Monday 19 August 2019 04:40 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളിലെ സ്മാർട്ട് ഫോൺ അഡിക്ഷൻ മാറ്റാം, ഈ നുറുങ്ങ് വിദ്യകളിലൂടെ; വൈറൽ വിഡിയോ

dr

പാടത്തും പറമ്പത്തും കുട്ടീംകോലും കളിച്ചു നടക്കുന്ന കുഞ്ഞുങ്ങളെ ഇന്ന് കാണാൻ കൂടി കിട്ടാറില്ല. ലോകം ചുരുങ്ങുന്നതിനനുസരിച്ച് നമ്മുടെ കുഞ്ഞുങ്ങളുടെ ലോകവും ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. അവർക്കായി കളിയിടങ്ങളില്ല, കൂട്ടുകൂടാൻ ചങ്ങാതിമാരില്ല. അടച്ചു കെട്ടിയ മുറിക്കുള്ളിൽ ടിവിയിലോ മൊബൈൽ ഫോണിലോ വിഡിയോ ഗെയിമിലോ ഒക്കെ കണ്ണുംനട്ടിരിക്കുകയാണ് പുതിയ തലമുറ.

കൂട്ടത്തിൽ ഏറ്റവും അപകടകാരി മൊബൈൽ ഫോൺ ആണെന്ന് പറയാതെ വയ്യ. ജനിച്ച് മാസങ്ങൾ പോലും ആകാത്ത കുഞ്ഞുങ്ങൾക്ക് ഇന്ന് ഊണിലും ഉറക്കത്തിലും മൊബൈൽ ഫോണാണ് പഥ്യം! കുഞ്ഞുങ്ങളുടെ കരച്ചിൽ അടക്കാൻ പണിപ്പെടുന്ന മാതാപിതാക്കൾ മനസില്ലാ മനസോടെ മൊബൈൽ ഫോൺ നൽകി കുഞ്ഞുങ്ങളെ ശാന്തരാക്കുകയും ചെയ്യും.

ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനുള്ള വഴികൾ പറഞ്ഞു തരികയാണ് സൈക്കോളജിസ്റ്റ് ഡോക്ടർ നിതാ ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് മാതാപിതാക്കൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നത്തിന് നിത പരിഹാരം നിർദ്ദേശിക്കുന്നത്.

Tags:
  • Parenting Tips