Thursday 24 September 2020 03:42 PM IST : By സ്വന്തം ലേഖകൻ

'വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങളില്‍ രോഗബാധ കുറവ്'; ഈ വാര്‍ത്ത കേട്ട് സന്തോഷിക്കേണ്ട, കാരണമിതാണ്; കുറിപ്പ്

school-kids

കോവിഡ് കാലത്ത് വീട്ടിലിരിപ്പായതോടെ കുട്ടികള്‍ക്കിടയിലെ രോഗബാധ കുറഞ്ഞുവെന്നാണ് പുതിയകണ്ടെത്തല്‍. ആശുപത്രികളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. ഈ രോഗമില്ലാത്ത അവസ്ഥ ഒരു നേട്ടമൊന്നുമല്ലെന്നാണ് ഡോക്ടറുടെ ഓര്‍മ്മപ്പെടുത്തല്‍. സ്‌കൂളില്‍ പോകാനാകാതെ വീട്ടില്‍ ഒറ്റപ്പെടേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം പരിഗണിക്കുമ്പോള്‍ രോഗമില്ലാത്ത അവസ്ഥ നേട്ടമല്ലെന്നും ലഘുകുറിപ്പിലൂടെ ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

കുട്ടികള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ രോഗങ്ങള്‍ കുറഞ്ഞുവെന്ന് വാര്‍ത്ത. സ്‌കൂള്‍ ആരോഗ്യത്തിന് ഹാനികരമെന്നൊരു തിയറി ഉണ്ടാകാന്‍ സാധ്യതയുണ്ട് .ഒരല്‍പം പനിയും ചുമയുമൊക്കെ വന്നാലും പിള്ളേര്‍ക്ക് സ്‌കൂള്‍ തന്നെയാണ് നല്ലത് .വീട്ടില്‍ കുത്തിയിരിക്കുന്നത് കൊണ്ടുള്ള മനോവികാസ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കുട്ടികളുടെ ഈ രോഗമില്ലാത്ത അവസ്ഥ ഒരു നേട്ടമൊന്നുമല്ല .

സ്വഭാവ രൂപീകരണത്തിന് വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന കോവിഡ് നാളുകളിലെ ശാരീരികാരോഗ്യത്തില്‍ പുളകം വേണ്ട .മാസ്‌ക് കെട്ടുന്നത് കൊണ്ട് ശ്വാസ കോശ രോഗങ്ങള്‍ കുറയും .അത് കൊണ്ട് പലരും ഇത് ഒരു ശീലമാക്കാന്‍ ഇടയുണ്ട്.

(സി ജെ ജോണ്‍)