Wednesday 14 March 2018 05:11 PM IST : By സ്വന്തം ലേഖകൻ

വെയിലേറ്റു മങ്ങിയ ചർമത്തിന്റെ സ്വാഭാവികഭംഗി വീണ്ടെടുക്കാൻ നാടൻകൂട്ടുകൾ

sun_tan_care

അവധി ദിവസം  ബീച്ചിൽ  േപായി ആഘോഷിച്ചു  തിരികെ വന്നു നോക്കുമ്പോൾ മുഖമാകെ വരണ്ട്  ഭംഗി നഷ്ടപ്പെട്ടിട്ടുണ്ടാകും. വെയിൽ കൊ ണ്ട് മങ്ങലേറ്റ ചർമസൗന്ദര്യം വീണ്ടെടുക്കാൻ ഇതാ വീട്ടിൽ തന്നെ ചെയ്യാവുന്ന നാടൻ കൂട്ടുകൾ.

മിന്നും ചർമത്തിനു പ്രകൃതിദത്ത സൗന്ദര്യക്കൂട്ട്

∙ ഒരു വലിയ സ്പൂൺ െവള്ളരിക്കാനീരിൽ സമം നാരങ്ങാ നീരും റോസ് വാട്ടറും േചർത്തു മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കുക.
∙ രണ്ടു വലിയ സ്പൂൺ കടലമാവിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും  ഒരു വലിയ സ്പൂൺ വീതം  റോസ് വാട്ടറും  പാലും  ചേ ർത്തു മുഖത്തു പുരട്ടുക.  ഇരുപത് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കണം. ഇടയ്ക്ക് അൽപം വെള്ളം െകാണ്ടു നനവ് നിലനിർത്തണം. ആദ്യം ക്ലോക്‌വൈസ് ദിശയിലും പിന്നീട് ആന്റി ക്ലോക്‌വൈസ് ദിശയിലും സ്ക്രബ് ചെയ്തു വേണം ഈ പായ്ക്ക് നീക്കേണ്ടത്.
∙ മസൂർ പരിപ്പ്  െപാടിച്ചത് ഒരു വലിയ സ്പൂണിൽ സമം ത ക്കാളിനീരും ഒരു ചെറിയ സ്പൂൺ കറ്റാർവാഴയുടെ കഴമ്പും േചർത്തു  മിശ്രിതമാക്കി  മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ പായ്ക്ക് പുരട്ടുന്നതു ഗുണം ചെയ്യും.
∙ അര കപ്പ്  ഉടച്ച  പപ്പായയിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് തണുത്തതോ  ഇളംചൂടുള്ളതോ ആയ വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇതു ചെയ്യാം
∙ മൂന്നു വലിയ സ്പൂൺ മോരിൽ രണ്ട്  വലിയ സ്പൂൺ ഓട്സ് പൊടിച്ചതു ചേർക്കുക. ഈ മിശ്രിതം വൃത്താകൃതിയിൽ മുഖത്ത് ഏതാനും  മിനിറ്റ് പുരട്ടുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കണം.
∙ ഒരു വലിയ സ്പൂൺ തൈരിൽ സമം അളവ് തക്കാളിനീര് ചേർക്കുക. അരമണിക്കൂർ കഴിഞ്ഞു കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് മുഖത്തിടാം.
∙ ഒരു വലിയ സ്പൂൺ ഓറഞ്ച് നീരിൽ സമം തൈര് ചേർത്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകണം
∙ ഇടത്തരം വലുപ്പമുള്ള കിഴങ്ങ് മിക്സിയിൽ അടിച്ചതിൽ ഒരു വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു കരുവാളിച്ച ഭാഗങ്ങളിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകണം.
∙ രണ്ട് വലിയ സ്പൂൺ പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് ഇളംചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കണം.
∙ രണ്ട് വലിയ സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഒരു വലിയ സ്പൂൺ കറ്റാർവാഴ കഴമ്പും തണുത്ത റോസ് വാട്ടറും ചേർത്തു യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ച് മിനിറ്റിനു ശേഷം നനവുള്ള വിരലുകൾ െകാണ്ട് മസാജ് െചയ്തു കഴുകി വൃത്തിയാക്കുക.
∙ നാലോ അഞ്ചോ ബദാം അൽപം റോസ്‌വാട്ടർ േചർത്ത് അരച്ചെടുത്തതിൽ ഒരു  ചെറിയ സ്പൂൺ നാരങ്ങാനീര് ചേർക്കണം. ഈ മിശ്രിതം മുഖത്തു പുരട്ടി ഒരു മിനിറ്റ് സ്ക്രബ് ചെയ്യുക.  മൂന്ന് നാല് മിനിറ്റ് കഴിഞ്ഞാൽ കഴുകി വൃത്തിയാക്കണം.
∙ രണ്ട് വലിയ സ്പൂൺ അരിപ്പൊടിയിൽ ഒരു വലിയ സ്പൂൺ തക്കാളിനീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും  അൽപം റോസ് വാട്ടറും േചർക്കുക. ഈ മിശ്രിതം  മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കണം. ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ ചർമത്തിനു ഭംഗിയേറും.