Thursday 02 December 2021 02:29 PM IST : By സ്വന്തം ലേഖകൻ

ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞ് കണ്ണിനു മുകളിൽ വയ്ക്കാം; കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ആറു കാര്യങ്ങൾ

potstohgfhbbuhyh

മുഴുവൻ സമയവും കംപ്യൂട്ടറിനു മുന്നിലിരുന്നു കൊണ്ടുള്ള ജോലി, ഉറക്കക്കുറവ്, മൊബൈൽ ഫോണിന്റെ അമിതോപയോഗം എന്നിവ ആദ്യം ബാധിക്കുക നമ്മുടെ കണ്ണുകളെയാണ്. കണ്ണിനു ക്ഷീണം ബാധിച്ചു തുടങ്ങിയാൽ അത് സൗന്ദര്യത്തെയും ബാധിക്കും. കണ്ണുകൾക്ക് ചുറ്റും കറുപ്പും ചുളിവുകളും പ്രത്യക്ഷപ്പെടുന്നതോടെ സൗന്ദര്യം നശിക്കും. വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ചില പ്രതിവിധികളിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

കംപ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും. മാത്രമല്ല, ഇരുമ്പ് ധാരാളമടങ്ങിയ ഈന്തപ്പഴം, നെല്ലിക്ക, മുരിങ്ങയില എന്നിവ കഴിക്കുന്നതും കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. 

വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

. ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞശേഷം കണ്ണിനു മുകളില്‍ ഓരോ കഷണം വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ണിന് ചുറ്റും  കാരറ്റ്, വെള്ളരിക്ക എന്നിവ അരച്ചു പുരട്ടുന്നതും ഗുണം ചെയ്യും.

. ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസങ്ങൾക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടും.

. കുങ്കുമാദി തൈലം കണ്ണിനു താഴെ തേയ്ക്കുന്നതും കണ്ണിനു ഏറെ ഗുണം ചെയ്യും.

. കൺതടങ്ങളിൽ തേൻ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം.

. രക്തചന്ദനവും ചന്ദനവും തുല്യ അളവില്‍ അരച്ച് പനിനീരിൽ ചാലിച്ച് കണ്‍തടങ്ങളില്‍ പുരട്ടുന്നതും ഉത്തമമാണ്. 

Tags:
  • Glam Up
  • Beauty Tips