ്റും അപ്ഡേറ്റഡ് ആകട്ടേന്ന്.

ലിപ്സ്റ്റിക്

പടരാതെ എത്രനേരം വേണമെങ്കിലും വൃത്തിയായിരിക്കുന്ന മാറ്റ് ഫിനിഷ്, തിളക്കം കൂടുതൽ വേണ്ടവർക്ക് ഹൈ ഗ്ലോസി, കുറേ നേര ത്തേക്ക് നിലനിൽക്കുന്ന ലോങ് ലാസ്റ്റിങ്, ഫ്രോസ്റ്റഡ്, പിന്നെ മോയ്സ്ചറൈസിങ്... ഇങ്ങനെ സ്വഭാവത്തിലും, പാക്കിങ്ങിലും, ന ൽകുന്ന ഫീലിലും സങ്കൽപിക്കാൻ പോലുമാകാത്ത മാറ്റങ്ങളാണ് ലിപ്സ്റ്റിക്കിൽ ഉണ്ടായിരിക്കുന്നത്. കളറിന്റെ കാര്യമാണെങ്കിൽ പ റയാനുമില്ല. കടുംചുവപ്പ്, പർപ്പിൾ മുതൽ നിയോൺ വരെ. കളർ വേണ്ട എന്നാണെങ്കിൽ ന്യൂഡ് ഷെയ്ഡുകളും ഇഷ്ടം പോലെ.

ഓരോ പ്രായക്കാർക്കും ഓരോ മൂഡിനും ചേരുന്ന കളറുകളും തിരഞ്ഞെടുക്കാം. ചർമത്തിന്റെ നിറത്തിന് ചേരുന്ന ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുത്താണ് പണ്ട് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ആ ചേര്‍ച്ച ആരും നോക്കാറില്ല. ഇഷ്ടവും ട്രെൻഡും മാത്രമേ പരിഗണനയിൽ വരൂ. എങ്കിലും ലൈറ്റ് ഷെയ്ഡുകളാണ് ഇപ്പോൾ അധികം പേരും അണിയാൻ ഇഷ്ടപ്പെടുന്നത്.

വരണ്ടതോ പൊട്ടിയതോ ആയ ചുണ്ടുകളാണെങ്കിൽ മാറ്റ്, ലോങ് ലാസ്റ്റിങ്, ട്രാൻസ്ഫർ പ്രൂഫ് ലിപ്സ്റ്റിക്കുകളിൽ നിന്ന് അകലം പാലിച്ചോളൂ. ചുണ്ടുകൾ കൂടുതൽ ഡ്രൈ ആക്കുന്നവയാണ് ഇതെല്ലാം. ഇവർക്ക് പറ്റിയത് മോയ്സ്ചറൈസിങ്, ഷിയാ ബട്ടർ അല്ലെങ്കിൽ വൈറ്റമിൻ ഇ അടങ്ങിയ ലിപ്സ്റ്റിക്കുകളാണ്. ഹൈഡ്രേറ്റിങ് പ്രോപ്പർട്ടിയുള്ള ഹൈ ഗ്ലോസിയും ഇവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാം.

ഓർക്കാൻ: ലിപ്സ്റ്റിക് കൂടുതൽ നേരം ചുണ്ടിൽ നിൽക്കാൻ സൂത്രമുണ്ട്. രണ്ടോ മൂന്നോ കോട്ട് ആയി ഇടുക. ഒരു കോട്ട് ഇട്ട ശേഷം സോഫ്റ്റ് ടിഷ്യൂവിൽ ചുണ്ടുകൾ പതിയെ അമർത്തുക. വീണ്ടും ലിപ്സ്റ്റിക് പുരട്ടുക. വീണ്ടും ടിഷ്യൂവിൽ ചുണ്ടമർത്തുക. അവ സാന കോട്ട് ലിപ്സ്റ്റിക് കൂടി ഇടുക. ലിപ്സ്റ്റിക്കിനെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട.

ലിപ് ബാം

lip-bam

സ്റ്റിക് രൂപത്തിലും ട്യൂബിലും ചെറിയ ടബുകളിലും ലിപ് ബാം വരുന്നുണ്ട്. വരണ്ടു പൊട്ടിയ ചുണ്ടുകൾക്കുള്ള പ്രതിവിധിയായിട്ടാണ് ലിപ് ബാമുകൾ ഉപയോഗിക്കുന്നത്. വൈറ്റമിൻ ഇ യും ഗ്ലിസറിനും ബീസ് വാക്സുമാണ് മിക്ക ലിപ്ബാമുകളുടെയും ചേരുവകൾ. പൊട്ടലുകൾ മാറ്റി ചുണ്ടുകൾ ഭംഗിയായിരിക്കാൻ ഇതെല്ലാം സഹായിക്കും.

