Friday 29 April 2022 11:45 AM IST

‘നോ’ എന്ന വാക്കിന് ഒറ്റ അർഥമേയുള്ളൂ, അതിൽ പാതി ‘യെസ്’ വെൽ‌ഡ് ചെയ്ത് വയ്ക്കരുത്: മോഡലിംഗ് രംഗം ചതിക്കുഴിയോ?

Vijeesh Gopinath

Senior Sub Editor

modelling-vanitha-feature

പണവും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന കരിയർ – സെലിബ്രിറ്റി എന്ന വാക്കിന് ഇന്ന് അതിരുകൾ‌ വലുതാണ്. പണ്ട് സിനിമയുടെ വലിയ സ്ക്രീനിൽ അഭിനയിച്ചാൽ മാത്രം കിട്ടിയിരുന്ന താരപദവിയും ആരാധകരുടെ സ്േനഹവും മൊബൈലിന്റെ കുഞ്ഞു സ്ക്രീനിൽ നിറയുന്ന കാലം. പാട്ടോ പാചകമോ മോഡലിങ്ങോ എ ന്തിന് ചുമ്മാ ഇരുന്നു കഥ പറഞ്ഞാൽ പോലും താര മാകാൻ ഭാഗ്യമുണ്ടെങ്കിൽ അധികം സമയം വേണ്ട.

ഈ ഗ്ലാമർ ലോകത്ത് ഡിസ്‍‌ൈലക് ചെയ്യപ്പെടേണ്ട, ബ്ലോക്ക് ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഇല്ലേ? കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ചത്, അതേ തുടർന്ന് മറ നീക്കി പുറത്തുവന്ന വിവരങ്ങൾ.

കൊച്ചിയിൽ തന്നെ വ്ളോഗറും മോഡലുമായ പെൺകുട്ടിയുടെ ആത്മഹത്യ, ലഹരിക്കടത്തിൽ പിടിയിലാകുന്ന ചെറുപ്പക്കാരുടെ മുഖങ്ങൾ, അവരിൽ നിന്ന് സെലിബ്രിറ്റികളിലേക്കു നീളുന്ന പാതകൾ... വാർത്തകൾ തുടരുകയാണ്.

-----

‘നോ’ യുടെ ശക്തി-മെർലിൻ ബാബു, കാസ്റ്റിങ് ഡയറക്ടർ

ആറുവർഷമായി സിനിമയിലും പരസ്യമേഖലയിലും കാസ്റ്റിങ് ഡയറക്ടറാണ്. ‘വർണപ്പട്ടം’ ഉ ൾപ്പടെ ഇരുന്നൂറോളം പരസ്യങ്ങൾക്ക് കാസ്റ്റിങ് നടത്തി.

ഈ മേഖല മുഴുവൻ ചതിക്കുഴി ആണെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. നമുക്ക് വിവേകം എന്നൊരു സംഭവം വേണം. അത് കണ്ടറിഞ്ഞുപയോഗിക്കുക. ‘നോ’ എന്ന വാക്കിന് ഒറ്റ അർഥമേയുള്ളൂ. അതിൽ പാതി ‘യെസ്’ വെൽ‌ഡ് ചെയ്ത് വയ്ക്കരുത്.

നമ്മളെ സംരക്ഷിക്കാൻ ചുറ്റിനും മാലാഖമാരൊന്നും ഉണ്ടാകില്ല. എങ്കിലും രാത്രി യാത്രയിലെ തിരക്കുള്ള ബസ്സിനേക്കാൾ സുരക്ഷിതത്വം ഒരു സ്ത്രീയ്ക്ക് സിനിമാ ലൊക്കേഷനിലുണ്ട്. മോശം കാര്യങ്ങളുണ്ടാകാം. എല്ലായിടത്തും അങ്ങനെ എന്ന എ ഴുതിത്തള്ളൽ പാടില്ല. ബാക്കിയുള്ളത് അവരവരുടെ കാഴ്ചപ്പാടുകളും തീരുമാനങ്ങളുമാണ്.

