Wednesday 25 August 2021 04:20 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ ചുളിവുകൾ തൊട്ട് കറുത്തിരുണ്ട പാടുകൾ വരെ മായ്ക്കാം; അറിയാം വൈറ്റമിൻ ട്രീറ്റ്മെന്റുകളെ കുറിച്ച്..

vvbvitaminnnceraFG

മുഖ സൗന്ദര്യത്തിനു ഒഴിച്ചു കൂടാനാകാത്തവയാണ് വൈറ്റമിനുകൾ. ഇവയെ അറിഞ്ഞു ഉപയോഗിക്കുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന വാർധക്യത്തിന്റേതായ ചുളിവുകൾ തൊട്ട് കറുത്തിരുണ്ട പാടുകൾ വരെ മായ്ക്കാൻ ഇവയ്ക്ക് കഴിയും.

∙ വൈറ്റമിൻ ഇ, സി എന്നിവ ചർമത്തിന്റെ ആരോഗ്യത്തിനും അഴകിനും ഒരുപോലെ തണൽ വിരിക്കുന്നവയാണ്. പൊള്ളുന്ന വെയിലിൽ നിന്ന് സൗന്ദര്യം കാക്കാനും വാർധക്യ ലക്ഷണങ്ങളെ മായ്ക്കാനും വൈറ്റമിൻ സി നല്ലതാണ്. വരണ്ട ചർമമകറ്റാനും ചർമത്തിലെ ജലാംശം നില‍നിർത്താനും വൈറ്റമിൻ ഇ സഹായിക്കും.

∙ നാളത്തെ ഫങ്ഷന് ഇന്നൊരു ക്ഷണം വന്നാൽ ബ്യൂട്ടി പാർലറിലേക്കോടാനൊന്നും  സമയം കിട്ടിയെന്നു വരില്ല. അപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓറഞ്ചുനീരോ നാരങ്ങാനീരോ പുരട്ടിക്കോളൂ. തിളക്കവും മൃദുത്വവും ഞൊടിയിടയിൽ സ്വന്തമാക്കാം.

∙ വൈറ്റമിൻ സി ഫെയ്സ് ട്രീറ്റ്മെന്റുകൾ മിക്ക ബ്യൂട്ടി പാർലറുകളിലുമുണ്ട്. മുഖ ചർമത്തിലെ കറുത്ത പാടുകൾ, കരുവാളിപ്പ്, മുഖക്കുരുവിന്റെ പാടുകൾ, തുടങ്ങിയവയൊക്കെ മൂന്നു സിറ്റിങ് കൊണ്ടു മാറുമെന്നാണ് സൗന്ദര്യ വിദഗ്ധർ പറയുന്നത്.

∙ ക്രീം, ലോഷൻ, സെറം പോലുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ മൂന്ന് – പത്ത് ശതമാനം വരെ വൈറ്റമിൻ സി ഉള്ളവയാകാൻ ശ്രദ്ധിക്കണം. അസ്കോർബിക് ആസിഡ് എന്ന പേരിലാകും  പ്രൊഡക്ടുകളിൽ ഇവ രേഖപ്പെടുത്തിയിട്ടുണ്ടാകുക.

∙ വൈറ്റമിൻ ഇ കാപ്സ്യൂളുകൾ മുഖത്തു പുരട്ടാം. മൂന്നു വൈറ്റമിൻ കാപ്സ്യൂളുകൾ പൊട്ടിച്ച് ഉള്ളിലെ ദ്രാവകം മാത്രമെടുത്ത് ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിലുമായി ചേർത്ത് മുഖത്ത് മസാജ് ചെയ്യുക.

Tags:
  • Glam Up
  • Beauty Tips