Wednesday 21 April 2021 04:45 PM IST : By സ്വന്തം ലേഖകൻ

‘ശരീരം മരിച്ചു ബാക്കിയാകുന്നത് ആത്മാവ്’: മരണത്തിലേക്ക് പോകും മുമ്പ് ഡോക്ടർ കുറിച്ചത്: വേദനയായി മനീഷ

manisha-jadhaw

കോവിഡ് വിതയ്ക്കുന്ന മരണഭയം വീണ്ടും നിറയുകയാണ്. കൺമുന്നിൽ ആരോഗ്യത്തോടെ കണ്ടവരെപോലും കോവിഡിന്റെ രൂപത്തിലെത്തിയ മരണം കീഴടക്കുന്നു. കോവിഡ് പോരാട്ടത്തിലെ മുൻനിര പോരാളിയും ഡോക്ടറുനായ ഡോ. മനീഷ ജാദവിന്റെ മരണവും അത്തരത്തിലൊരു വേദനയാണ്. അവസാന പ്രഭാത ആശംസയും നേർന്ന്​ കോവിഡ്​ മുൻനിര പോരാളിയായ ഡോക്​ടർ മരണത്തിലേക്ക് നടന്നടുത്തു എന്ന വാർത്ത ഇനിയും ആർക്കും വിശ്വസിക്കാനായിട്ടില്ല. മരണത്തെ മുഖാമുഖം കാണുന്നുവെന്ന അവസാന ​ഫെയ്സ്​ബുക്ക്​ പോസ്റ്റിന്​ പിന്നാലെയാണ് മുംബൈയിലെ​ 51കാരിയായ ഡോ. മനീഷ ജാദവ്​ മരണത്തിന്​ കീഴടങ്ങിയത്​.

'ഇതൊരുപക്ഷേ എന്റെ അവസാന പ്രഭാത ആശംസയായിരിക്കാം. ഇവിടെ ഇനി നമ്മൾ കണ്ടുമുട്ടിയെന്ന്​ വരില്ല. എല്ലാവരും സുഖമായിരിക്കുക. എന്റെ ശരീര​ം മരിച്ചുപോയിരിക്കുന്നു. ആത്മാവ്​ വിട്ടകന്നു പോയിട്ടില്ല, അത്​ അനശ്വരമാ​ണല്ലോ' -ഞായറാഴ്ച മനീഷ ​ഫെയ്സ്​ബുക്കിൽ കുറിച്ചു.

സെവ്​രി ടി.ബി ​ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായിരുന്നു മനീഷ. .കോവിഡ്​ ബാധിതയായതിനെ തുടർന്ന്​ ചികിത്സയിലായിരുന്ന മനീഷ​ക്ക്​ തന്റെ ആരോഗ്യനിലയെക്കുറിച്ച്​ ആശങ്കയോടെ പലപ്പോഴും പങ്കുവച്ചിരുന്നു. സഹപ്രവർത്തകരോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അവർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു.

manisha-1

സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരിൽ കോവിഡ്​ രണ്ടാം തരംഗത്തിന്​ ശേഷം മരണപ്പെടുന്ന​ ആദ്യയാളാണ്​ മനീഷ. . മഹാരാഷ്​ട്രയിൽ ഏകദേശം 18,000 ഡോക്​ടർമാർക്കാണ്​​ ഇതു​വരെ കോവിഡ്​ ബാധിച്ചത്​. 168 പേർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ ​അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.