Tuesday 18 June 2019 03:55 PM IST : By സ്വന്തം ലേഖകൻ

‘ജീവനുണ്ടെന്നതിന്റെ തെളിവ് ഇടയ്ക്കിടെയുള്ള അവളുടെ ഞരക്കം മാത്രം’; അപൂർവരോഗത്തിൽ പിടഞ്ഞ് 19കാരി; കനിവ് കാത്ത് കുടുംബം

devika

ഇത്രയും ഉള്ളുലയ്ക്കുന്നൊരു കാഴ്ച ഒരു പക്ഷേ മുൻപ് കണ്ടിട്ടുണ്ടാകില്ല. ജീവിതത്തിന്റേയും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിൽ പുളയുന്ന ദേവികയെന്ന ആ പത്തൊമ്പതുകാരിയുടെ അരികിലേക്കെത്തിയാൽ ഒരു ഞരക്കം മാത്രമേ കേൾക്കാനുണ്ടാകൂ. ചുറ്റും നടക്കുന്നത് അവള്‍ അറിയുന്നില്ല...ഒരിറ്റു ദാഹജലം പോലും ഇറക്കാനാകില്ല. ശീതീകരിച്ച ഐസിയുവിന്റെ നാലു ചുമരിനുള്ളിൽ മരണത്തെ പ്രതീക്ഷിച്ചാണ് ആ കിടപ്പ്.

ആറ്റിങ്ങൽ മുദാക്കൽ സ്വദേശികളായ ജയകുമാർ ബിന്ദു ദമ്പതികളുടെ മകളാണ് ദേവിക. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്റെ തുടിപ്പിനെ പിടിച്ചു നിർത്തുന്ന ആ പൊന്നുമോൾക്ക് വിധി പകുത്തു നൽകിയിരിക്കുന്നത് ആയിരത്തിൽ ഒരാൾക്ക് മാത്രം പിടിപ്പെടുന്ന അപൂർവ്വങ്ങളിൽ അപൂർവമായ ജനിതക രോഗം. ഈ അസുഖം ബാധിച്ചു കഴിഞ്ഞാൽ ആരോഗ്യം ആദ്യം നഷ്ടപ്പെടും. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങള്‍ പിന്നാലെ നിലയ്ക്കും. എല്ലാത്തിനുമൊടുവിൽ ശരീരം മരണത്തിനും കീഴടങ്ങുന്നതാണ് ഈയവസ്ഥ.

ഒരു ദിവസം 60000/-രൂപയോളം മരുന്നിന് മാത്രം ചിലവുണ്ട്. ഇതുവരെ അഞ്ചര ലക്ഷം രൂപയോളം ചിലവായി .പൂർണമായും ഈ മക്കളെ തിരിച്ചു പിടിക്കാൻ ലക്ഷങ്ങളുടെ ചിലവ് വരും.അതടക്കാനും ഒരു നിവൃത്തിയുമില്ല .19 വയസായാ ഈ കുട്ടിക്ക് 6 വയസ്സായ കുട്ടിയുടെപോലും വളർച്ചയില്ല . നിരവധി ചികിത്സകള്ക്കുഒടുവിൽ മേജർ ശസ്ത്രക്രിയ കഴിഞ്ഞ് അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററിൽ വളരെ ഗുരുതരമായ അവസ്ഥയിൽ ദേവിക കഴിയുമ്പോൾ സഹോദരി ഗോപികയും ഈ രോഗത്തിന്റെ പിടിയിലാണ്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വെമ്പുന്ന ഈ അച്ഛനും അമ്മയും ഇനി ഉറ്റുനോക്കുന്നത് സുമനസുകളിലേക്കാണ്. പ്രതീക്ഷകൾ അറ്റുപോയ ഈ നിമിഷത്തിൽ കരുണയുടെ കവാടം തുറക്കുന്നവർ തങ്ങൾക്കരികിലേക്ക് എത്തുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. ആർജെയും സാമൂഹിക പ്രവർത്തകനുമായ ഫിറോസാണ് ഈ കണ്ണീർ കാഴ്ച സോഷ്യൽ മീഡിയക്കു മുന്നിലേക്കെത്തിച്ചിരിക്കുന്നത്.

