Friday 29 April 2022 04:10 PM IST

‘മെലിഞ്ഞവർക്ക് ജീൻസ് ചേരില്ല’: മനസിനെ മുറിവേൽപ്പിച്ച അധിക്ഷേപങ്ങൾ... ഒടുവിൽ നിമിഷയുടെ മറുപടി

Shyama

Sub Editor

body-shaming-responses-new നിമിഷ അശോക്, കൃഷ്ണപ്രിയ തിലകൻ

ഓസ്കാര്‍ അവാര്‍ഡ്ദാന േവദിയില്‍ ക്രിസ് േറാക്ക് എന്ന അവതാരകന്‍റെ കരണത്തേറ്റ ഒറ്റയടിയാണ് തുടക്കം. പല തവണ ചർച്ച ചെയ്ത ബോഡി ഷെയ്മിങ് വീണ്ടും ചർച്ചാവിഷയമായി. നടന്‍ വിൽ സ്മിത്തിന്റെ ഭാര്യ ജെയ്ഡയുടെ രോഗാവസ്ഥയെ കുറിച്ച് ക്രിസ് നടത്തിയ പരാമർശമാണ് വിൽ സ്മിത്തി നെ െചാടിപ്പിച്ചതും അടിയിൽ കലാശിച്ചതും.

ബോഡി ഷെയ്മിങ് മോശമാണ്. എന്നിരുന്നാലും താ ൻ പ്രതികരിച്ച രീതി െതറ്റാണെന്ന് വില്‍ സ്മിത്ത് പിന്നീടു പരസ്യമായി പറഞ്ഞ് മാപ്പപേക്ഷിച്ചു. ശാരീരിക അക്രമണം തെറ്റാണെന്നു സമ്മതിച്ചവര്‍ പോലും മാനസികമായി ഒരാൾക്ക് ഏൽക്കുന്ന ആഘാതത്തോട് മൗനം പാലിക്കുന്ന വിരോധാഭാസം പുരോഗമനം പറയുന്ന സമൂഹം വീണ്ടും കാട്ടി എന്നതാണ് പരിതാപകരം.

വൈവിധ്യത്തെ ഉൾക്കൊള്ളുക

ചുറ്റുമൊന്നു നോക്കിയാൽ പല രൂപത്തിലും നിറത്തിലും ശരീരപ്രകൃതിയിലുമൊക്കെ ആള്‍ക്കാരെ കാണാം. ഇതൊ ക്കെ പ്രകൃതിയുടെ സവിശേഷതയാണെന്നു മനസ്സിലാക്കാതെ ചിലർ ഇപ്പോഴും അവരുടെ സങ്കൽപങ്ങളിൽ മാത്രം ശരിയെന്നു തോന്നുന്ന അളവുകോലുകള്‍ വച്ച് സൗന്ദര്യത്തെയും വ്യക്തിയുടെ നിലനിൽപ്പിനെ തന്നെയും തെറ്റായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. ശരീരികമായി അപമാനിക്കുന്നു, ഇതാണ് ബോഡി ഷെയ്മിങ്.

നിമിഷ അശോക് നടി, മോഡൽ

‘‘രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഏറ്റവും വലിയ ശാരീരിക അധിക്ഷേപം മുറിവേൽപ്പിക്കുന്നത്. സ്കൂളിൽ ഗ്രൂപ് ഫോട്ടോ എടുക്കുന്ന സമയം. ഞാ ൻ വലത്തേയറ്റത്ത് വെളിച്ചം കുറവുള്ളിടത്തായിരുന്നു നിന്നിരുന്നത്. പടം കയ്യിൽ കിട്ടിയപ്പോൾ തല യിൽ കെട്ടിയ റിബൺ മാത്രമേ കാണുന്നുള്ളൂ. ബാക്കിയുള്ളതൊക്കെ ഇരുണ്ടുപോയി. കളിയാക്കലുകൾക്ക് പിന്നെ കുറവുണ്ടാകുമോ? ‘ചിരിക്കൂ, പല്ലെങ്കിലും കാണട്ടേ’ എന്നൊക്കെ അധിക്ഷേപിക്കപ്പെട്ടിരുന്ന കാലത്താണ് ഇത് നടക്കുന്നത്. മറക്കാൻ പ റ്റാത്തൊരു മുറിപ്പാടായി അത്.

