Friday 30 September 2022 04:32 PM IST : By സ്വന്തം ലേഖകൻ

‘യൂ ആര്‍ സോ സ്വീറ്റ്...വീ വില്‍ എന്‍ജോയ്’: മദ്യം തലയ്ക്കു കയറിയപ്പോൾ ഭർത്താവിന്റെ കൂട്ടുകാരന്റെ പേക്കൂത്ത്: നിയമംനൽകി രക്ഷ

law-spike-sep-30

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും േപരുകള്‍ മാറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്)

താര എന്നെ കാണാൻ വന്നത് സഹോദരന്റെ ഭാര്യ ലക്ഷ്മിയുെട കൂടെയാണ്. എനിക്കരികില്‍ വന്നിരുന്ന് എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് അേപക്ഷ പോലെ അവള്‍ ചോദിച്ചു, ‘മാഡം, എന്നെ അപ്പുവേട്ടനി ൽ നിന്ന് ഒന്നു രക്ഷിക്കുമോ...’

പരിഹാരമില്ലാത്തതായി എന്തു പ്രശ്നമാണ് ലോകത്തുള്ളതെന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ച േശഷം വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ട്രെയിൻ യാത്രയിലാണ് അവള്‍ അപ്പുവിന്‍റെ മാതാപിതാക്കളെ പരിചയപ്പെട്ടത്. ഒരേ കംപാർട്മെന്റിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത മൂന്നു മ ണിക്കൂറുകളില്‍ താര അവർക്കു പ്രിയപ്പെട്ടവളായി.

തമ്പാനൂര്‍ സ്റ്റേഷനില്‍ വച്ചു പിരിയാന്‍ നേരം അപ്പുവിന്‍റെ അമ്മ താരയുടെ ഫോൺ നമ്പറും വാങ്ങി. പിന്നീട് എന്നും ഗുഡ്മോണിങ് അയച്ചും ചാറ്റ് ചെയ്തും അവര്‍ കൂട്ടുകാരെപ്പോലെയായി.

മാസങ്ങള്‍ കഴിഞ്ഞ്, ഒരു ദിവസം അപ്രതീക്ഷിതമായി അപ്പുവിന്റെ അമ്മയും അ ച്ഛനും താരയുടെ വീട്ടിലെത്തി. ‘മകന് താ രയെ വിവാഹം കഴിപ്പിച്ചു തരുമോ’ എന്നു ചോദിക്കാനായിരുന്നു ആ വരവ്.

അമ്മയുമായുള്ള ചാറ്റുകളിലൂെട അപ്പുവിെനക്കുറിച്ചൊരു ധാരണ താരയുെട മനസ്സിലുണ്ടായിരുന്നു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും ചിത്രങ്ങളും കണ്ടിരുന്നു. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായ അപ്പു സുമുഖനും സുന്ദരനുമാണ്.

ഉയര്‍ന്ന കമ്പനിയില്‍ ഉദ്യോഗവുമുള്ളതിനാല്‍ കൂടുതലൊന്നും അന്വേഷിക്കേണ്ടതില്ല എന്നു താരയുടെ വീട്ടുകാർക്കും തോന്നി. ആ അച്ഛനും അമ്മയും നല്ല സാത്വികരായിരുന്നു. അവരുടെ മകനല്ലേ ഇനി ഒന്നും നോക്കാനില്ല എന്നെല്ലാവരും കരുതി. ജാതകചേർച്ചയും ഉണ്ടെന്നു കണ്ടപ്പോൾ പെട്ടെന്ന് വിവാഹ തീയതി കുറിപ്പിച്ചു.

15 ലക്ഷത്തിലേറെ രൂപ വാർഷിക വരുമാനമുള്ള അപ്പു ഒരു ആഢംബരപ്രിയനാണെന്ന് താരയ്ക്ക് ആദ്യമേ തോന്നിയിരുന്നു. അതൊക്കെ ഉള്‍ക്കൊള്ളാന്‍ ഒരുങ്ങിത്തന്നെയാണ് വിവാഹശേഷം ബെംഗളൂരുവിലേക്ക് അവള്‍ അപ്പുവിനൊപ്പം പുറപ്പെട്ടത്. പക്ഷേ, സംഗതി താന്‍ വിചാരിക്കും പോലെയല്ലെന്ന് പയ്യെപ്പയ്യെ അവള്‍ക്കു ബോധ്യമായിത്തുടങ്ങി.

