Monday 14 June 2021 01:14 PM IST : By സ്വന്തം ലേഖകൻ

കിടന്നു കൊണ്ട് മുലയൂട്ടേണ്ട: കുട്ടികളുടെ വായില്‍ ഭക്ഷണം കുടുങ്ങിയാല്‍ എന്തു ചെയ്യണം: ഡോക്ടറുടെ വിഡിയോ

kids-eat

പാല്‍ അല്ലെങ്കില്‍ ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞുങ്ങള്‍ മരിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടല്ലോ. അത്യന്തം ദാരുണമായ ഈ മരണങ്ങള്‍ എങ്ങിനെ സംഭവിക്കുന്നു? പലപ്പോഴും മാതാപിതാക്കളുടെ ഈ വിഷയത്തിലുള്ള അജ്ഞതയാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ എന്തു ചെയ്യണമെന്നും, അപകട സാഹചര്യങ്ങളില്‍ എന്തു ചെയ്യണമെന്നും വിശദമാക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. 

കുട്ടികള്‍ക്ക് ഒരിക്കലും കിടന്നു കൊണ്ട് മുലയൂട്ടരുതെന്ന് ഡോ. ഷിനു പറയുന്നു. കുട്ടികളെ ഭക്ഷണം ഏല്‍പ്പിച്ചിട്ട് തനിച്ചിരുത്തി പോകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. വായില്‍ എന്തെങ്കിലും അകപ്പെട്ട് കുട്ടി ചുമച്ചാലോ ഛര്‍ദ്ദിച്ചാലോ വായ പൊത്തി പിടിക്കരുത്. വായില്‍ ഭക്ഷണം അകപ്പെട്ട് ശ്വാസം മുട്ടുമ്പോള്‍ ചെയ്യണ്ട പ്രാഥമിക പരിഹാരവും മാതൃകയായി ഡോ. ഷിനു കാണിച്ചു തരുന്നു.

വിഡിയോ കാണാം