മേക്കപ്പ് സാധനങ്ങളെല്ലാം പരിഷ്കരണത്തിനു വിധേയ മായ കൂട്ടത്തിൽ വെളള നിറത്തില്‍ മാത്രം കിട്ടിയിരുന്ന ലിപ് ബാമുകളും പരിഷ്ക്കാരിയായെത്തി. പിങ്കിന്റെ ഷെയ്ഡുകൾ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ... ലിപ്സ്റ്റിക്കിന്റെ ആർഭാടം ഇഷ്ടമില്ലാത്തവർ ലിപ് ബാമിനോടല്ലാതെ ആരോടു കൂട്ടുകൂടാനാണ്? ചുണ്ടു വരളുകയുമില്ല, ഒപ്പം നല്ല നിറവും കിട്ടും. അടുത്ത പരിഷ്കരണം ഇതിനൊപ്പം സൺ പ്രൊട്ടക്‌ഷൻ ഫാക്ടർ കൂടി ഉൾപ്പെടുത്തിയായിരുന്നു. അതോടെ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നു കൂടി സംരക്ഷണമായി. കംപ്ലീറ്റ് ലിപ് പ്രൊട്ടക്ടർ എന്ന മട്ടിൽ ലിപ് ബാം ചുണ്ടുകളുടെ വിശ്വസ്ത സേവകനായി മാറിയിരിക്കുകയാണിപ്പോൾ.

ലിപ് ഗ്ലോസ്

lip_gloss

ബ്ലാക് ആൻഡ് വൈറ്റ് സിനിമകളിൽ നായി കമാരുടെ മേക്കപ്പ് െതളിഞ്ഞു കാണാൻ വേണ്ടിയാണ് ലിപ് ഗ്ലോസ് ആദ്യം ഉപയോഗിച്ചത്. ഇത്തിരി തിളക്കം കൂടുതൽ വേണമെന്നു തോന്നുന്ന അവസരങ്ങളിൽ മടിയില്ലാതെ ലിപ്ഗ്ലോസ് പുരട്ടിക്കോളൂ. ചുണ്ടിൽ നേരിട്ട് ലിപ് ഗ്ലോസ് പുരട്ടാം. തിളക്കം മാത്രം പോരാ, നിറവും വേണമെന്നുണ്ടെങ്കിൽ ലിപ്സ്റ്റിക് പുരട്ടി അതിനു മുകളിൽ ലിപ് ഗ്ലോസ് ഇടാം.

ചില ലിപ് ഗ്ലോസുകൾ തിളക്കത്തോടൊപ്പം ചുണ്ടുകൾക്ക് മാംസളതയും തോന്നിപ്പിക്കും. മെലിഞ്ഞ ചുണ്ടുകളുള്ളവർക്ക് ഇത്തരം ലിപ് ഗ്ലോസ് പരീക്ഷിക്കാവുന്നതാണ്. ലിപ് ഗ്ലോസ് ട്യൂബുകളിലും ചെറിയ ബോട്ടിലുക ളിൽ ആപ്ലിക്കേറ്ററോടു കൂടിയും– രണ്ടു തരത്തിലാണ് ലിപ് ഗ്ലോസ് വാങ്ങാൻ കിട്ടുക. നിറമുള്ള ലിപ് ഗ്ലോസുകളും കളർ ലെസ് ഗ്ലോസുകളും ഉണ്ട്.

ലിപ് സ്റ്റെയിൻ / ലിപ് ടിന്റ്

ലിപ്സ്റ്റിക്കുകൾ മേക്കോവർ ചെയ്ത് പുതിയ രൂപം സ്വീകരിച്ചപ്പോൾ പേര് ലിപ് സ്റ്റെയിൻ എന്നായി മാറി. മെഴുകിന്റെ രൂപത്തിലാണ് ലിപ്സ്റ്റിക്കുകൾ എങ്കിൽ ലിപ് സ്റ്റെയിൻ, വാട്ടർ അല്ലെങ്കിൽ ജെൽ ബേസ്ഡ് ആണ്. ആൽക്കഹോൾ ആണ് ഇതിലെ പ്രധാന ചേരുവ. ചുണ്ടിന്റെ സ്വാഭാവിക നിറത്തെ ഒന്നുകൂടി എടുത്തു കാണിക്കുന്നതാണ് ലിപ് സ്റ്റെയിനുകൾ. അതുകൊണ്ട് ലിപ് സ്റ്റെയിനുക ൾ ചുവപ്പിന്റെയും പീച്ചിന്റെയും പിങ്കിന്റെയും കുറച്ചു ഷെയ്ഡുകളിലേ വരുന്നുള്ളൂ. വരണ്ട ചുണ്ടുള്ളവർ ലിപ് സ്റ്റെയിനിനെ അധികം അടുപ്പിക്കേണ്ട. ആൽക്കഹോൾ ചുണ്ടിനെ കൂടുതൽ വരണ്ടതാക്കും. സ്മഡ്ജ് പ്രൂഫ്, ലോങ് ലാസ്റ്റിങ് ഗുണങ്ങളാണ് ഇവയെ ലിപ്സ്റ്റിക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ലിപ് സ്റ്റെയിൻ ഇട്ടാൽ മുകളിൽ ലിപ്ബാം പുരട്ടിക്കോളൂ. ലിപ് സ്റ്റെയിൻ പുരട്ടി അതിനു മുകളിൽ ലിപ് ഗ്ലോസ് ഇട്ടാലും ചുണ്ടുകൾക്ക് മാംസളതയും വലുപ്പവും തോന്നിക്കും. ബോട്ടിലുകളിൽ ആപ്ലിക്കേറ്റർ ബ്രഷുകളോടെയും തിരിക്കാവുന്ന മാർക്ക ർ പെൻ രൂപത്തിലും ലിപ് സ്റ്റെയിനുകൾ ലഭിക്കും.

