Tuesday 27 October 2020 12:41 PM IST : By സ്വന്തം ലേഖകൻ

അറ്റുപോയ കാലുകള്‍ക്കായില്ല സ്വപ്‌നങ്ങളെ തോല്‍പ്പിക്കാന്‍, വേദനിപ്പിച്ച വിധിയോട് പകരംവീട്ടി മനുവിന്റെ അതിജീവനം; കുറിപ്പ്

manu-handi

ഇത്തിരി വേദനയുള്ളപ്പോഴും വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കുന്നവരാണ് പലരും. പക്ഷേ വേദനകളെ ജീവിക്കാനുള്ള ഇന്ധനമാക്കിയ ഒരു പോരാളിയുണ്ട്. അപകടത്തില്‍ കാലുകള്‍ നഷ്ടമായിട്ടും തളര്‍ന്നു പോകാതെ വിധിയെ ജയിച്ച് മുന്നോട്ട് പോകുകയാണ് മനു. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ചും, നല്ല ഉഷാറായി വെള്ളത്തില്‍ നീന്തിയും സധൈര്യം മുന്നോട്ട് കുതിക്കുകയാണ് മനു. സ്വപ്‌നങ്ങള്‍ തേടിയുള്ള മനുവിന്റെ യാത്രയും അതിജീവനവും കാന്‍സര്‍ അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സിലാണ് പങ്കുവയ്ക്കപ്പെട്ടത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇത് Manu Appuz,

വളരെ അവിചാരിതമായി വായിക്കാൻ ഇടയായ ഒരു പുസ്തകം....

ഒത്തിരിയെരെ സ്വപ്നങ്ങൾ ഉള്ള ഒരു ചെറുപ്പക്കാരൻ....

അച്ഛനും അമ്മയും സഹോദരിയും ഉള്ള ഒരു കൊച്ചു കുടുംബം...

തന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു വരുമ്പോൾ ആയിരുന്നു ആ വില്ലന്റെ വരവ്, ഒരു accident ആയി ഒരു വർഷത്തിനു മുമ്പ് ജീവിതത്തിൽ വരുന്നത്...തുടർന്ന് amputation ചെയ്യേണ്ടി വന്നു..

എങ്കിലും.....

അവിടെ കഥ മാറുകയാണ്...

മനു അപ്പുസ് ഇന്ന് ഒത്തിരി ചെറുപ്പക്കാർക്ക് വലിയ ഒരു motivation ആണ്...എങ്ങനെ ജീവിക്കണം എന്ന് കാണിച്ച് കൊടുക്കുകയാണ്, accident ഉണ്ടാകുന്നതിന് മുൻപ് എങ്ങനെ ആയിരുന്നോ, അതിലും ഇരട്ടി ശക്തമായ ദൃഢനിശ്ചയത്തോടെ ജീവിച്ചു കാണിക്കുന്നു....two wheeler ഓടിച്ചും, സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിച്ചും, നല്ല ഉഷാറായി വെള്ളത്തിൽ നീന്തിയും തികച്ചും സന്തോഷവാനാണ്....എങ്കിലും സ്വപ്നങ്ങൾ ബാക്കി ഉണ്ട്...അതിനുള്ള പരിശ്രമം നടക്കുന്നു...

അതിനു കൂട്ടായി പ്രിയപ്പെട്ട അച്ഛനും അമ്മയും, സഹോദരിയും...

ഇതിനിടയിൽ കൂട്ടുകാരോടൊത്ത് ചില inspirational videos ചെയ്തത് viral

ആയി കഴിഞ്ഞു, പല പ്രമുഖ ചാനലുകൾ ഇന്റർവ്യൂ നടത്തി....

ഇനിയും ഒത്തിരി നല്ല കാര്യങ്ങൽ സമൂഹത്തിന് നൽകാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു....എല്ലാം ഉണ്ടായിട്ടും പരാതികൾ മാത്രം ഉള്ള ചുരുക്കം ചില യുവതലമുറ വായിക്കേണ്ട ഒരു പുസ്തകം ആണ് ഈ manu appuz....

പ്രാർത്ഥനകൾ നേരുന്നു...

ഇവിടെ ഓർക്കേണ്ട ഒരു കൂട്ടർ ആണ് മനുവിന്റെ സുഹൃത്തുക്കൾ.....

മനു പറയുന്നത് എന്റെ chunkz എന്നാണ്....അവരെ കുറിച്ച് പറയുമ്പോൾ വാചാലനാകും....

കാരണം ഇപ്പൊൾ ഉള്ള,ഒരു കുറവുകൾ ഇല്ലാത്ത മനുവിനെ തിരിച്ചു കൊണ്ടുവന്നത് നിങൾ ആണ്... അഭിനന്ദനങ്ങൾ.....

നിങൾ കാണിച്ചു തരുന്നത് സൗഹൃദത്തിന്റെ വലിയ നന്മയും , സഹോദര സ്നേഹവും...

എന്നും ഉണ്ടായിരിക്കട്ടെ....കൂടെ....