കോവിഡ് വാക്സീന് സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തി കിട്ടിയെന്നും ലോഹം കൊണ്ടുള്ള വസ്തുക്കള്‍ ശരീരത്തില്‍ പറ്റിപ്പിടിക്കുന്നുവെന്നും അവകാശപ്പെട്ട് ഒരാള്‍ രംഗത്ത് വന്നത് ഈയിടെയാണ്.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള അരവിന്ദ് സോണര്‍ എന്ന വ്യക്തിയാണ് ഇത്തരമൊരു അവകാശവാദം മുന്നോട്ടുവയ്ക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വിഡിയോയും ഇയാള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ സംഭവത്തിലുള്ള പ്രതികരണമെന്നോണം വിഡിയോ പങ്കുവയ്ക്കുകയാണ് ഫുഡ് വ്ളോഗറും യൂട്യൂബറുമായ ഫിറോസ് ചുട്ടിപ്പാറ. വാക്സീന് അടിച്ചതിലുള്ള അമാനുഷിക ശക്തിയെന്നൊക്കെയുള്ള പ്രചരണം ശുദ്ധ അസംബന്ധമാണ്. വാക്സീന് നമ്മുടെ ശരീരത്തില്‍ കാന്തിക ശക്തിയൊന്നും കൊണ്ടു വരാനാകില്ല. ശരീരത്തില്‍് വസ്തുക്കള്‍ ഒട്ടിപ്പിടിക്കുന്നതിനു പിന്നിലുള്ള രഹസ്യവും ഫിറോസ് കാണിച്ചു തരുന്നുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ തട്ടിപ്പാണെന്നും ഫിറോസ് പറയുന്നു.
വിഡിയോ കാണാം: