Thursday 16 June 2022 02:12 PM IST : By സ്വന്തം ലേഖകൻ

വെറുതേ അങ്ങ് ഒരുങ്ങിയിട്ടു കാര്യമില്ല, വിവാഹത്തിന് അണിഞ്ഞൊരുങ്ങും മുമ്പ് അറിയണം 5 കാര്യങ്ങൾ

bridal-look-1

വിവാഹം ജീവിതത്തിലെ മനോഹരമുഹൂർത്തമാണ്. ഒരു താരത്തെ പോലെ അന്നേ ദിവസം മിന്നിത്തിളങ്ങാൻ ആഗ്രഹിക്കാവരായി ആരുണ്ട്?. വിവാഹദിനത്തിലെ ഒരുക്കങ്ങൾ കൊ ണ്ടുമാത്രമായില്ല; സുന്ദരിയും സുന്ദരനുമായി എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റണമെങ്കിൽ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങണമെന്നാണ് വിഗ്ധർ പറയുന്നത്. വിവാഹത്തിന് തിളങ്ങാൻ ഇതാ 5 ടിപ്സ്.

1. മുഖക്കുരു , ചർമപ്രശ്നങ്ങൾ എന്നിവ നിങ്ങളെ അലട്ടുന്നു വെങ്കിൽ വിവാഹത്തിന് 6 മാസം മമ്പേയെങ്കിലും ഒരു ചർമരോഗ വിദഗ്ധന്റെ സേവനംതേടേണ്ടതാണ്.

2. കഫീൻ, പുകയില, ആൽക്കഹോൾ എന്നിവ ആരോഗ്യത്തിനു മാത്രല്ല ചർമത്തിനും വില്ലനാണ്. ഇവയുടെ ഉപയോഗം വിവാഹത്തോട് അടുത്ത ദിവസങ്ങളിലെങ്കിലും ഒഴിവാക്കണം.

3. സൗന്ദര്യ സംരക്ഷണത്തിനു തീരെ പ്രാധാന്യം കൊടുക്കാത്ത ഒരാളാണ് നിങ്ങളെങ്കി ൽ വിവാഹത്തിന് ഒരു മാസം മുമ്പേയെങ്കിലും നല്ലൊരു മെഡിഫേഷ്യലോഹൈ ഡ്രോഫേഷ്യലോ ചെയ്തിരിക്കണം . വിവാഹത്തോട് അടുത്ത ദിവസങ്ങളിൽ ഇതു ഒന്നു കൂടി ചെയ്താൽ മതിയാകും .

4. ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങുക. വിവാഹത്തിനോട് അടുത്ത ആഴ്ചകളി ലെങ്കിലും ഈ ശീലം പിന്തുടരുക. ശരീരത്തിന് നൽകുന്ന ഈ വിശ്രമം തിളങ്ങുന്ന ചർമത്തിന്റെ രൂപത്തിൽ തിരികെ ലഭിക്കും.

5. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരമല്ല വിവാഹ നാളുകൾ. തിളക്കമാർന്ന ചർമം സ്വന്തമാക്കാൻ പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ചിലപ്പോൾ വിപരീതഫലം ചെയ്യും .