Friday 17 June 2022 11:51 AM IST : By സ്വന്തം ലേഖകൻ

മുപ്പത്തിമൂന്നുകാരി, വീട്ടമ്മ... പ്രസവശേഷം അഴകിന്റെ വേദിയിൽ: വിജയകിരീടം ചൂടി മഹിമ ഹേമചന്ദ്രൻ

mahima

പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അതിനും മേലെ നിൽക്കുന്ന നിശ്ചയദാർഢ്യവും കൊണ്ട് അഴകിന്റെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു വീട്ടമ്മ. മഹിമ ഹേമചന്ദ്രനാണ് എത്രയോ വീട്ടമ്മമാരുടെ സ്വപ്നങ്ങൾക്ക് ഊർജം പകരുന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മിസിസ് ഫിറ്റ്നസ് ടൈറ്റിൽ വിന്നർ, മിസിസ് കൊച്ചി ഫസ്റ്റ് റണ്ണറപ്പ് എന്നീ വിജയകിരീടങ്ങൾ ചേർത്തുവച്ച മഹിമ ബാങ്ക് ഉദ്യോഗസ്ഥയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ‘മാതൃത്വം ഒന്നിന്റെയും അവസാനമല്ല, മറിച്ച് ഒരു പുതിയ തുടക്കം മാത്രമാണെന്ന് പറയുന്ന മഹിമ തന്റെ വിജയഗാഥ സമൂഹ മാധ്യമ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലാണ് പങ്കുവച്ചത്.

ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ്:

ഞാൻ മഹിമ. 33 വയസ്സുകാരിയായ ഒരു ബാങ്കർ ആണ് കുടുംബിനി ആണ് അമ്മയാണ്. ഇനി #agechallenge ആവശ്യമില്ലല്ലോ! രണ്ടു ദിവസം മുമ്പ് *Mrs. Cochin 2022* പജന്റിൽ *First റണ്ണർ അപ്പ്* ആകുകയും *Mrs. Fitness ടൈറ്റിൽ വിന്നർ* ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ mahimafit എന്ന പേരിൽ Fitness, Modeling & Dance ൽ സജീവമായ ഞാൻ പക്ഷെ ആദ്യമായാണ് ഒരു റാമ്പിലൂടെ നടക്കുന്നത്. നാളിതുവരെ എന്റെ ജീവിതപങ്കാളിയുടെ Phone ന് അല്ലാതെ മാറ്റാരുടെയും ക്യാമറ കണ്ണുകൾക്ക് മുന്നിൽ നിന്നിട്ട് പോലുമില്ല എന്ന് ഏറെക്കുറെ ഉറപ്പിച്ചു പറയാം. ജോലിതിരക്കുകൾ കാരണവും പ്രസവാനന്തരം വരുന്ന ശാരീരികമായ മാറ്റങ്ങൾ കാരണവും സ്വന്തം സ്വപ്‌നങ്ങൾ മറന്നു ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് സ്വയം വിശ്വസിപ്പിച്ചു ആശ്വസിപ്പിച്ചു ജീവിതം തള്ളിനീക്കുന്ന അനേകം സ്ത്രീകളെ എനിക്കറിയാം.

അവരുടെ പ്രതിനിധിയായ എനിക്ക് അതിയായ ആത്മവിശ്വാസത്തോടെ ഇന്ന് പറയുവാൻ കഴിയും, "മാതൃത്വം ഒന്നിന്റെയും അവസാനമല്ല. മറിച്ചു ഒരു പുതിയ തുടക്കം മാത്രം ആണ്. കാരണം ഞാൻ സ്വപ്‌നങ്ങൾ കാണുവാൻ തുടങ്ങിയത് തന്നെ ഒരു അമ്മ ആയതിനു ശേഷം ആണ്" എന്റെ ദൃഢനിശ്ചയത്തിലൂടെ എന്റെ കഠിനാധ്വാനത്തിലൂടെ എന്റെ സ്വപ്നസാക്ഷാത്കാരങ്ങളിലൂടെ എന്റെ ഒരു സഹോദരിക്കെങ്കിലും പ്രചോദനമേകാൻ എന്നാൽ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.