Saturday 16 June 2018 04:44 PM IST : By സ്വന്തം ലേഖകൻ

എൺപത്തിയഞ്ചിലും ഈ അമ്മൂമ്മയ്‌ക്ക് പ്രിയം ’വനിത’ വായന! പ്രേക്ഷകൻ പങ്കുവച്ച ചിത്രം

grandma-vanitha

എൺപത്തിയഞ്ചിലും ഈ അമ്മൂമ്മയ്‌ക്ക് പ്രിയം ’വനിത’ വായന. കാഴ്ചയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലാത്ത അമ്മൂമ്മ ഈ പ്രായത്തിലും ആരോഗ്യവതിയാണ്. അതേസമയം ഇഷ്ടത്തോടെ വായിക്കാൻ മുടങ്ങാതെ ’വനിത’ മാസിക കയ്യിൽ കിട്ടണമെന്ന് മാത്രം. അമ്മൂമ്മയുടെ ഈ ഇഷ്ടത്തെക്കുറിച്ച് വനിത ഓൺലൈനായി പങ്കുവച്ചത് ചെറുമകനായ രാഹുൽ തോമസാണ്. പറവൂർ സ്വദേശിയായ രാഹുലിന്റെ അമ്മൂമ്മയുടെ ചേച്ചിയാണ് ’വനിത’യുടെ ഈ കടുത്ത ആരാധിക.