Monday 27 July 2020 12:23 PM IST : By സ്വന്തം ലേഖകൻ

‘ഉണ്ടായിരുന്നത് കുഞ്ഞ് സ്വപ്നം, ഇപ്പോൾ അതും കൂടി മാറ്റിവച്ചിരിക്കുകയാണ്’; കല്യാണപ്പെണ്ണായി മിയ

mia

വലിയൊരു സർപ്രൈസുമായാണ് വനിത ഓഗസ്റ്റ് ആദ്യ ലക്കം വനിത വായനക്കാർക്കു മുന്നിലേക്കെത്തുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായിക മിയ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവച്ച് പുതിയ ലക്കം വനിതയിലെത്തുകയാണ്. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെക്കുറിച്ചും, ജീവിത പങ്കാളിയെക്കുറിച്ചും താരം ഇതാദ്യമായി മനസു തുറക്കുന്നു. വിവാഹത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നില്ല താനെന്ന് താരം പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ തന്റെ ചെറിയ ചെറിയ സ്വപ്നങ്ങൾ കൂടി ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളും ലിമിറ്റഡാണെന്നും മിയ ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ പുതിയ തുടക്കത്തിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും മിയ കൂട്ടിച്ചേർക്കുന്നു.

വിശാലമായ വായനയ്ക്കുള്ള വിഭവങ്ങളുമായാണ് വനിത പുതിയ ലക്കം എത്തുന്നത്. ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് തടയാനുള്ള വിദഗ്ധ നിർദ്ദേശങ്ങൾ, 200 കിച്ചൺ ടിപ്സ് അടങ്ങുന്ന പുൾഔട്ട് ബുക്–ലറ്റ്, ബക്രീദിന് വിളമ്പാനുള്ള അറേബ്യൻ രുചികൾ തുടങ്ങിയ വിശേഷങ്ങൾ പുതിയലക്കത്തിലുണ്ട്.