Monday 03 August 2020 03:56 PM IST : By സ്വന്തം ലേഖകൻ

ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 175 ജീവനുകള്‍! ആ ഫോട്ടോയിലെ വ്യക്തിയോട് ആയിരംവട്ടം മാപ്പു ചോദിക്കുന്നു; കുറിപ്പ്

fake-cover

കോവിഡിനോട് പോരാടി ഡോക്ടര്‍ അയിഷയെന്ന വ്യക്തി മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വാര്‍ത്തയുടെ നിജസ്ഥിതി അറിയും മുമ്പേ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ വാര്‍ത്ത ഷെയര്‍ ചെയ്യും ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയ പടച്ചുവിട്ട വ്യാജവാര്‍ത്തകളിലെ ഒടുവിലത്തെ ഉദാഹരണമായിരുന്നു അത്. സത്യമേത് മിഥ്യയേത് എന്നറിയാതെ ആ വ്യാജ മരണവാര്‍ത്ത വാര്‍ത്താക്കോളങ്ങളില്‍ നിറയുമ്പോള്‍ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫി നൂഹു. താന്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വാര്‍ത്ത ഷെയര്‍ ചെയ്തത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് ഡോ. സുല്‍ഫി പറയുന്നു. അതേസമയം ഭാരതത്തില്‍ ഇന്നുവരെ കോവിഡ് ചികിത്സയ്ക്കിടയില്‍ നഷ്ടപ്പെട്ടത് 175 ഡോക്ടര്‍മാരുടെ ജീവനുകളാണെന്ന സത്യാവസ്ഥ മറന്നുകൂടായെന്നും ഡോ. സുല്‍ഫി കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു തെറ്റ് 💯
===========

തെറ്റായ ഒരു ഫോർവേഡ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യുകയുണ്ടായി.

ഡോ:ഐഷ, കോവിഡ് ചികിത്സയ്ക്കിടയിൽ മരണപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായത്.തെറ്റായ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഏതോ ഒരു വിരുതൻ പടച്ചുവിട്ട വാർത്തയാണെന്ന് പിന്നീട് മനസിലായി.

അതിൽ ആദ്യം തന്നെ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.

അതോടൊപ്പം പറഞ്ഞു വയ്ക്കേണ്ട ചില കാര്യങ്ങൾ കൂടി.

ഭാരതത്തിൽ ഇന്നുവരെ കോവിഡ് ചികിത്സയ്ക്കിടയിൽ നഷ്ടപ്പെട്ടത് 175 ഡോക്ടർമാരുടെ ജീവനുകളാണ്

അതിനാൽ തന്നെ ഐ എം എ യുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മരിച്ച ഡോക്ടർ മാരുടെ ഫോട്ടോയും ഫോർവേഡ്കളും എല്ലാദിവസവും വരാറുണ്ട്.

അതിനിടയിൽ വന്നു പോയ ഒരു ഫോർവേഡിൽ നിഷ്കളങ്കമായ ചിരിയും അവസാനം രേഖപ്പെടുത്തിയെന്ന് പറഞ്ഞ ട്വിറ്റെർ പോസ്റ്റുമാണെന്നെ കുഴപ്പത്തിലാക്കിയത്.

അതിനെ തർജ്ജിമ ചെയ്തു ഞാൻ എഫിലേക്ക് പോസ്റ്റ് ചെയ്തു.

നിത്യവും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളിൽ അല്പം വ്യത്യസ്തമായതെന്നെനിക്ക് തോന്നിയത് എന്നെ തെറ്റി ധരിപ്പിച്ചു.

ഈ പോസ്റ്റ് ധാരാളം പ്രമുഖർ ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയർ ചെയ്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
അതും എന്നെ സ്വാധീനിച്ചുവെന്നു പറയാതെ വയ്യ.

അതിന് ന്യായീകരണമില്ല.

സാധാരണ ഇത്തരം ഫോർവേഡുകൾ നൂറുവട്ടം ചെക് ചെയ്താണ് ഷെയർ ചെയ്യുക.

ഇത്തവണ തെറ്റി.

നാഷണൽ സെക്രട്ടറി ജനറലുമായി കാര്യം അന്വേഷിച്ചപ്പോൾ തെറ്റ് മനസ്സിലായി.
അത് പരിപൂർണ്ണമായി ഉൾക്കൊള്ളുന്നു .

എന്നാലും ഈ കണക്കുകൾ ഒന്നുകൂടി നോക്കുന്നതിൽ തെറ്റില്ല

മൊത്തം 1576 ഡോക്ടർമാർക്ക് കോവിട് ബാധിച്ചു
747 പേര് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ പോസ്റ്റ് ഗ്രാജുവേറ്റ് ഡോക്ടർമാർ 629
ഹൗസ്സർജൻസ് 190

175 മരണങ്ങൾ.

175 മരങ്ങൾക്കിടയിലാണെങ്കിൽ പോലും ഫോർവേഡ് ചെയ്ത പോസ്റ്റിലെ തെറ്റ് ഉൾക്കൊള്ളുന്നു.

ഈ ഫോട്ടോയിലെ വ്യക്തിയോട് ഒരായിരം വട്ടം മാപ്പ്

പഴയതുപോലെ വീണ്ടും ഒരു നൂറു വട്ടം ആലോചിച്ചു മാത്രം ഇനി ഫോർവേഡുകൾ .

നല്ല നമസ്കാരം.

ഡോ സുൽഫി നൂഹു