വാടകയ്ക്കെടുത്ത ആഡംബര ഫ്ളാറ്റിലെത്തി ആദ്യദിവസം ‘സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തണ്ടേ...?’ എന്നു താര ചോദിച്ചപ്പോൾ അപ്പു ഒരു മടിയും കൂടാതെ പറഞ്ഞു, ‘അതൊക്കെ അങ്ങ് നാട്ടിൽ. ഇവിടെ നമ്മൾ മോഡേൺ ജീവിതമാണ്. ഒരു ജീവിതമേയുള്ളൂ. അത് അടിച്ചുപൊളിച്ചു ജീവിക്കണം. അതാണെന്‍റെ പോളിസി. ഇനി മുതൽ നീ ഈ പഴഞ്ചൻ വേഷം മാറ്റി ജീൻസും ടോപ്പുമൊക്കെ ഇടണം. തലമുടി ഹെയർസ്റ്റൈലിസ്റ്റിന്റെ അടുത്തു പോയി സൂപ്പർ ആക്കണം.’

അപ്പുവിന്‍റെ അടുത്ത ചോദ്യം അവളെ ഞെട്ടിച്ചു, ‘നീ മദ്യപിക്കുമോ? ജിന്നോ ബിയറോ എങ്കിലും...’ അവള്‍ തനിക്കിതൊന്നും ഇഷ്ടമല്ല എന്ന അർഥത്തിൽ തലകുലുക്കി. െപാട്ടിച്ചിരിയോെടയായിരുന്നു അപ്പുവിന്‍റെ സംസാരം. ‘പുവര്‍ േഗള്‍. അതൊക്കെ മാറ്റണം. ഇന്നു നല്ല ദിവസമാണ്, നമുക്ക് തുടക്കം കുറിക്കാം, നീ ആ ഫ്രിജ് തുറന്ന് ഇഷ്ടമുള്ള കുപ്പി എടുത്തുകൊണ്ടു വരൂ...’

കുത്തഴിഞ്ഞ ലോകം, ജീവിതം

ദിവസങ്ങള്‍ കഴിഞ്ഞതോെട അപ്പുവിന്‍റെ ബെംഗളൂരു ജീവിതത്തിന്‍റെ ചിത്രം താരയ്ക്ക് മനസ്സിലായി. കഴിഞ്ഞ ആറു വർഷമായി പാർട്ടിയും പബ്ബും കൂട്ടുകാരുമൊക്കെയാണ് അയാളുെട ലോകം. ഒഴിവു ദിവസങ്ങളിൽ കൂട്ടുകാരുമൊത്തുള്ള യാത്രകളും പലവിധ ലഹരിയും.

കേരളത്തിലെ ഉൾനാടൻ പ്രദേശത്തെ കർഷക കുടുംബനാഥനായ അച്ഛന്റെയും എല്ലാ നന്മകളുമുള്ള അമ്മയുടെയും മ കനാണോ ഈ തോന്ന്യവാസക്കാരൻ എ ന്നു താരയ്ക്കു പല തവണ തോന്നിയെങ്കിലും പാവം അതു പുറത്തു പറഞ്ഞില്ല.

അപ്പുവിന്റെ ഈ വഴിവിട്ട ജീവിതരീതിയോ ചിന്താഗതികളോ ഒന്നും മാതാപിതാക്കൾക്ക് അറിയില്ല എന്നതാണ് താരയെ കൂടുതല്‍ െഞട്ടിച്ചത്. നാട്ടിൽ വരുമ്പോൾ ക സവുമുണ്ടുടുത്ത് അമ്പലത്തിൽ പോകുന്ന, എല്ലാവരോടും സ്നേഹത്തോെട പെരുമാറുന്ന അപ്പുവിനെയാണ് കാണുന്നത്. അയാളുടെ ദുഃശീലങ്ങളോ ദുർനടപ്പോ ആർക്കും അറിയില്ല. നാട്ടിലും എല്ലാവര്‍ക്കും അപ്പുവിനെക്കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂ.

വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ അപ്പു ഒരു കാര്യം നിര്‍ദ്ദേശിച്ചിരുന്നു. ‘ജോലിയില്‍ നല്ല ഉയര്‍ച്ച േനടണം. പിന്നെ, നമുക്കു രണ്ടുപേർക്കും ജീവിതം ആസ്വദിക്കുകയും വേണം. അതുകൊണ്ട്, അഞ്ചു വര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ട...’ പയ്യെ മനസ്സ് മാറ്റാം എ ന്ന കണക്കുകൂട്ടലില്‍ താര അർധസമ്മതവും മൂളി.

താരയും മോഡേണ്‍ രീതികളിലേക്ക് മാറണം എന്ന അപ്പുവിന്റെ ആവശ്യം താര ആദ്യം എതിർത്തു. അതോടെ അപ്പു ഭീകരനായി. ക്രൂരമായ ബ ഹളങ്ങളും േദഹോപദ്രവങ്ങളുമായി.

മനസില്ലാമനസ്സോടെ താര മുടി ക ളർ െചയ്ത്, വേഷത്തിലും വ്യത്യാസം വരുത്തി. അപ്പുവിനെ സന്തോഷിപ്പിക്കാൻ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്യാൻ പരമാവധി കഴിയുന്നവണ്ണം ശ്രമിച്ചു. കൂട്ടുകാരുമൊത്തുള്ള കോലാഹലങ്ങൾ (താരയുെട ഭാഷയില്‍ പേക്കൂത്തുകള്‍) കണ്ടും അനുഭവിച്ചും രാത്രി കാലങ്ങളിൽ അവള്‍ വിങ്ങിപ്പൊട്ടിക്കരഞ്ഞു.

താര മദ്യപിക്കാത്തത് അപ്പുവിന് ഒരു കുറച്ചിലായിരുന്നു. അതിന്‍റെ േപ രില്‍ മാനസിക പീഡനങ്ങളും നേരിട്ടു. ഒടുവില്‍ വിവാഹജീവിതം തകരാതിരിക്കാൻ ബിയർ കുടിച്ചു തുടങ്ങിയ താര, പിന്നീട് മദ്യവും കഴിക്കുന്ന നിലയിലേക്ക് മാറി. അവധി ദിവസങ്ങളില്‍ സംഘം ചേര്‍ന്നുള്ള യാത്രകളും മദ്യപാനവും പതിവായി. ചിലയവസരങ്ങളില്‍ മറ്റു ലഹരി വസ്തുക്കളും ഉണ്ടാകും. യാത്രയില്ലെങ്കില്‍ കൂട്ടുകാരെല്ലാം ഫ്ലാറ്റിൽ കൂടും. അവരില്‍ ചിലരുടെ നോട്ടം താരയെ ഭയപ്പെടുത്തിയിട്ടുമുണ്ട്.

ഒരു രാത്രി ഫ്ലാറ്റിൽ മദ്യപാന സദസ്സ് നടക്കുമ്പോള്‍ കൂട്ടുകാരിലൊരാൾ താരയോടു പറഞ്ഞു, ‘യൂ ആര്‍ സോ സ്വീറ്റ്... റ്റുഡേ വീ വില്‍ എന്‍േജോയ്’ ഭയന്നു വിറച്ച താര ഓടി അപ്പുവിന്റെ അടുത്തു ചെന്നപ്പോൾ അയാൾ വെളിവുകെട്ട് സോഫയിലേക്ക് മറിഞ്ഞിരുന്നു. അവള്‍ ഫ്ലാറ്റിന് താഴെ കാര്‍പാര്‍ക്കിങ്ങില്‍ പുലരും വരെ കഴിച്ചു കൂട്ടി.

