Friday 13 April 2018 04:22 PM IST : By സ്വന്തം ലേഖകൻ

വിഷുവിനു സ്പെഷ്യലായി ഒരുങ്ങണോ? കസവുസാരിക്ക് അനുയോജ്യമായ മേക്കപ്പ് പരീക്ഷിച്ചുനോക്കൂ

vishu-sp-makeup

വിഷു മലയാളികൾക്കെന്നും സ്പെഷ്യലാണ്. അന്നേദിവസം കസവു സാരിയുടുത്ത് മുല്ലപ്പൂ വച്ച് മനോഹരമായി ഒരുങ്ങിനടക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ കാണില്ല. കണി കണ്ടു കഴിഞ്ഞാൽ പിന്നെ ക്ഷേത്ര ദർശനമാണ്. കൂടുതൽ സുന്ദരിയായി ഒരുങ്ങിയായിരിക്കും ക്ഷേത്രത്തിൽ പോവുക. വളരെ എളുപ്പത്തിൽ മേക്കപ്പ് ചെയ്യാനുള്ള ടിപ്സാണ് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ. കസവുസാരിക്ക് അനുയോജ്യമായ മേക്കപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പരീക്ഷിക്കൂ, ഇപ്രാവശ്യത്തെ വിഷു കൂടുതൽ ആകർഷകമാക്കൂ..