Wednesday 09 December 2020 01:08 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിൽ നിന്നും പ്ലേറ്റ്ലറ്റ് പ്ലാസ്മ വേർതിരിച്ചെടുത്ത് മുഖചർമ്മം! അറിയാം വാംപയർ ഫേഷ്യൽ

hydro-facial

കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വദിക്കുകയോ സൗന്ദര്യത്തെക്കുറിച്ചു വ്യാകുലപ്പെടുകയോ ചെയ്യാത്ത ആരുണ്ടാകും? മൂക്ക് അൽപം കൂടി നേരെയായിരുന്നെങ്കിൽ, നിറം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നിങ്ങനെ പലതരം ചിന്തകളാണ്. കാലം മാറിയതോടെ സൗന്ദര്യസങ്കൽപങ്ങളും അതിനായുള്ള മാർഗങ്ങളും മാറി. െെവദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ സൗന്ദര്യസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കുമുള്ള നൂതന ചികിത്സാരീതികൾ ഏറെയുണ്ട്.

ചുളിവുമാറ്റാൻ കുത്തിവയ്പ്

പ്രായമാകുന്നതനുസരിച്ചു ചർമം അയഞ്ഞുതൂങ്ങുന്നതോെടാപ്പം ചുളിവുകളും കുഴിവുകളും പ്രത്യക്ഷപ്പെടാറുണ്ട്. ബോട്ടുലിനം ഇൻജക്‌ഷൻ ഉപയോഗിച്ച് ഈ ചുളിവുകളെ ഇല്ലാതാക്കിയും ഫില്ലർ ഇൻജക്‌ഷനുകളുപയോഗിച്ചു കുഴിവുകളെ നികത്തിയും ചർമത്തിന്റെ ഭംഗിയും മുഖത്തിന്റെ വടിവുകളും നിലനിർത്താൻ സാധിക്കും. കൃത്രിമത്വം തോന്നിക്കാതെ വേണ്ട അളവിൽ വേണ്ടിടത്ത് അനുയോജ്യമായ ചികിത്സ ചെയ്തു സ്വാഭാവിക ഭംഗി നിലനിർത്തുക എന്നത് ഒരു കലയാണ്.നമ്മുടെ ആവശ്യം ഡോക്ടറോട് വ്യക്തമായി പറയാൻ ശ്രദ്ധിക്കണം.

ഹൈഡ്രാഫേഷ്യൽ

പ്രധാന വിശേഷാവസരങ്ങളിൽ തിളങ്ങുന്ന ചർമവുമായി പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കാത്തവരാരുണ്ട്? ചർമത്തിനു തിളക്കം നൽകുന്ന പ്രത്യേകതരം പീലുകളും െെഹഡ്രാഫേഷ്യലുകളും ലേസർ ടോണിങ് ട്രീറ്റ്മെന്റുകളും ഇന്നു ലഭ്യമാണ്. ഇവ ഒാേരാരുത്തരുടെയും ചർമം മനസ്സിലാക്കി ആ ചർമത്തിനനുസരിച്ചു നിശ്ചിതമായ അളവിൽ വേണ്ടതുപോലെ ചെയ്താൽ ആരെയും അസൂയപ്പെടുത്തുന്ന ഫലം ലഭിക്കാം.

വാംപയർ‌ ഫേഷ്യൽ‌

അവരവരുെട ശരീരത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ(പി ആർ പി) ഉപയോഗിച്ച് മുഖചർമത്തിന്റെ പുനരുജ്ജീവനത്തിനു വേണ്ടി ചെയ്യുന്ന ചികിത്സയാണ് വാംപയർ ഫേഷ്യൽ. യഥാർഥത്തിൽ മുടിവളർച്ചയ്ക്ക് തലയിൽ ചെയ്യുന്ന പിആർപി ചികിത്സ പോലെയാണ് ഇത്. പക്ഷേ എല്ലാവരിലും ഇതു കാര്യമായി പ്രയോജനം ചെയ്യില്ല.

സൺസ്ക്രീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ

ഒാേരാ ചർമത്തിനും ചേരുന്നത് ഒാരോതരം സൺസ്ക്രീനുകളാണ്. എണ്ണമയമുള്ള ചർമത്തിനു െജൽ സൺസ്ക്രീനും വരണ്ടചർമത്തിനു ക്രീം രൂപത്തിലുള്ള സൺസ്ക്രീനുമാണ് അനുയോജ്യം. സാധാരണ ചർമമുള്ളവർക്ക് ഇവയിൽ ഏതുതരം സൺസ്ക്രീനുകളും ഉപയോഗിക്കാം. നമ്മുടെ കാലാവസ്ഥയിൽ SPF (സൺപ്രൊട്ടക്‌ഷൻ ഫാക്ടർ) 20–25 ഉള്ള സൺസ്ക്രീൻ മതി. SPF കൂടുന്നതനുസരിച്ചു സൂര്യപ്രകാശത്തിൽ നിന്നുള്ള രക്ഷയിൽ വലിയ വ്യത്യാസമൊന്നുമുണ്ടാവുന്നില്ല. പക്ഷേ, പലപ്പോഴും കൂടുതൽ SPF ഉള്ള സൺസ്ക്രീനുകൾ പലർക്കും കൂടുതൽ പശിമയുള്ളതായി തോന്നുന്നതിനാൽ ഇഷ്ടപ്പെടാതെ അവസാനം സൺസ്ക്രീൻ തന്നെ ഉപേക്ഷിക്കാറുമുണ്ട്. അതിനാൽ നമ്മുടെ ചർമപ്രകൃതിക്കനുസരിച്ചു നമുക്കുപയോഗിക്കാൻ സൗകര്യപ്രദമായ സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. മീര ജെയിംസ്

കൺസൽറ്റന്റ് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ്, ബോ ഏസ്തെറ്റികാ കോസ്മറ്റിക് ഡെർമറ്റോളജി ക്ലിനിക്,  എറണാകുളം, കൊച്ചി