ഹൈസ്കൂളിലെത്തിയപ്പോൾ ജീൻസിടുന്നതായി പ്രശ്നം. ‘മെലിഞ്ഞവർക്ക് ജീൻസ് ചേരില്ല’ എ ന്നൊക്കെ. അപ്പോഴേക്കും അധിക്ഷേപം ബാധിക്കാത്ത മാനസികാവസ്ഥയിലേക്ക് എത്തിയിരുന്നു.

മോഡലിങ്ങിലേക്ക് വന്നപ്പോൾ ശരീരം ‘വേണ്ടവിധത്തിൽ’ മറയ്ക്കാത്ത വസ്ത്രങ്ങൾ‌ ധരിക്കുന്നു എന്നു ചില ബന്ധുക്കൾ. ‘ഇപ്പോൾ ആളുകൾ പറയുന്നത് കേട്ട് ഇഷ്ട കരിയർ ഉപേക്ഷിച്ചാൽ ജീവിതത്തിൽ വിജയിക്കില്ല’ എന്നാണ് അച്ഛൻ പറഞ്ഞത്. നാലു പെൺമക്കളുടെ അച്ഛന്റെ ആ സമീപനത്തിന്റെ കരുത്താണ് എന്നെ മുന്നോട്ടു നയിച്ചത്. എന്നോടു തന്നെ ഞാൻ ചെയ്തിരുന്ന ശാരീരിക പരിഹാസം അവസാനിപ്പിച്ചതാണ് ഏറ്റവും വലിയ നേട്ടം.



കൃഷ്ണപ്രിയ തിലകൻ, മോഡൽ

നിറത്തിന്റെ പേരിൽ പലതരം അധിക്ഷേപങ്ങൾ മുൻപുണ്ടായിട്ടുണ്ട്, മാറ്റി നിർത്തിയിട്ടുമുണ്ട്. പക്ഷേ, ഇന്ന് ലോകം വളരെയധികം മാറി. ഇപ്പോൾ എനിക്ക് പഴയതുപോലെ മോശം കമന്റുകൾ നേരിടേണ്ടി വരാറില്ല. മാത്രമല്ല, ഞാനിപ്പോൾ എന്നെക്കുറിച്ച് വളരെയധികം മതിപ്പുള്ള വ‍്യക്തിയുമാണ്.

അറിവില്ലാത്ത പ്രായത്തിൽ കറുത്തതാണല്ലോ, മെലിഞ്ഞിട്ടാണല്ലോ എന്നൊക്കെയോർത്ത് വിഷമിച്ചിട്ടുണ്ട്. അറിവ് വച്ച് കഴിഞ്ഞ് നമ്മുടെ പ്രാപ്തിയും സൗന്ദര്യവും മനസ്സിലാക്കിയാൽ പിന്നെ, പറയുന്നവർ പറഞ്ഞു തളരുമെന്നല്ലാതെ അത് നമ്മളെ തളർത്തില്ല.

എന്നാൽ എന്നെപോലെ ആയിരിക്കില്ല എല്ലാവരും എന്നുമറിയാം. ബോഡി ഷെയ്മിങ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും മിണ്ടാൻ പോലും പറ്റാതെയായി പോകുന്നവരുമുണ്ട്. ഒരുകാലത്ത് ഞാനും അതിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട്.

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നത് സ്വയം അവസാനിപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കണം. മോശം കമന്റ് പറയുന്നവർക്കോ കേൾക്കുന്നവർക്കോ അതുകൊണ്ട് യാതൊരു ഗുണവുമില്ല.

കോളജിൽ എത്തിയപ്പോൾ സുഹൃത്തുകൾ ചിത്രങ്ങളെടുത്ത് നല്ല ഭംഗിയുണ്ടെന്ന് പറയുമ്പോഴാണ് ഞാൻ മോഡലിങ് സീരിയസായി എടുക്കുന്നത് തന്നെ. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബി കോം അവസാന വർഷ വിദ്യാർഥിയാണ്.

