Thursday 21 February 2019 03:14 PM IST : By സ്വന്തം ലേഖകൻ

ഹോമകുണ്ഡത്തിൽ നിന്ന് പൊളപ്പൻ എൻട്രി; 1985ലെ ലുട്ടാപ്പി ഇങ്ങനെയായിരുന്നു; അക്കഥ വായിക്കാം

luttappi

സോഷ്യൽ മീഡിയ അടുത്തിടെ ഹൃദയത്തിലേറ്റു വാങ്ങിയ സെലിബ്രിറ്റി ആര് എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങൾ തേടിപ്പോകേണ്ടി വരില്ല. മലയാളികളുടെ നൊസ്റ്റാൾജിയയെ ഒന്നു കൂടി അരക്കിട്ടുറപ്പിച്ച നായകൻ ലുട്ടാപ്പി തന്നെയാണ് അതിനുള്ള ഏക ഉത്തരം.

ജനപ്രിയ ബാല പ്രസിദ്ധീകരണമായ ബാലരമയിൽ നിന്ന് ലുട്ടാപ്പി പിൻവാങ്ങുന്നു എന്ന ഊഹാപോഹങ്ങൾക്കിടെയായിരുന്നു ആരാധകരുടെ സ്നേഹ പ്രകടനം. സേവ് ലുട്ടാപ്പി ഹാഷ് ടാഗുകളുമായി സോഷ്യൽ മീഡിയയെ പ്രകമ്പനം കൊള്ളിച്ചാണ് തങ്ങളുടെ സൂപ്പർ ഹീറോയെ ഏവരും ഹൃദയത്തിലേറ്റുവാങ്ങിയത്.

ലുട്ടാപ്പിയും, ലുട്ടാപ്പി സ്നേഹവും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ ഇപ്പോഴിതാ മറ്റൊരു വിശേഷം. വർഷങ്ങൾക്ക് മുമ്പ് ബാലരമയിൽ ലുട്ടാപ്പിയുടെ ഗ്രാ‍ൻഡ് എൻട്രി എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. രാജുവിനേയും രാധയേയും ശരിപ്പെടുത്താൻ കുട്ടൂസൻ ലുട്ടാപ്പിയെ മന്ത്രം ചൊല്ലി വിളിച്ചു വരുത്തുന്നതാണ് കഥാ സന്ദർഭം. ബാലരമ ലുട്ടാപ്പി ഒഫീഷ്യൽ പേജിലാണ് ചിത്രകഥാ രൂപത്തിൽ ലുട്ടാപ്പി എൻട്രി പങ്കുവയ്ക്കുന്നത്.