ലിപ് ലൈനർ

പെൻസിൽ രൂപത്തിലും തിരിക്കാവുന്ന പെൻസ്റ്റിക് ആയും ലിപ്‌ ലൈനറുകൾ വരുന്നുണ്ട്. ഇഷ്ടം പോലെ ഷെയ്ഡുകളിലും. ലിപ്സ്റ്റിക്കിന് ചേരുന്ന നിറത്തിലുള്ള ലിപ് ലൈനർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ലിപ് ലൈനർ ഇന്നത്ര ട്രെൻഡി അല്ല എങ്കിലും അങ്ങനെ തള്ളിക്കളയാനുമാവില്ലിതിനെ. ചുണ്ടിന് ഭംഗിയുള്ള ഷെയ്പ് കൊടുക്കാം, ലിപ്സ്റ്റിക്കിന്റെ അതിർത്തി കൃത്യമായി നിശ്ചയിക്കാം അങ്ങനെ ചില കാര്യങ്ങൾക്ക് ലിപ്‌ലൈനർ അല്ലാതെ മറ്റാരാണുള്ളത്? ലിപ് കളർ ഇടുന്നതിനു മുമ്പ് ലിപ് ലൈനർ കൊണ്ട് ഒരു കോട്ട് ഇട്ടാൽ ലിപ് കളർ കൂടുതൽ സമയം ഇളകാതിരിക്കും.

െചറിയ ചുണ്ടുകൾക്ക് വീതി കൂട്ടാനും വലിയ ചുണ്ടുകൾക്ക് വലുപ്പം കുറയ്ക്കാനും ലിപ് ലൈനർ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മാത്രം മതി. ആദ്യം ചുണ്ടിനു മുകളിൽ ഇളം നിറത്തിലുള്ള ഫൗണ്ടേഷൻ പു രട്ടണം. ചുണ്ടിന്റെ അതിർത്തിക്കു പുറത്ത് മുകളിലും താഴെയുമായി ലിപ് ലൈനർ കൊണ്ടു വരയ്ക്കണം. ലിപ് പെൻസിൽ കൊണ്ട് ചെറുതായി നിറം കൊടുത്ത് അതിനു മുകളിൽ ലിപ്സ്റ്റിക്കോ ലിപ് കളറോ പുരട്ടാം. ചുണ്ടിനു വലുപ്പം കുറയ്ക്കണമെങ്കിൽ ചുണ്ടിനുള്ളിലായി വേണം ലിപ് ലൈനർ കൊണ്ടു വരയ്ക്കാൻ.

ലിപ് ക്രയോൺ

ലിപ് കളർ നിറച്ച വണ്ണം കൂടിയ പെൻസിലുകളാണ് ലിപ് ക്രയോണുകൾ. ക്രയോണിന്റെ അറ്റം പരന്നു വരുന്നതിനനുസരിച്ച് ഷാർപ്നെർ കൊണ്ട് കൂർപ്പിക്കാം. ട്വിസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന പേനയുടെ രൂപത്തിലും ലിപ് ക്രയോണുകൾ വരുന്നുണ്ട്.

ഏതു പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മെച്ചം. മാറ്റ്, ഗ്ലോസി എന്നീ രണ്ടു വെറൈറ്റികളാണ് ക്രയോണിനുള്ളത്. മാറ്റ് ക്രയോണുകൾ നിറം കൊടുക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ ഗ്ലോസി ക്രയോണുകൾ ലിപ്സ്റ്റിക്കിന്റെയും ലിപ് ബാമിന്റെയും ഗുണങ്ങൾ ചെയ്യും.

നാടൻ വിദ്യയുമുണ്ട്

കൃത്രിമ വസ്തുക്കളോട് അലർജിയുള്ളവർ ഗ്ലിസറിനും തേനും കലർത്തിയോ ഗ്ലിസറിനൊപ്പം പഞ്ചസാര ചേർത്തോ പുരട്ടിയാൽ നിറം കുറഞ്ഞ ചുണ്ടുകൾക്ക് നല്ല നിറം കിട്ടും. വീട്ടിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പ മാർഗമാണിത്. ചുണ്ടിന്റെ വരൾച്ചയാണ് പ്രശ്നമെങ്കിൽ ഗ്ലിസറിൻ മാത്രമായി പുരട്ടിക്കോളൂ.

വിവരങ്ങൾക്ക് കടപ്പാട്: ജീന, മേക്കപ്പ് ആർടിസ്റ്റ്, ഹെയർ അഫയർ, കൊച്ചി.