സൂസൻ ഏബ്രഹാം–ഇംഗ്ലിഷ് ട്രെയിനർ, ഇൻഫ്ലുവൻസർ

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുടരുന്നൊരു സംഗതിയാണ് ബോഡി ഷെയ്മിങ്. പറയുന്നവർക്ക് ക്ലീഷേ ആണെങ്കിലും കേൾക്കുന്നവർക്ക് അങ്ങനെയല്ല. വളരെയധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണത്. എന്റെ വണ്ണം, പല്ലിന്റെ നിറം ഒക്കെ ആളുകൾക്ക് പ്രശ്നമാണ്.

ഇഷ്ടമുള്ള പാറ്റേൺ വസ്ത്രം വരെ പലർക്കും ബോഡി ഷെയ്മിങ് ഭയന്ന് മാറ്റി വയ്ക്കേണ്ടി വരാറുണ്ട്. തുണിക്കടയിൽ ചെല്ലുമ്പോൾ തന്നെ വണ്ണം കുറവ് തോന്നിക്കുന്ന തരം വസ്ത്രങ്ങൾ ചോദിക്കും. ‘അയ്യോ, ആ പ്രിന്റ് വേണ്ട. അത് ഇഷ്ടപ്പെട്ടെങ്കിലും ഇട്ടാൽ വ ണ്ണം തോന്നിക്കും’ എന്നൊക്കെ കേൾക്കാറുണ്ട്. പലപ്പോഴും ചുറ്റും നിൽക്കുന്നവർ ‘ഇവർക്ക് വസ്ത്രധാരണത്തെ പറ്റി നല്ല അറിവുണ്ടല്ലോ’ എന്നാണ് ഓർക്കുക. ആ വ്യക്തി എന്തൊക്കെ കേട്ടിട്ടായിരിക്കും ഇങ്ങനെ ചുരുങ്ങാൻ തീരുമാനിക്കുന്നതെന്നാണ് സമൂഹം സൗകര്യപൂർവം മറക്കുന്ന കാര്യം.

വണ്ണമുള്ളവർ ഫൂഡ് വ്ലോഗ് ചെയ്യുന്നത് ആളുകൾക്ക് വല്യ ബുദ്ധിമുട്ടാണ്. ‘നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടാകും, ഹൃദയത്തിന് പ്രശ്നങ്ങൾ ഉണ്ടാകും’ എ ന്നൊക്കെ ചോദിക്കാതെ പറഞ്ഞു തരുന്നവരുണ്ട്. അ തൊക്കെ ‘കെയറിങ്’ ആണെന്നാണ് പറയുന്നത്. ഇത് കെയറിങ് അല്ല അധിക്ഷേപമാണ് എന്നാണ് ആദ്യം മ നസ്സിലാക്കേണ്ടത്. ‘നിങ്ങളുടെ കയ്യിൽ എന്റെ മെഡിക്കൽ റിപ്പോർട്ടുണ്ടോ’ എന്നു തിരികെ ചോദിക്കാറുണ്ട്.

പല്ല് മഞ്ഞ നിറമാണ് എന്നാണ് വേറൊരു കമന്റ്. ദന്തരോഗവിദഗ്ദർ പോലും പറയുന്നത് ആരോഗ്യമുള്ള പല്ലുകൾക്ക് മഞ്ഞപ്പുണ്ടാകുമെന്നാണ്. പിന്നെ, ഇവർക്കൊക്കെ എന്താണാവോ ഇത്ര ബുദ്ധിമുട്ട്.

നല്ല മറുപടി കൊടുക്കുന്ന കൊണ്ടാണ് മോശം കമന്റുകൾ കുറഞ്ഞു വരുന്നത്. എന്തും പറയുന്നതിന് ഒരു മാന്യമായ രീതിയുണ്ട്. ചെയ്യുന്ന വിഡിയോകളിലൂടെ അതു കൂടി പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.