Tuesday 03 August 2021 04:40 PM IST : By സ്വന്തം ലേഖകൻ

ആത്മവിശ്വാസം കെടുത്തുന്ന അകാലനര; തലയിലെ വെള്ളിവര മായ്ക്കാൻ ചില നാടൻ വഴികൾ ഇതാ...

whittbbhhdg5556

പെണ്ണായാലും ആണായാലും സൗന്ദര്യം മുടിയിലാണ് എന്ന് പറയുന്നത് വെറുതെയല്ല. വാർദ്ധക്യം എത്തുന്നതിനു മുൻപുതന്നെ മുടിയിൽ നര കാണപ്പെടുന്നത് ഇപ്പോൾ സഹജമാണ്. അകാലനരയെ വലിയ വിഷമത്തോടെ സമീപിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ മുടി സംരക്ഷിക്കാനും അകാലനര അകറ്റാനും ചില വഴികളുണ്ട്.

1. ഒരു നുളള് ഉപ്പും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടുക. ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകി കളയുക. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെയ്യണം.

2. ഓരോ പിടി മൈലാഞ്ചിയില, നീലയമരിയില, ഒരു സ്പൂണ്‍ തേയില, ഒരു സ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളളമൊഴിച്ച് അരമണിക്കൂര്‍ നേരം തിളപ്പിക്കുക. ഈ മിശ്രിതം തലമുടിയിൽ പുരട്ടാം.

3. അരക്കിലോ ആവണക്കെണ്ണയില്‍ പത്തു ഗ്രാം ശുദ്ധമായ കാപ്പിപ്പൊടി ചേര്‍ത്ത് ഇരുപത് മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോള്‍ അതില്‍ രണ്ട് സ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക. ഇത് രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മുടിയിൽ പുരട്ടാം.

4. ത്രിഫല ചൂര്‍ണം തേന്‍ ചേര്‍ത്തു പതിവായി കഴിക്കാം.

5. ഒരു പിടി മൈലാഞ്ചിയില അരച്ച് 15 ഗ്രാം തേയിലയും ചേര്‍ത്ത് രണ്ട് ഗ്ലാസ് വെളളമൊഴിച്ച് അരമണിക്കൂര്‍ നേരം തിളപ്പിക്കുക. ഈ മിശ്രിതം നരയ്‌ക്ക് ഏറെ ഫലപ്രദമാണ്.

Tags:
  • Glam Up
  • Beauty Tips