Monday 19 September 2022 04:22 PM IST : By സ്വന്തം ലേഖകൻ

പ്രായം എടുത്തു കാണിക്കും ചുളിവുകൾ; മുഖവും കഴുത്തും സുന്ദരമാക്കാന്‍ ശ്രദ്ധിക്കാം ഈ ഒമ്പത് കാര്യങ്ങൾ

neck-line55677

പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങളാണ് മുഖത്തും കഴുത്തിലും ഉണ്ടാകുന്ന ചുഴിവുകള്‍. മുഖത്തെ ചുളിവുകൾ മറച്ചു വയ്ക്കൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ചുളിവുകൾ വീഴാതെ നോക്കുകയാണ് വേണ്ടത്. കഴുത്തിനു താഴെയാണ് ഏറ്റവുമാദ്യം പ്രായമായതിന്റെ ചുളിവുകൾ വീണു തുടങ്ങുക. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. വെയിലത്ത് ഇറങ്ങുമ്പോള്‍ സൺസ്ക്രീൻ ലോഷൻ മുഖത്തും കഴുത്തിലും തേയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ചുളിവുകൾ വരാതെയിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം;

1. പരമാവധി സൂര്യപ്രകാശം നേരിട്ട് മുഖത്തോ കഴുത്തിലോ പതിയ്ക്കാതെ നോക്കാം. 

2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.

3. എല്ലാ ദിവസവും മറ്റു വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ കഴുത്തിനുള്ള വ്യായാമവും ചെയ്യാൻ മറക്കരുത്.

4. എപ്പോഴും തല ഉയർത്തി പിടിക്കുക. താടിയും ഉയർത്തി പിടിക്കണം.

5. എല്ലാ ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കിൽ ചർമ്മത്തിന് ദോഷമുണ്ടാക്കും.

6. കിടക്കുമ്പോൾ തലയിൽ വലിയ തലയണ വയ്ക്കാതെയിരിക്കുക. തലയും ശരീരവും ഒരേ രേഖയിലാണ് കിടക്കുമ്പോൾ ഉണ്ടാകേണ്ടത്. തലയിണ വേണമെന്ന് നിർബന്ധം ഉള്ളവർ ചെറിയ തലയണ ഉപയോഗിക്കുക. 

7. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ച് കഴുത്തി തേച്ചു പിടിപ്പിക്കുന്നത് ചുളിവ് വരാതെ സൂക്ഷിക്കും.

8. ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുളിവകറ്റുന്ന ഏതെങ്കിലും ക്രീം ഉപയോഗിക്കാം.

9. നല്ലൊരു ചർമ വിദഗ്ധനെ കണ്ട് അദ്ദേഹത്തിന്റെ ഉപദേശം പ്രകാരം ക്രീമുകള്‍ വാങ്ങി പുരട്ടാം. 

Tags:
  • Glam Up