എജ്ജാതി എനർജിയാ കൊച്ചേ...! സായ് പല്ലവിയോട് കട്ടയ്ക്ക് നിൽ‌ക്കുന്ന ഡാൻസ്; ഈ വെഡ്ഡിംഗ് വിഡിയോ അതുക്കും മേലെ

‘അയാളിവിടെ തളർന്ന് ഉറങ്ങുകയാണ്; നിങ്ങൾ പറയുന്നതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്’: വിഡിയോ

ഇനിയും ഒന്നും അറിഞ്ഞിട്ടില്ല സജീവ്! പ്രിയപ്പെട്ടവൾ പോയതറിയാതെ അയാൾ നാളെയെത്തും

‘ഓർമയുണ്ടോ ഈ മുഖം’ ? അമ്പമ്പോ... വമ്പന്‍ മാറ്റം...! ‘ഹലോ’ നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

ഫിറോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഈ കാഴ്ച്ച കണ്ടുനിൽക്കാൻ കഴിയുന്നില്ല !!
കരുണയുള്ളവർ സഹായിക്കണേ...

നമസ്കാരം സുഹൃത്തുക്കളെ,
ഫിറോസാണ് .
ഈ പോസ്റ്റ് കാണുന്ന മനസ്സിൽ നന്മയുള്ള എല്ലാവരും ഇതൊന്നു ഷെയർ ചെയ്യാമോ ?എന്റെ നാട്ടുകാരിയായ ഒരു പൊന്നുമോൾക്കുവേണ്ടിയാണ് ഈ കുറിപ്പ് .നേരിട്ട്‌ കണ്ടു ബോധ്യം വന്നതാണ് .അനന്തപുരി ആശുപത്രി അധികൃതരോട് പ്രത്യേക അനുമതി നേടിയാണ് വെന്റിലേറ്ററിലെ ഈ ചിത്രം എടുത്തത് .ആറ്റിങ്ങൽ മുദാക്കൽ ചെമ്പൂരിനടുത് അനുഗ്രഹയിൽ താമസിക്കുന്ന ജയകുമാർ ബിന്ദു ദമ്പതികൾ സുമനസ്സുകളുടെ അനുകമ്പകയി കേഴുന്നു. ഇവരുടെ രണ്ട് പെൺമക്കളിൽ മൂത്തകുട്ടിയായ ദേവിക അപൂർവമായ ജനിതകരോഗത്തിന്റെ (ഹോൾസിൻഡ്രോം )പിടിയിൽ പെട്ട് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ജീവൻ മരണ പോരാട്ടം നടത്തുന്നു.

ഒരു ദിവസം 60000/-രൂപയോളം മരുന്നിന് മാത്രം ചിലവുണ്ട്.ഇതുവരെ നാലുലക്ഷം രൂപ ചിലവായി .പൂർണമായും ഈ മക്കളെ തിരിച്ചു പിടിക്കാൻ ലക്ഷങ്ങളുടെ ചിലവ് വരും.അതടക്കാനും ഒരു നിവൃത്തിയുമില്ല .19 വയസായാ ഈ കുട്ടിക്ക് 6 വയസ്സായ കുട്ടയുടെപോലും വളർച്ചയില്ല . നിരവധി ചികിത്സകള്ക്കുഒടുവിൽ മേജർ ശസ്ത്രക്രിയ കഴിഞ്ഞ് അനന്തപുരി ആശുപത്രിയിലെ വെന്റിലേറ്ററിൽ വളരെ ഗുരുതരമായ അവസ്ഥയിൽ ദേവിക കഴിയുമ്പോൾ സഹോദരി ഗോപികയും ഈ രോഗത്തിന്റെ പിടിയിലാണ്. മക്കളുടെ ചികിത്സക്കായി സർവ്വതും നഷ്ട്ടപെടുത്തിയ ഈ കുടുംബം ഇന്ന് നല്ല മനസുകളുടെ സഹായത്തിനായി കേഴുകയാണ്.കട്ടിലിൽ കിടക്കുന്നത് മൂത്തമകളും അവർക്കൊപ്പം ഇരിക്കുന്നത് ഇളയമകളുമാണ് ..ആ കുഞ്ഞിനും രോഗലക്ഷണങ്ങളുണ്ട് .എന്തുചെയ്യണം എന്നറിയില്ല .ഉള്ളതെല്ലാം വിറ്റുപെറുക്കിക്കഴിഞ്ഞു .മനസ്സലിഞ്ഞു സഹകരിക്കണം .പരാമാവധി ഷെയർ ചെയ്യണേ .

ഇവരെ സാമ്പത്തികമായി സഹായിക്കുന്നതിന് വെഞ്ഞാറമൂട് SBI ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് എല്ലാം നല്ല മനസുകളുടെയും പ്രാർത്ഥനയും സഹായവും പ്രതീക്ഷിക്കുന്നു
A/C Name--ദേവിക J B & ബിന്ദു. O
A/C Number--67232278771
IFSC--SBIN0070254

മനസ്സിൽ നന്മയുള്ളവരെല്ലാവരും ഷെയർ ചെയ്യണേ ?

പരക്കട്ടെ പ്രകാശം ⭐️⭐️⭐️