Friday 11 June 2021 10:58 AM IST : By സ്വന്തം ലേഖകൻ

ഏഴാം മാസത്തില്‍ സിസേറിയന്‍, ജനിച്ചപ്പോള്‍ 500 ഗ്രാം മാത്രം: ഒടുവില്‍ കുഞ്ഞിളം മിഴികള്‍ തുറന്ന് ഇസബെല്‍ വീട്ടിലേക്ക്

isabelle

ഡോ.സിന്ധു സെബാസ്റ്റ്യന്റെ കയ്യിലിരുന്ന് ഇസബെല്‍ തന്റെ കുഞ്ഞിക്കണ്ണുകള്‍ തുറന്നു ചുറ്റുമുള്ളവരെ മാറിമാറി നോക്കി. കണ്ടുനിന്ന അമ്മ രേഷ്മയുടെ കണ്ണുകളില്‍ ആനന്ദാശ്രു തിളങ്ങിനിന്നു. 3 മാസത്തെ ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ തന്റെ പൊന്നോമനയെ ആരോഗ്യവതിയായി തിരികെക്കിട്ടിയതിന്റെ സന്തോഷം ആ കണ്ണുകളില്‍. കൂനമ്മാവ് സ്വദേശി ഡാല്‍ സേവ്യറിന്റെയും രേഷ്മ ജോണ്‍സന്റെയും മകളാണ് ഇസബെല്‍. ഗര്‍ഭധാരണത്തിന്റെ ഏഴാം മാസത്തില്‍ സിസേറിയനിലൂടെയാണ് ഇസബെല്ലിനെ പുറത്തെടുത്തത്.

അതിസങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ഇസബെല്‍ കൃത്യമായ പരിചരണത്തിലൂടെ പൂര്‍ണആരോഗ്യവതിയായി വീട്ടിലേക്കു മടങ്ങുമ്പോള്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിനും ഇത് അഭിമാനനിമിഷം. അമ്മയുടെ രക്തസമ്മര്‍ദം അപകടകരമായി ഉയര്‍ന്നതോടെയാണു ഗര്‍ഭധാരണത്തിന്റെ ഇരുപത്തേഴാം ആഴ്ച സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ 5 ദിവസത്തിനു ശേഷം മാര്‍ച്ച് 9ന് മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു.ജനിച്ചപ്പോഴുള്ള 500 ഗ്രാം തൂക്കം അപ്പോഴേക്കും 480 ഗ്രാം ആയി കുറഞ്ഞിരുന്നു. വേണ്ട തൂക്കത്തിന്റെ പകുതി പോലുമുണ്ടായിരുന്നില്ലെന്നു ശിശുരോഗവിഭാഗം അസി.പ്രഫസറും എന്‍ഐസിയു ഇന്‍ ചാര്‍ജുമായ ഡോ. സിന്ധു സെബാസ്റ്റ്യന്‍ പറഞ്ഞു. 

കോവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോഴും എന്‍ഐസിയുവില്‍ കുട്ടിക്കുള്ള ചികിത്സ തുടര്‍ന്നു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ഇതിനായി ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം അധിക ഡ്യൂട്ടി ചെയ്യാനും തയാറായി.വാഹനാപകടത്തില്‍ സംഭവിക്കാറുള്ളതിനേക്കാള്‍ മാരകം; തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു; പതിയെ ജീവിതത്തിലേക്ക് നടന്ന് അജീഷ്വാഹനാപകടത്തില്‍ സംഭവിക്കാറുള്ളതിനേക്കാള്‍ മാരകം; തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു; പതിയെ ജീവിതത്തിലേക്ക് നടന്ന് അജീഷ്3 മാസം നീണ്ട പരിചരണത്തിനിടെ പല തവണ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വേണ്ടി വന്നു. ആശുപത്രിയില്‍ നിന്നു വിട്ടയയ്ക്കുമ്പോഴേയ്ക്കും കുട്ടിയുടെ ഭാരം ഒന്നര കിലോഗ്രാമായി വര്‍ധിച്ചു. ഭൂരിഭാഗം ആരോഗ്യപ്രശ്‌നങ്ങളും ഭേദമായെന്നാണു ഡോക്ടര്‍മാരുടെ വിശദപരിശോധനാഫലം. ചികിത്സ തികച്ചും സൗജന്യമായാണു നല്‍കാനായതെന്ന് ആര്‍എംഒ ഡോ.ഗണേഷ് മോഹന്‍ പറഞ്ഞു.

More