Friday 25 March 2022 02:33 PM IST : By സ്വന്തം ലേഖകൻ

‘പെണ്ണിനെ കാണുമ്പോൾ സെക്സ് ചോദിക്കുന്ന മനസിൽ ബലാത്സംഗ വാസനയുണ്ട്’: ഡോ. സിജെ ജോൺ എഴുതുന്നു

vinayakan-dr-cj

വിനായകന്റെ മീ ടൂ വിശദീകരണത്തിൽ വിവാദങ്ങളും ചർച്ചകളും തുടരുകയാണ്. 'ഒരുത്തീ' സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിലായിരുന്നു വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച പരാമർശം. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ആയിരുന്നു വിനായകന്റെ കമന്റ്. വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുമ്പോൾ ശ്രദ്ധേയ പ്രതികരണവുമായി എത്തുകയാണ് ഡോ. സി.ജെ ജോൺ. ആകര്‍ഷിക്കുന്ന ഒരു പെണ്ണിനെ കാണുമ്പോള്‍ തന്നെ സെക്സ് ചോദിക്കുകയും തരമായാല്‍ ആസ്വദിക്കുകയും ചെയ്യുന്ന മനസ്സില്‍ ഒരു ബലാത്സംഗ വാസനയുണ്ടെന്ന് ഡോക്ടർ കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

എതിർ ലിംഗത്തില്‍ പെട്ട ഒന്നിനെ കാണുമ്പോൾ വികാരം ഉണരുകയും അത്

പൂര്‍ത്തികരിക്കാന്‍ മണത്ത്

നടക്കുകയും, പിന്നെ കാര്യം സാധിക്കുകയും ചെയ്യുന്ന

നായകളെ തെരുവില്‍ കാണാം.

ഇഷ്ടം കൂടാന്‍ വേണ്ടിയുള്ള ചില സ്നേഹ ഏര്‍പ്പാടുകള്‍ ഈ വര്‍ഗ്ഗത്തിന് പോലും ഉണ്ട്. ഇതൊന്നും ഇല്ലാതെ നേരെ ബലാത്സംഗ വഴിയിലേക്ക് പോകാൻ മനുഷ്യനെ പറ്റൂ. ആകര്‍ഷിക്കുന്ന ഒരു പെണ്ണിനെ കാണുമ്പോള്‍ തന്നെ സെക്സ് ചോദിക്കുകയും

തരമായാല്‍ ആസ്വദിക്കുകയും ചെയ്യുന്ന മനസ്സില്‍ ഒരു ബലാത്സംഗ വാസനയുണ്ട്.പെണ്ണിനെ

ലൈംഗിക സുഖത്തിനുള്ള ഉപകരണമെന്നതിന് അപ്പുറം ഒരു വ്യക്തിയായി ഇവർ

കണക്കാക്കുന്നില്ല. സ്വന്തം സുഖം തേടിയുള്ള ഇത്തരം ഒരു സമ്മതം ചോദിക്കലില്‍ ഓക്കേ പറഞ്ഞവരുടെ കൂടി മനസ്സ് പരിശോധിക്കണം. എന്നാൽ പോടാ പോ നാറിയെന്ന് ചൊല്ലിയ നാരികളാകും കൂടുതൽ. പേടിച്ച് മൗനം പാലിച്ചവരും ഉണ്ടാകും.

ആ കണക്ക് ആണ്‍

ഈഗോ പുറത്ത്‌ പറയില്ല. ഇമ്മാതിരി തോന്ന്യാസം ചോദിച്ചത്‌ മി ടു കണക്കായി വരും. അത് കേമത്തമെന്ന്

പറയുന്നോര്‍ ഏത് ഗണത്തില്‍ വരും? മറ്റ് കാര്യങ്ങളില്‍ പുരോഗമനം പറയുന്ന പലരും സ്ത്രീയെ ലൈംഗീക വസ്തുവെന്ന നിലയില്‍ കണക്കാക്കി അഭിപ്രായം പറയുമ്പോൾ

മിണ്ടാതെ കേട്ട് ചിരിക്കുന്ന സമൂഹവും ഒരു പ്രശ്നം അല്ലേ? പറഞ്ഞവര്‍ തിരുത്തിയാല്‍ കൊള്ളാം. കേട്ടവരും.

(സി. ജെ. ജോൺ)