Saturday 18 June 2022 10:37 AM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം, ഭാര്യ നാലുമാസം ഗർഭിണി... പരാതിയുമായി യുവാവ്

pregnant-final

ഭാര്യക്കെതിരെ പരാതിയുമായി ഉത്തർ പ്രദേശിൽ നിന്നുള്ള യുവാവ്. വിവാഹം കഴിഞ്ഞ് ഒന്നര മാസമേ ആയിട്ടുള്ളൂവെന്നും എന്നാല്‍ ഭാര്യ നാലുമാസം ഗർഭിണിയാണെന്നും ആരോപിച്ചാണ് പൊലീസിൽ പരാതി. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിലാണ് സംഭവം. വയറുവേദനയുണ്ടെന്നു യുവതി പറഞ്ഞതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഗർഭവിവരം പുറത്തറിഞ്ഞത്. അതിനുപിന്നാലെ ഭർത്താവും കുടുംബവും പരാതി നൽകുകയായിരുന്നു,

ഗ്രാമത്തിലെ ബന്ധുവിന്റെ ഇടനിലയിൽ ഒന്നര മാസം മുൻപാണ് അയൽജില്ലക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതെന്നും ഗർഭമുണ്ടെന്ന് അറിഞ്ഞിട്ടും വധുവും കുടുംബവും അതു മറച്ചുവച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുകയാണെന്ന് കൊൽഹുയി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അഭിഷേക് സിങ് പറഞ്ഞു.