Tuesday 26 April 2022 04:02 PM IST : By സ്വന്തം ലേഖകൻ

ചുണ്ടിലെ കരിവാളിപ്പും വരള്‍ച്ചയും മറന്നേക്കൂ; ഇതാ റോസാപ്പൂ ചുണ്ടുകള്‍ക്ക് പുതുവഴികള്‍

lips

ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ആകർഷകമാക്കുന്നത് എന്താണ്? അവരുടെ മനസ്സ് നിറഞ്ഞുള്ള ചിരി. ചിരി ഭംഗിയുള്ളതാകണമെങ്കിൽ ചുണ്ടുകൾ മനോഹരമായിരിക്കണം. റോസാപൂവിതൾ പോലുള്ള ചുണ്ടുകൾ സ്വന്തമായാൽ തന്നെ സൗന്ദര്യം നേടിയെന്നർഥം. ചുണ്ടിന്റെ സൗന്ദര്യം കെടുത്തുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ ചിലത് ജന്മനാലുള്ളതാണ്. മറ്റു ചിലത് നമ്മുടെ ശീലങ്ങളുടെ സമ്മാനമാണ്.   

ചുണ്ടിലെ കറുപ്പ്

ചുണ്ടിലെ കറുപ്പുനിറത്തിനു ധാരാളം കാരണങ്ങളുണ്ട്. ലൈക്കൻ പ്ലാനസ് (Lichen Planus – പ്രതിരോധശക്തിയിലെ തകരാർമൂലം ഉണ്ടാകുന്ന ചർമപ്രശ്നം), മരുന്നുകൾ കാരണമുണ്ടാകുന്ന ഫിക്സഡ് ഡ്രഗ് ഇറപ്ഷൻ (Fixed Drug eruption) എന്ന അലർജി, ലെൻറിജീൻസ് (Lentigines - സൂര്യപ്രകാശമേൽക്കുന്ന ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന പാടുകൾ)) എന്നീ രോഗങ്ങൾ ചുണ്ടിലെ കറുപ്പിനു കാരണമാകും.

അഡ്രീനൽ ഗ്രന്ഥി, പിറ്റ്യൂട്ടറി ഗ്രന്ഥി എന്നിവയിലെ പ്രവർത്തന െെവകല്യങ്ങളും പുകവലിയും കറുപ്പുനിറം ഉണ്ടാക്കാറുണ്ട്. ചുണ്ടിൽ ഉണ്ടാകുന്ന പാടുകൾ പൊതുവെ ദോഷമുള്ളവയല്ല. എന്നാൽ അപൂർവമായി Peutz Jegher’s Syndrome എന്ന അവസ്ഥയിൽ ചുണ്ടിലെ കറുത്ത പുള്ളികൾ കാണുന്നതിനൊപ്പം ആമാശയത്തിലും കുടലിലും പോളിപ്പുകൾ (Polyps) കാണപ്പെടാറുണ്ട്.

പാരമ്പര്യമായി കറുപ്പുനിറം

ചിലരിൽ പാരമ്പര്യമായും ചുണ്ടിലെ കറുപ്പുനിറം, പ്രത്യേകിച്ചു മേൽചുണ്ടിൽ കാണാറുണ്ട്. ലിപ്സ്റ്റിക്കുകളുടെ നിരന്തരമായ ഉപയോഗം മൂലം ചിലർക്കു ചുണ്ടിൽ കറുപ്പുനിറം ഉണ്ടാകുന്നു. സൺസ്ക്രീനുകൾ അടങ്ങിയ ലിപ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നതു ചികിത്സയിൽ പ്രധാനമാണ്. പകൽ സമയത്തു കുറഞ്ഞതു നാലു മണിക്കൂറിന്റെ ഇടവേളയിലെങ്കിലും ഇതു പുരട്ടണം. അതോടൊപ്പം ചുണ്ടിലെ കറുപ്പ് കുറയ്ക്കാനായി പ്രത്യേകം തയാർ ചെയ്ത ലേപനങ്ങളും െകമിക്കൽ പീലുകളും ഉപയോഗിക്കാം.

കഴിവതും ഗുണമേന്മയുള്ള ലിപ്സ്റ്റിക്കുകൾ മാത്രം തിരഞ്ഞെടുക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ലിപ്സ്റ്റിക്ക് നീക്കിയതിനുശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്. വരണ്ടു വിണ്ടുകീറിയ ചുണ്ടുള്ളവർ ഇങ്ങനെ ചെയ്യുന്നതു നന്നായിരിക്കും. ലിപ്സ്റ്റിക്ക് പുരട്ടുന്നതിനു മുമ്പ് ലിപ്ബാം ചുണ്ടിൽ പുരട്ടുന്നതിലൂടെ  കറുപ്പുനിറം ഉണ്ടാകുന്നതു തടയാം.

ആകൃതിയിലെ പ്രശ്നങ്ങൾ

പ്രായം കൂടുംതോറും ചുണ്ടിനു പല പ്രശ്നങ്ങളും ഉണ്ടാകാം. വലുപ്പം കുറയൽ, ഇലാസ്തികത, തുടങ്ങിയ പ്രശ്നങ്ങൾ െകാണ്ട് ചുണ്ടിൻെറ സൗന്ദര്യം നഷ്ടപ്പെടാം. ആകൃതിയിലുള്ള വ്യത്യാസം പരിഹരിക്കാൻ ആധുനിക സൗന്ദര്യ ചികിത്സാരീതികളിൽ നിരവധി മാർഗങ്ങളുണ്ട്.

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ ലിപ് ഹൈഡ്രേഷൻ എന്ന ചികിത്സയിലൂെട അത്യാകർഷകമാക്കാം. ചുണ്ടിന്റെ വലുപ്പത്തിൽ പ്രകടമായ മാറ്റം വരുകയുമില്ല. ഭംഗി കുറഞ്ഞ അനാകർഷകമായ ചുണ്ടുകളെ സൗന്ദര്യമുള്ളതാക്കി തീർക്കാനായി െഡർമൽ ഫില്ലർ ചികിത്സ വളരെ ഫലപ്രദമാണ്. ചുണ്ടുകളുടെ ആകൃതി ക്രമീകരിച്ച് വലുപ്പം കൂട്ടി മൃദുത്വമുള്ളതും നിറമുള്ളതുമാക്കി തീർക്കുന്നു.

പ്രായം കൂടുമ്പോൾ ചുണ്ടുകൾക്കു ചുറ്റിലുമുണ്ടാകുന്ന ചുളിവുകൾ നീക്കം െചയ്ത് സൗന്ദര്യം വർധിപ്പിക്കാൻ േബാട്ടുലിനം ഇൻജക്‌ഷൻ ഫലപ്രദമാണ്. പലരെയും അലട്ടുന്ന പ്രശ്നമാണ് ചുണ്ടിലെ ഇരുണ്ട നിറം. ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കാനായി ലേസർ ചികിത്സ ഉപയോഗിക്കാം. സാധാരണ രണ്ടു മുതൽ നാല് സെഷൻ, ആറ് ആഴ്ച വരെ ഇടവിട്ട് െചയ്യേണ്ടതാണ്. ഭൂരിഭാഗം പേർക്കും ആദ്യ െസഷനിൽ തന്നെ ഫലം കിട്ടും. ലിപ് സ്ക്രബ് ചുണ്ടിലെ നിർജീവമായ കോശങ്ങൾ നീക്കം െചയ്ത് െകാളാജൻ ഉൽപാദിപ്പിക്കുന്നു. കുറച്ച് പഞ്ചസാര േതനിൽ േചർത്ത് ചുണ്ടുകളിൽ മൃദുവായി ഉരച്ചു കഴുകിയാൽ മതി.  

ടിപ്സ്

ദിവസത്തിൽ ഒട്ടേറെ പ്രാവശ്യം ലിപ്സ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക് ഉപയോഗിക്കരുത്. 

കറ്റാർവാഴയുടെ നീര് പുരട്ടുന്നത് ചുണ്ടുകൾ തണുപ്പിക്കാനും മയപ്പെടുത്താനും സഹായിക്കും.

ധാരാളം വെള്ളം കുടിക്കുന്നതും  ചുണ്ടുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

ദിവസവും രാത്രി ചുണ്ടുകളിൽ ഗ്ലിസറിൻ‍ പുരട്ടിയാൽ ചുണ്ടിലെ ജലാംശം നഷ്ടമാകില്ല. 

ചുണ്ടുണങ്ങുന്നതു മൂലമുള്ള നിറവ്യത്യാസവും പരിഹരിക്കാം.