Friday 12 January 2018 10:36 AM IST

തടിച്ച മൂക്കിനെ മെലിയിക്കാം നീളം കൂടിയ മൂക്കിനെ ചെറുതാക്കാം; സോഹ അലി ഖാന്റെ മേക്കപ്പ് രഹസ്യങ്ങളുമായി അംബിക പിള്ള

Ambika Pillai

Beauty Expert

soha_ambika

മൂക്കിന് നീളമുള്ളത് ഭംഗി തന്നെയാണ് എന്നാല്‍ മൂക്കിന് ഭയങ്കര നീളമായാലോ. ബോളിവുഡിന്റെ  താര സുന്ദരിയായിരുന്ന ഷർമിള ടാഗോറിന്റെ  ഫോട്ടോസ്റ്റാറ്റ് പതിപ്പെന്നു പറയാം മകൾ സോഹ അലി ഖാൻ. ഓരോ വശങ്ങളിൽ നിന്നും നോക്കുമ്പോൾ വിവിധ ഷേപ്പുകളുള്ള മുഖമാണെന്നു തോന്നും സോഹയുടേത്.
 ഷർമിളയുടെ കണ്ണും പുരികവുമെല്ലാം കിട്ടിയിട്ടുണ്ട്. പക്ഷേ, സോഹയ്ക്ക് എപ്പോഴുമുള്ള പരാതി സ്വന്തം മൂക്കിനെ കുറിച്ചാണ്. സോഹയുടെ ലുക്സിലെ ചെറിയ ന്യൂനത എന്ന് പറയാനുണ്ടെങ്കിൽ അത് ആ മൂക്കിന്റെ വലുപ്പം മാത്രമാണ്.


നിരവധി ഷോകളിൽ  സോഹയ്ക്ക് മേക്കപ്പിട്ടിട്ടുണ്ട്. എപ്പോഴും സോഹ ആവശ്യപ്പെടുന്ന ഒരേ കാര്യം മൂക്കിന്റെ വലുപ്പം കുറയ്ക്കണമെന്നാണ്. കോൺടോർ  മേക്കപ്പ് ആണ് സോഹയുടെ മൂക്കിന്റെ നീളം കുറയ്ക്കാനുള്ള ഏക വഴി. എല്ലാ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുമെങ്കിലും സോഹയ്ക്ക് എല്ലാ മേക്കപ്പും ചേരില്ല. ലൈറ്റ് ആൻഡ് ഗ്ലോസി ലിപ്സ്റ്റിക്കാണ് കൂടുതലും അണിയാറുള്ളത്. പീച്ച് സ്കിൻ ടോണായതു കൊണ്ട് എപ്പോഴും പീച്ച് ബ്ലഷാണ് കവിളുകൾക്ക് ഇണങ്ങുക. ഇതൊക്കെയാണെങ്കിലും  അമ്മയുടെ പോലെ മാൻമിഴികൾ വേണമെന്നതാണ് സോഹയുടെ ഏറ്റവും വലിയ ആഗ്രഹം.


കോൺടോർ മേക്കപ്പ്


നീളം കൂടിയ മൂക്കുകളുടെ നീളം കുറയ്ക്കാനും തടിച്ച മൂക്കിനെ മെലിയിക്കാനുമുള്ള മാജിക് മേക്കപ്പ് രീതിയാണ് കോൺടോർ. പുരികം മുതൽ മൂക്കിന്റെ അറ്റം വരെ രണ്ട് വശങ്ങളിലും ഡാർക്ക് ടോൺ ഉപയോഗിച്ച് നീളത്തിൽ വരയ്ക്കുക. ഇതിനെ മുകളിൽ നിന്നും താഴേക്ക് ബ്ലൻഡ് ചെയ്യാം. ഇരുവശങ്ങളിലും ബ്ലൻഡ് ചെയ്യുമ്പോൾ മൂക്കിന്റെ വണ്ണം കുറഞ്ഞതു പോലെ  തോന്നും. സാധാരണ അണിയുന്ന സ്കിൻ ടോണിന്റെ ഡാർക്ക് നിറത്തിലുള്ള ഫൗണ്ടേഷൻ പൗഡർ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. വെളുത്ത സ്കിൻ ടോണുള്ളവർ അവർ ഉപയോഗിക്കുന്ന നിറത്തിന്റെ അടുത്ത ഡാർക്ക് ഷേഡ് തിരഞ്ഞെടുക്കണം. സ്കിൻ ടോണുമായി വലിയ മാറ്റമുള്ള നിറങ്ങൾ കോൺടോർ ചെയ്യാനായി ഉപയോഗിക്കരുത്.  
മൂക്കിന്റെ ഇരുവശങ്ങളിലും കടും നിറം നൽകിയ ശേഷം സ്കിൻ ടോണ്‍ കളറുപയോഗിച്ച് നടുവിൽ  മുകളിൽ നിന്നും താഴേക്ക്  മൂക്കിന്റെ തുമ്പത്ത് വരെ  നീളത്തിലൊരു വര നൽകാം. മുഖത്തിന്റെ ആകൃതി മാറ്റാൻ ആഗ്രഹിക്കുന്നവർ  ഡാർക്ക് ഷേയ്ഡും ലൈറ്റ് ഷേയ്ഡും ഫൗണ്ടേഷനുകൾ മേക്കപ്പ് കിറ്റിൽ കരുതാൻ മറക്കേണ്ട

Read Also: ഷിമ്മർ ഫൗണ്ടേഷൻ പൗഡർ

ഹെവിയായി ഒരുങ്ങാനും സിംപിളായി ഒരുങ്ങാനും  സഹായിക്കുന്നതാണ് ഷിമ്മർ  ഫൗണ്ടേഷൻ. സിംപി ൾ മേക്കപ്പിൽ ഫെയർനസ് ക്രീമോ മോയിസ്ചറൈസറോ അണിഞ്ഞ ശേഷം ഈ ഫൗണ്ടേഷൻ പൗഡർ അ ണിഞ്ഞാൽ നാചുറൽ ഗ്ലോ തോന്നിക്കും.
ഹെവി മേക്കപ്പിനാണെങ്കിൽ  ലിക്വിഡ് ഫൗണ്ടേഷനോ പൗഡർ ഫൗണ്ടേഷനോ അണിഞ്ഞ ശേഷം ഷിമ്മറിടാം. ചർമത്തിന്റെ നിറത്തോട് ചേർന്നു നിൽക്കുന്ന നിറത്തിലുള്ള  ഫൗണ്ടേഷൻ വേണം അണിയാൻ. അതേ ഷേഡിലുള്ള ഷിമ്മർ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൗഡർ ഫൗണ്ടേഷൻ അണിയുമ്പോൾ സ്പോഞ്ച് തീർച്ചയായും ഉപയോഗിക്കണം. മേക്കപ്പ് കഴിഞ്ഞ ശേഷം മുഖത്ത് മൃദുവായി ഷിമ്മർ ഉപയോഗിച്ച് ടച്ച്അപ്പ് ചെയ്യുന്നത് തിളക്കം കൂട്ടും.