Wednesday 05 August 2020 12:43 PM IST : By സ്വന്തം ലേഖകൻ

സ്‌കൂളുകള്‍ എല്ലാക്കാലവും അടച്ചിടാന്‍ കഴിയില്ല, ഇപ്പോഴേ പ്ലാന്‍ ചെയ്തു തുടങ്ങണം; കുറിപ്പ്

23

കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് ഡോ. സുല്‍ഫി നൂഹു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ സ്‌കൂള്‍ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഡോക്ടറുടെ തുറന്നെഴുത്ത്. സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ലോകത്തെ പല രാജ്യങ്ങളും ആലോചിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഡോക്ടറുടെ ശ്രദ്ധേയമായ കുറിപ്പ്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

===========

സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ലോകത്തെ പല രാജ്യങ്ങളും ആലോചിച്ചു തുടങ്ങിയിരിക്കുന്നു!

ചിലർ അതിന്റെ ആദ്യ സ്റ്റെപ്പുകൾ തുടങ്ങി.

അതിന്റെ വിവിധ വശങ്ങൾ എങ്ങനെയാകുമെന്നറിയാൻ പഠനങ്ങൾ ആരംഭിക്കുകയും ചെയ്തു.

നമുക്കും അത്തരം പഠനങ്ങൾ അനിവാര്യം.

അല്ലെങ്കിലും

കോവിഡുമായി യുദ്ധം ചെയ്തുള്ള ജീവിതമാണ് മുൻപിൽ

ആ ജീവിതത്തിൻറെ ഒരു വശമാണ് സ്കൂളുകളുടെ സാധാരണഗതിയിലുള്ള പ്രവർത്തനം.

അന്ന് സ്കൂൾ അടയ്ക്കാൻ പറഞ്ഞതെന്തിനെന്ന് ചോദിക്കുന്നവരോട് ഒറ്റ ഉത്തരം

ആയുധങ്ങൾ സംഘടിപ്പിക്കുകയായിരുന്നു, മരുന്നുകൾ ഉൽപ്പാദിപ്പിക്കുകയായിരുന്നു, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനായിരുന്നു. പൊതുജനങ്ങളെ ബോധവൽക്കരിക്കുകയായിരുന്നു
ഡോക്ടർമാർ പുതിയ വൈറസിനെപറ്റി പഠിക്കുകയായിരുന്നു.

വാക്സിൻ വളരെ വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാകും
മരുന്നുകളുടെ കോമ്പിനേഷൻ ഒരു പരിധിവരെയെങ്കിലും ഫലം ചെയ്യുന്നുണ്ട്.

അപ്പോ സ്കൂൾ!
എപ്പോ സ്കൂൾ?

അതാണ് ലോകത്തിനു മുൻപിലുള്ള ആരോഗ്യ വിദഗ്ധരുടെ മുൻപിലുള്ള ഒരു വെല്ലുവിളി.

ലോകത്തെ വിവിധ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ ഇങ്ങനെ പറയുന്നു.

ഏതെങ്കിലുമൊരു ഘട്ടത്തിൽ വെച്ച് സ്കൂളുകൾ തുറക്കേണ്ടിവരും

അത് എപ്പോൾ എങ്ങനെ എന്നുള്ളതിനെ കുറിച്ച് ആഴമുള്ള പഠനങ്ങൾ വേണം

1.കുട്ടികളിൽ പൊതുവേ കോവിഡ് പടർന്നു പിടിക്കാനുള്ള സാധ്യത കുറവ്

2. രോഗം പകർന്നു നൽകുന്നതിന്റെ തോത് കൊച്ചുകുട്ടികളിൽ വളരെ കുറവും ടീനേജ് കുട്ടികളിൽ കൂടുതലുമെന്ന് കണ്ടെത്തൽ

3.കുട്ടികൾ സമൂഹത്തിലെ റിസ്കുള്ള ഗ്രൂപ്പിലേക്ക് രോഗം പകർന്നു നൽകുമോയെന്ന് ആശങ്ക

4.സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളിലെ പഠനത്തെ ഏറ്റവും കൂടുതൽ ബാധിച്ചു വെന്നുള്ള സത്യാവസ്ഥ.
5. 2009ലെ എച്ച് വൺ എൻ വൺ പകർച്ചവ്യാധി വ്യാപകമായി പകരുന്നതിൽ കുട്ടികളുടെ പങ്ക് പ്രാധാന്യമുള്ളതായിരുന്നു

6.കുട്ടികളിൽ രോഗം പകർന്നു നൽകുന്നതിൽ ചെറിയതോതിലെങ്കിലും കുറവ് കാണിക്കുന്നതോടൊപ്പം രോഗം മുതിർന്നവരേക്കാൾ വളരെ വളരെ ലളിതമായ രീതിയിൽ ബാധിച്ചിരുന്നുവെന്നുള്ള സത്യം

7.ലോകാരോഗ്യ സംഘടന മുന്നോട്ടു വയ്ക്കുന്ന ടെസ്റ്റ് ട്രെയ്സ് ആൻഡ് ഐസൊലേറ്റ് എന്ന പൊതുനയം കൃത്യമായി വ്യാപകമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ സ്കൂളുകൾ ഒന്നിടവിട്ട ആഴ്ചകളിൽ തുറക്കുന്നതിനെക്കുറിച്ച് വിദൂര ഭാവിയിലെങ്കിലും ആലോചിക്കാവുന്നതാണ് .

ന്യൂ സൗത്ത് വെയിൽസ്‌ ,ഫ്രാൻസ്
അയർലൻഡ് കൊറിയ എന്നിവടങ്ങളിലെ പഠനങ്ങളും ഇതിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്.

സ്കൂളുകൾ എല്ലാകാലവും അടച്ചിടാൻ കഴിയില്ല.

മെല്ലെമെല്ലെ വിദൂരഭാവിയിൽ സ്കൂൾ തുറക്കുന്നതിന് നമുക്കിപ്പോഴേ പ്ലാൻ ചെയ്തു തുടങ്ങണം.

അതിന് ഇന്നും കേരളത്തിലെ സ്ഥിതിവിശേഷങ്ങൾക്ക്‌ അനുസൃതമായ പഠനങ്ങൾ അനിവാര്യം.

ഈ കൊല്ലം ?

ഉത്തരം പഠനങ്ങൾക്ക് ശേഷമെ കൃത്യമായി പറയാൻ കഴിയുകയുള്ളൂ.

പഠനങ്ങൾക്ക് ഇതുവരെയുള്ള ക്രൂഡ് ഡാറ്റ അനിവാര്യം

ലാൻസെറ്റിൽ ലഭ്യമായ പഠനങ്ങൾ
പോലും ചെറുതാണ്.

നമുക്ക് ഇമ്മിണി ബലിയ പഠനങ്ങൾ സാധ്യമാണ്.

ഡോ സുൽഫി നൂഹു