Monday 23 April 2018 04:06 PM IST : By സ്വന്തം ലേഖകൻ

77 വയസുകാരിയുമായുള്ള പ്രണയം തകർന്നു, 72 വയസ്സുകാരിയെ ഭാര്യയാക്കി 19 വയസ്സുകാരൻ! രണ്ടുവർഷത്തെ ദാമ്പത്യം സൂപ്പർഹിറ്റ്

almeda0110

എന്റെ പൊന്നു സാറേ...  അവളുടെ നീലക്കണ്ണുകൾ കണ്ടാൽ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല! 19 വയസ്സുകാരൻ ഗാരി ഹാർഡ്വിക്കിന് ഭാര്യയെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്. സ്വന്തം ഭാര്യയെ പുകഴ്ത്തി ഒരു ഭർത്താവ് പറയുന്നതിൽ എന്താണ് കൗതുകം എന്നല്ലേ? ഭാര്യയുടെ വയസ്സു തന്നെയാണ്. 72 വയസ്സാണ് അൽമേഡയുടെ പ്രായം. അവരുടെ ഏറ്റവും ഇളയ കൊച്ചു മകനെക്കാൾ ഒരു വയസ്സ് ഇളയതാണ് ഭർത്താവ് ഗാരി. പക്ഷേ, പ്രണയത്തിനും വിവാഹത്തിനും ഒന്നും അതു തടസ്സമായില്ല. ഇരുവരും തമ്മില്‍ 53 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും ദമ്പതികൾക്ക് അതൊന്നും വിഷയമല്ല. രണ്ടുവർഷമായി ഹാപ്പി മാരീഡ് ലൈഫ്. അമേരിക്കയിലെ ടെന്നസ്സിയിലാണ് ഈ അപൂർവ പ്രണയകഥ അരങ്ങേറിയത്.

എഴുപത്തിയേഴുകാരിയായ വൃദ്ധയുമായി ബ്രേക്കപ് ആയ സമയത്താണ് ഗാരി അല്‍മേഡയെ കാണുന്നതും അദ്യ ദർശനത്തിൽത്തന്നെ അനുരാഗം മൊട്ടിടുന്നതും. അന്ന് 17 വയസ്സായിരുന്നു ഗാരിക്ക്. നീല കണ്ണുകളാണ് അവളിലേക്ക് തന്നെ ആകർഷിച്ചതെന്ന് ഗാരി പറയുന്നു. ഒപ്പം ഒരു രഹസ്യം കൂടി പങ്കുവയ്ക്കുന്നു, തനിക്കൊരിക്കലും തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് പ്രണയം തോന്നിയിട്ടില്ല.

almeda0034

പതിമൂന്നും പതിനാലും വയസ്സുള്ള പ്രായത്തിലും ഗാരി ആകര്‍ഷിക്കപ്പെട്ടിരുന്നത് തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീകളോടായിരുന്നു. 'അല്‍മേഡയുടെ മനോഹരമായ നീലക്കണ്ണുകളും പെരുമാറ്റവുമൊക്കെയാണ് എന്നെ അവരിലേക്കടുപ്പിച്ചത്. അല്‍മേഡ വളരെ സ്നേഹനിധിയായ ഒരു പ്രണയിനിയാണ്. ഞാന്‍ ആഗ്രഹിക്കുന്നതു പോലൊരു സ്ത്രീയാണ്. അവരുടെ ഓരോ അണുവും ഞാൻ അത്രയേറെ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ ബന്ധത്തില്‍ ഞാന്‍ സംതൃപ്തനാണ്' – അൽമേഡയെക്കുറിച്ചു പറയുമ്പോൾ ഗാരിയിൽ പ്രണയം തുളുമ്പുന്നു.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടുന്നത്. അതും സന്തോഷകരമല്ലാത്ത സാഹചര്യത്തില്‍. അല്‍മേഡയുടെ പുത്രന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു ആദ്യമായി കണ്ടത്. അന്നത്തെ കാഴ്ചയ്ക്കു ശേഷം  രണ്ടുമാസം കഴിഞ്ഞാണ് ഗാരിയും അല്‍മേഡയും കാണുന്നത്. മറ്റൊരു കുടുംബ സദസ്സില്‍ വച്ച്. പലരും മൂക്കത്തു കൈവെച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് ഇവര്‍. എന്നാൽ കാര്യങ്ങളെല്ലാം അത്ര ശുഭകരമല്ല.

almeda09864

കൊച്ചു പയ്യനുമായുള്ള വിവാഹത്തിന്റെ അന്ന് അവസാനിപ്പിച്ചതാണ് അൽമേഡയുടെ മകൻ അവരുമായി സംസാരിക്കുന്നത്. കൊച്ചു മക്കളും ഏതാണ്ട് ഇതേ ചിന്താഗതിക്കാരാണ്. പ്രത്യേകിച്ച് മൂത്തവൻ ആരോൺ. 22 വയസുള്ള അവന് അമ്മൂമ്മയുടെ 19 വയസ്സുകാരൻ ഭർത്താവിനെ ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചുമകൾ ഇന്ത്യാന പക്ഷേ അമ്മൂമ്മയ്ക്ക് കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. അമ്മച്ചിക്ക് സന്തോഷം അതാണെങ്കിൽ പിന്നെ എതിർക്കുന്നതെന്തിനാ... ഇന്ത്യാനയുടെ ചോദ്യം അങ്ങനെയാണ്. തങ്ങളുടെ പ്രണയകഥ പങ്കുവയ്ക്കുന്ന യൂട്യൂബ് ചാനലുമുണ്ട് ദമ്പതികൾക്ക്. പ്രണയാനുഭവങ്ങളാണ് ഇവർ പകർന്നു കൊടുക്കുന്നതിലേറെയും. അരലക്ഷം പേർ സബ്സ്ക്രൈബർമാരായുമുണ്ട്.

almeda97421