Wednesday 13 November 2019 02:13 PM IST : By സ്വന്തം ലേഖകൻ

എത്രനാളിങ്ങനെ മറച്ചു പിടിക്കും; അമിതരോമവും കരുവാളിപ്പും അകറ്റാനുള്ള മാർഗങ്ങൾ

hairy

അമിതരോമം :

മുഖത്തെയും കൈകാലുകളിലെയും അമിതരോമം ഇന്നത്തെ കുട്ടികൾക്ക് അരോചകമാണ്, പ്രത്യേകിച്ച് െപൺകുട്ടികളിൽ. േഹാർമോൺ പ്രശ്നമാണ് പലപ്പോഴും അമിതരോമത്തിനു പിന്നിൽ. ചിലർക്ക് കാരണമൊന്നുമില്ലാതെയും അമിതരോമ വളർച്ച കാണാം. ഇതു നീക്കാം െചയ്യാൻ സാധിക്കും. േഹാർമോൺ െടസ്റ്റിന്റെേയാ മറ്റ് പരിശോധനകളുെടയോ അടിസ്ഥാനത്തിലാണ് ചികിത്സ തീരുമാനിക്കുന്നത്. േലസർ െഹയർ റിമൂവൽ, ഇൻറ്റെൻസ്ഡ് പൾസ്ഡ് ലൈറ്റ് (ഐപിഎൽ) എന്നീ േകാസ്മെറ്റിക് ചികിത്സാരീതികളിലൂെട സ്ഥിരമായുള്ള േരാമവളർച്ച കുറയ്ക്കാൻ സാധിക്കും.

കഴുത്തിലെ കറുത്ത നിറം :

അമിതവണ്ണം, ഹൈപ്പർ തൈറോയ്ഡിസം തുടങ്ങിയ അവസ്ഥകളിലാണ് സാധാരണയായി കഴുത്തിനു ചുറ്റും കറുത്ത നിറം കാണുന്നത്. അമിതവണ്ണമുള്ളവർ അതു കുറയ്ക്കണം. േഹാർമോൺ പ്രശ്നത്തിനും പരിഹാരം കാണണം. സ്കിൻ ലൈറ്റനിങ് ക്രീമുകൾ കറുപ്പു നിറം കുറയ്ക്കാൻ സഹായിക്കും. വൈറ്റമിൻ സി, കോജിക് ആസിഡ്, ലിക്വോറൈസ്, ആൽഫ ഹൈഡ്രോക്സി ആസിഡ്, ലാക്റ്റിക് ആസിഡ് എന്നീ പദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കാം. കഴുത്തിനു ചുറ്റുമുള്ള വരകളും ചുളിവുകളും കൗമാരക്കാരിൽ കുറവാണ്. ഉണ്ടെങ്കിൽ േബാട്ടോക്സ് ഇൻജക്‌ഷനിലൂെട ഇവ പരിഹരിക്കാം. ചിലർക്കു കൈമുട്ടിലും കാൽമുട്ടിലും കറുപ്പുനിറം അധികമായിരിക്കും. ആ ഭാഗത്തെ ചർമത്തിനു കട്ടി കൂടുന്നതാണ് ഇതിനു കാരണം. കെമിക്കൽ പീലിങ്, ലേസർ േപാലുള്ള ചികിത്സാരീതികൾ ഇതിനു പരിഹാരമാണ്.

ചുണ്ടിനു കറുപ്പ് :

പല കാരണങ്ങൾ െകാണ്ടും ചുണ്ടിനു കറുപ്പു നിറം ഉണ്ടാകാം. ചിലരിൽ പാരമ്പര്യമായി കറുപ്പ് നിറം കാണാറുണ്ട്. ലിപ്സ്റ്റിക്കുകളുെട നിരന്തമായ ഉപയോഗവും കാരണമാകാം. സൺസ്ക്രീൻ അടങ്ങിയ ലിപ് മോയിസ്ചുറൈസർ ഉപയോഗിക്കാം. ചില ലേപനങ്ങളും കെമിക്കൽ പീലിങ്ങും ചികിത്സയിൽ ഉൾപ്പെടും. ഈ രീതികൾ െകാണ്ട് നിറത്തിനു വ്യത്യാസം വരുന്നില്ലെങ്കിൽ ലേസർ വിത് ലൈറ്റനിങ് രീതിയും ലിപ് പിഗ്‌മെന്റേഷനും (സെമി പെർമനന്റ് മെയ്ക്കപ്പ്) െചയ്യാം.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ആശ ബിജു

കൺസൽറ്റന്റ് കോസ്മറ്റോളജിസ്റ്റ്,

വോവ് ഫാക്റ്റർ മെഡി കോസ്മെറ്റിക് ലേസർ സെന്റർ

തിരുവനന്തപുരം

Tags:
  • Beauty Tips