Friday 24 June 2022 10:29 AM IST : By സ്വന്തം ലേഖകൻ

കൊട്ടാരക്കരയിൽ യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ... ദുരൂഹതയെന്ന് കുടുംബം

advocate-suicide

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക മരിച്ചനിലയില്‍. കടവൂര്‍ സ്വദേശി അഷ്ടമിയെ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയമാണ് ദാരുണ സംഭവം. വൈകുന്നേരത്തോടെ വീട്ടുകാർ എത്തിയപ്പോഴാണ് അഷ്ടമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ല. അഭിഭാഷകയുടെ ഫോണിലേക്ക് വന്ന വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അഷ്ടമിയുടെ ഫോണ്‍ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം മരണകാരണങ്ങളിലേക്ക് വിരൽചൂണ്ടുന്ന കാരണങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയായ മാരൂർ അഷ്ടമിയിൽ അജിത് കുമാറിന്റേയും റെനയുടേയും മകളാണ് അഷ്ടമി. 25 വയസ് മാത്രമാണ് പ്രായം. കഴിഞ്ഞ ജനുവരിയിലാണ് കോടതിയിൽ അഭിഭാഷകയായി എത്തിയത്.