Friday 12 August 2022 04:13 PM IST

‘തിരിഞ്ഞു നോക്കിയതും അയാള്‍ അതു പ്രദര്‍ശിപ്പിച്ചു നില്‍ക്കുകയാണ്, വല്ലാത്തൊരു ചിരിയും’: എക്സിബിഷനിസം കൂടുന്നോ?

Shyama

Sub Editor

showman-and-exhibitionism കീർത്തി സെബാസ്റ്റിൻ, ഗവേഷക വിദ്യാർഥി, ഹൈദരാബാദ്

കുട്ടികളുെട മുന്നില്‍ നഗ്നത കാട്ടി എന്ന കുറ്റത്തിന് പ്രമുഖ സിനിമാ നടനെ െപാലീസ് അറസ്റ്റ് െചയ്തതോെട നഗ്നതാ പ്രദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. െപാലീസ് പറയുന്നത് ഇങ്ങനെ. തൃശൂര്‍ എസ്.എന്‍.പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു നടന്‍. പതിെനാന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ അരികിലൂെട കടന്നു പോകവേ ആയിരുന്നു നഗ്നതാ പ്രദര്‍ശനം. കുട്ടികള്‍ മാതാപിതാക്കളോടു പറഞ്ഞു. െപാലീസിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പ റയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’  എന്നുള്ള എതിര്‍പ്പുമായെത്തി.
സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’  കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും...

––––––––

 ചെറിയ കാര്യമല്ല കീർത്തി സെബാസ്റ്റിൻ, ഗവേഷക വിദ്യാർഥി, ഹൈദരാബാദ്

കോട്ടയം മാന്നാനം കെഇ കോളജിൽ രണ്ടാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന കാലം.ഒരു ദിവസം ഹോസ്റ്റലിലേക്ക് പോകും വഴിയായിരുന്നു ആ സംഭവം. വഴിയരികില്‍ ട്രക്ക് നിര്‍ത്തിയിട്ട് െെഡ്രവര്‍ പിന്നിലെ ടയറിനരികില്‍ കുനിഞ്ഞിരിപ്പുണ്ട്. ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍ അയാള്‍ പിന്നാലെ വരുന്ന പോലെ തോന്നി. തിരിഞ്ഞു േനാക്കിയതും അയാള്‍ അതു പ്രദര്‍ശിപ്പിച്ചു നില്‍ക്കുകയാണ്. അയാളുടെ കണ്ണിൽ വിജയഭാവം. വല്ലാത്തൊരു ചിരിയും.

കൈയുയർത്തി ‘പോടാ’ എന്നു പറഞ്ഞു ഞാന്‍ േവഗത്തില്‍ നടന്നു. മറ്റു ചില കുട്ടികള്‍ക്കും സമാന അനുഭവം ഉണ്ടായെന്ന് ഹോസ്റ്റലില്‍ ചെന്നപ്പോള്‍ അറിഞ്ഞു. കോളജിലെത്തി പ്രിന്‍സിപ്പല്‍ വഴി പൊലീസിനു പരാതി െകാടുത്തു. ഡിപ്പാർട്‌മെന്റിൽ നിന്നും ടീച്ചർമാരിൽ നിന്നും നല്ല സപ്പോർട്ടായിരുന്നു. ‘ചെറിയ കാര്യമല്ലേ, വിട്ടു കളഞ്ഞാപ്പോരേ’ എന്നു ചോദിച്ചവരാണ് ഹോസ്റ്റലധികൃതർ.

ട്രക്കിന്റെ ഉടമയും ഒരു രാഷ്ട്രീയപ്രവർത്തകനും കൂടി ഹോസ്റ്റലിൽ ഇതേക്കുറിച്ച് സംസാരിക്കാൻ വന്നു. പത്രത്തില്‍ വാര്‍ത്ത വന്നാൽ എന്റെ ഭാവിക്കാണ് മോശം എന്ന് മട്ടിലാണ് സംസാരം. അതൊന്നും െെമന്‍ഡ് െചയ്യാതെ ഞാനൊറ്റയ്ക്ക് കേസ് ഫയൽ ചെയ്തു.

19 വയസ്സേ അന്നെനിക്കുള്ളൂ. ചില ഘട്ടങ്ങളില്‍ മടുത്തിട്ട് പിൻമാറാൻ പോലും ഒരുങ്ങിയതാണ്. ഏഴെട്ട് മാസം കഴിഞ്ഞാണ് കേസ് കോടതിയിലെത്തുന്നത്. പല കാരണങ്ങളാല്‍ േകസ് മാറ്റിവയ്ക്കും. രണ്ടാം വർഷ ബിരുദം പഠിക്കുന്ന സമയത്ത് തുടങ്ങിയ കേസ് ബെംഗളൂരുവിൽ എംഎ പഠിക്കാൻ പോകും വരെ നീണ്ടു. എന്നിട്ടും ഒരു തവണ പോലും ഞാൻ കോടതി മുറിയിൽ കയറിയില്ല.

പലർക്കും ഇത് ചെറിയ കാര്യമായിരിക്കാം. ഇത്തരം ചെറിയ ആയിരം കാര്യങ്ങളാണ് എല്ലാ പൊതു ഇടങ്ങളിൽ നിന്നും സ്ത്രീകൾ നിരന്തരമായി അനുഭവിക്കുന്നത്. ഒരു പെൺകുട്ടി റേപ് ചെയ്യപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോ ഴോ മാത്രം ചോര തിളയ്ക്കുന്ന നാടാണിത്. അത് കഴിഞ്ഞയുടനെ എല്ലാം തണുക്കും. റേപ്പിനോ കൊലപാതകത്തിനോ മാത്രം എതിരെ വേണ്ടതല്ല നിയമം. അതിലേക്ക് നയിക്കുന്ന ഇത്തരം കാര്യങ്ങൾക്കും എതിരെ നിയമം വേണം. നിയമമുണ്ടെന്ന് പറഞ്ഞാലും അത് കൃത്യമായി നടത്താനുള്ള സംവിധാനങ്ങൾ കൂടി കാലത്തിനൊത്ത് മാറണം.