Wednesday 23 September 2020 11:30 AM IST : By സ്വന്തം ലേഖകൻ

കോവിഡ് 19 വരുന്നതിന് മുമ്പ് തന്നെ രോഗപ്രതിരോധ ശേഷി ലഭിച്ചിരുന്നോ?; പുതിയ കണ്ടെത്തലിനു പിന്നില്‍; കുറിപ്പ്

covid-immunity

കോവിഡ് വരുന്നതിന് മുമ്പ് തന്നെ രോഗ പ്രതിരോധ ശേഷി ചില ആള്‍ക്കാര്‍ക്കുണ്ടെന്ന ശാസ്ത്ര വാദത്തെ വിലയിരുത്തുകയാണ് ഡോ. സുല്‍ഫി നൂഹു. രോഗപ്രതിരോധത്തിന് സഹായിക്കുന്ന  രക്താണുക്കളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കൊവിഡ്19 വരുന്നതിനു മുന്‍പ് തന്നെ വളരെ കുറച്ചു ആള്‍ക്കാര്‍ക്ക്  ഇതിനുള്ള പ്രതിരോധശേഷി കിട്ടിയിരുന്നുയെന്നെന്നാണ് പഠനം. ഇതിന്റെ യാഥാര്‍ത്ഥ്യവും സാധ്യതകളുമാണ് ഡോ. സുല്‍ഫി പരിശോധിക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ചിലോല്ത് ശരിയായോ

====================

ചിലോലത് ശരിയായോയെന്ന് ശാസ്ത്രലോകത്തിനു സംശയം.

കോവിഡ് 19 അസുഖം വരുന്നതിനു മുൻപ് തന്നെ രോഗപ്രതിരോധശേഷി ചില ആൾക്കാർക്കുണ്ടെന്ന് ചില പഠനങ്ങൾ.

ഇനിയും ധാരാളം പഠനങ്ങൾ ആവശ്യമുള്ള മേഖലയാണെങ്കിലും ശാസ്ത്രലോകം ഇതിലേക്ക് ഉറ്റു നോക്കുന്നു.

ഫേസ് ത്രീ ട്രയൽ ഇതിനും വേണമെന്ന് ചിലർ

സംഭവം "ടി സെൽ" ഇമ്മ്യൂണിറ്റി തന്നെയാണ്.

അതായത് ടി ലിംഫോസൈറ്റ് എന്നുപറയുന്ന വെളുത്ത രക്താണു .

രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഈ രക്താണുക്കളുടെ പ്രവർത്തനങ്ങൾ മൂലം കൊവിഡ്19 വരുന്നതിനു മുൻപ് തന്നെ വളരെ കുറച്ചു ആൾക്കാർക്ക് ഇതിനുള്ള പ്രതിരോധശേഷി കിട്ടിയിരുന്നുയെന്നാണ് തിയറി.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന 6 പഠനങ്ങൾ 20 മുതൽ 50 ശതമാനം ആൾക്കാർക്ക് "ടി- സെൽ" മൂലമുള്ള രോഗപ്രതിരോധശേഷി കിട്ടിയിരുന്നുവന്നു കാണിക്കുന്നു.

അമേരിക്കൻ പഠനം കാണിക്കുന്നത്‌ 2015 മുതൽ 2018 വരെ ശേഖരിച്ച് ബ്ലഡ് ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന രക്തത്തിൻറെ ഘടകങ്ങളിൽ 50 ശതമാനത്തോളം

" ടി- സെൽ" മൂലമുള്ള രോഗപ്രതിരോധശേഷി യുണ്ടെന്നാണ്

ചില സ്ഥലങ്ങളിൽ രോഗബാധ കുറഞ്ഞിരിക്കുന്നത് മുതൽ കുട്ടികളിൽ വളരെ ശക്തി കുറഞ്ഞ രീതിയിൽ കൊവിഡ്19 വരുന്നതു വരെ ഈ "ടി_സെൽ" ചേട്ടൻ തന്ന രോഗപ്രതിരോധശേഷിയാണെന്ന് വിലയിരുത്തൽ.

സിംഗപ്പൂരിലെ പഠനം കാണിക്കുന്നത് സാർസ് വൈറസ് മൂലം "ടി സെൽ" പ്രതിരോധശേഷി 17 കൊല്ലങ്ങൾക്കു ശേഷവും നിലനിൽക്കുന്നുവെന്ന്.

എച്ച് വൺ എൻ വൺ വൺ രോഗത്തിൻറെ ശക്തി കുറഞ്ഞത് പോലും "ടി -സെൽ" മൂലമാണോയെണ് സംശയിക്കപ്പെടുന്നു.

എന്തായാലും ദീർഘനാൾ നീണ്ടുനിൽക്കുന്ന ഫെയ്സ് സ്ത്രീ ട്രയൽ ഇത് തെളിയിക്കാൻ ആവശ്യമാണ്.

വാക്സിൻ പരീക്ഷണങ്ങളിലെ പ്ലാസിബോ ആമിലേക്ക് ഈ പരീക്ഷണം നടത്തണം എന്നാണ് വിദഗ്ധ മതം.

ആധുനിക വൈദ്യശാസ്ത്രത്തിലെ നട്ടെല്ല് തന്നെ പഠനങ്ങളാണ്.

കോവിഡ് 19 ന് ലോകത്തെമ്പാടും നടക്കുന്ന ആയിരക്കണക്കിന് പഠനങ്ങൾ ആത്മവിശ്വാസം നൽകുന്നതാണ്.

"ടി സെൽ " മൂലമുണ്ടാകുന്ന രോഗപ്രതിരോധശേഷി അതിലെ ഏറ്റവും പ്രസക്തമായ പഠനങ്ങളിൽ ഒന്നുമാത്രമാണ്

കേരളക്കരയിലും വേണ്ടേ ഇത്തരം പഠനങ്ങൾ.?

കേരളത്തിലെ പഠനങ്ങൾ ലോകത്തെമ്പാടും അറിയപ്പെടണ്ടെ ?

വീണ്ടും വീണ്ടും ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.

ഡോ സുൽഫി നൂഹു