നിയമത്തിന്റെ വഴികൾ-അഡ്വ. അന്ന ഹൈബി ഈ‍‍ഡൻ, കൊച്ചി

സോഷ്യൽമീഡിയയിലെ സുരക്ഷിതത്വമില്ലായ്മ പെൺകുട്ടികൾക്കുമാത്രമല്ല. പെൺകുട്ടികള്‍ മുൻകരുതലെടുക്കണം എന്ന് ലിംഗപരമായി ചിന്തിക്കേണ്ട ആവശ്യമില്ല.

പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന ശാരീരിക ആക്രമണങ്ങൾ പലപ്പോഴും വലിയ മാനസിക സംഘർഷത്തിലേക്ക് എത്തിക്കും. ഉ‍ടന്‍ തന്നെ നിയമസഹായം തേടാന്‍ മടിക്കും. വീട്ടിലുള്ളവരും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്തും എന്ന ഭയം കൊണ്ടാണ് പലരും ഉടൻ പ്രതികരിക്കാത്തത്.

ധൈര്യം കിട്ടുന്നത് പലപ്പോഴും സ്വന്തം കാലിൽ നിൽക്കാനാകുമ്പോഴായിരിക്കാം. അതുകൊണ്ടു ത ന്നെയാണ് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട സെക്‌ഷൻ 376 ൽ സമയപരിധി വയ്ക്കാത്തത്. നിയമം നൽകുന്ന പരിരക്ഷയാണത്.

പക്ഷേ, ഇങ്ങനെ വൈകുമ്പോൾ തെളിവുകൾ ന ഷ്ടമായേക്കാം. അതു കേസിനെ ബാധിക്കും. ക്രിമിനൽ നിയമത്തിൽ ഗൂഢാലോചന സ്ഥാപിക്കാൻ തെളിവുകള്‍ വേണം. അതുകൊണ്ട് ലൈംഗികാതിക്രമം നടന്നാൽ തളരാതെ, തെളിവുകള്‍ ശേഖരിക്കാനുള്ള ബോധമാണ് ആദ്യം വേണ്ടത്.

പക്ഷേ, ഇപ്പോഴും സമൂഹവും മാതാപിതാക്കളും ഇെതങ്ങനെ സ്വീകരിക്കും എന്ന ഭയം പല പെൺകുട്ടികൾക്കുമുണ്ട്. കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിലൂടെയേ ഇത്തരം അക്രമങ്ങളെ കുറിച്ചു റിപ്പോർട്ട് ചെയ്യാനുള്ള ധൈര്യം ലഭിക്കൂ. കുട്ടിക്കാലം തൊട്ടേ ലൈംഗിക വിദ്യാഭ്യാസം പ്രാവർത്തികമാക്കണം.

മറ്റൊരു കാര്യം വളരെ ചെറുപ്പത്തിലേ ഒരുപാടുപേ ർ ഇൻഫ്ലുവൻസർ ആകുന്നു. മികച്ച രീതിയിൽ പണം സമ്പാദിക്കുന്നു. പക്ഷേ, ഈ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തിരിച്ചറിയാൻ പറ്റുന്നുമില്ല. ആ അറിവില്ലായ്മ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ലഹരിയുടെ ലോകത്തേക്കു വരെ അവരെ എത്തിച്ചേക്കാം. അതുകൊണ്ടു തന്നെ പണം കൈകാര്യം ചെയ്യാനുള്ള അറിവും നേടണം.

ലൈക്കും കമന്റും ചെയ്യുന്നവരും ഫോളേവേഴ്സുമാണ് എന്റെ ലോകമെന്ന ചിന്തയും അപകടമാണ്. അ തില്ലാതാകുമ്പോഴുള്ള മാനസിക സംഘർഷം കൈകാര്യം ചെയ്യാൻ പഠിക്കുക.