പിറ്റേന്നു രാവിലെ താര കയ്യിൽ കിട്ടിയ ഡ്രസും സാധനങ്ങളുമായി ഫ്‌ളാറ്റില്‍ നിന്നിറങ്ങി. നേരെ ബസ് കയറി നാട്ടിലേക്കു മടങ്ങി. അവള്‍ പോയത് അപ്പുവിന്റെ വീട്ടിലേക്കാണ്. അവിടെ മാതാപിതാക്കളെ വിവരമെല്ലാം അറിയിച്ചു. അപ്പോഴും താര സ്വന്തം വീട്ടുകാരോട് ഒന്നും പറഞ്ഞില്ല.

ദിവസങ്ങള്‍ പിന്നിട്ടിട്ടും അപ്പു താരയെ ഫോൺ ചെയ്യുക പോലും ഉണ്ടായില്ല. ഒടുവില്‍ ‘അമ്മയ്ക്ക് സുഖമി ല്ല, കാണണം’ എന്നു കള്ളത്തരം പറഞ്ഞ് വീട്ടുകാര്‍ അപ്പുവിനെ നാട്ടിൽ വരുത്തി. അന്നു രാത്രി അപ്പു താരയുടെ േനരെ പൊട്ടിത്തെറിച്ചു, ‘എന്റെ മുറിയിൽ ഇനി നീ കയറരുത്. എനിക്കു നിന്നെപ്പോലുള്ള കുലസ്ത്രീയെ അല്ല വേണ്ടത്.’

അന്നു തന്നെ അപ്പു ബെംഗളൂരുവിലേക്ക് മടങ്ങി. പതിയെ താരയുടെ വീട്ടിലും സ്ഥിതിഗതികൾ മനസ്സിലായി. അവർ വന്നു താരയെ കൂട്ടിക്കൊണ്ടു പോയി. അതിനുശേഷമാണ് താര എ ന്നെ കാണാൻ വന്നത്.

‘മദ്യപിക്കുന്നതോ, കൂട്ടുകാരൊത്തു യാത്രകൾ പോകുന്നതോ ഒന്നും തെറ്റായി എനിക്കു തോന്നിയിട്ടില്ല.പക്ഷേ, ലഹരിയുടെ ഉപയോഗവും തന്റെ ഇഷ്ടത്തിനൊത്ത് നിന്നില്ലെങ്കിൽ ഉള്ള ശാരീരികപീഡനവും അ സഹനീയമായിരുന്നു’ എന്നു പറഞ്ഞവൾ വിങ്ങിപ്പൊട്ടി. ആഗ്രഹത്തിനനുസരിച്ചു പെരുമാറാതെ വരുമ്പോള്‍ സിഗരറ്റ്കുറ്റി കൊണ്ട് കുത്തി പൊള്ളിക്കുന്നത് അയാൾക്ക് വിനോദമായിരുന്നത്രേ.

‘ക്രൂരത’ കാരണമാക്കി കുടുംബകോടതിയിൽ വിവാഹ മോചനത്തിന് ഹർജി നൽകാനാണ് ഞാന്‍ ഉപേദശിച്ചത്. കേസിന്‍റെ നോട്ടീസ് കിട്ടിയ ഉടൻ അപ്പുവിന്റെ അച്ഛനും അമ്മയും ഓടി താരയുടെ വീട്ടിലെത്തി. അന്നു രാത്രി എന്നെ വിളിച്ച് താര പറഞ്ഞു. ‘ഇനി ഞാൻ ഈ അച്ഛന്റെയും അമ്മയുടെയും മുന്നിൽ തോറ്റു കൊടുക്കില്ല. കാരണം, അവരുടെ മകന്റെ കൂടെ ജീവിച്ച് എന്റെ വ്യക്തിത്വത്തെ പണയപ്പെടുത്താൻ താൽപര്യമില്ല.’

പിറ്റേന്ന് അപ്പുവിന്റെ മാതാപിതാക്കൾ എന്നെ കാണാ ൻ വന്നു. അവരുമായുള്ള സംസാരത്തില്‍ എനിക്കൊരു കാര്യം ബോധ്യമായി, മകന്‍റെ സ്വഭാവത്തെപ്പറ്റി അവര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന്. വിവാഹത്തോെട എല്ലാം മാറി നല്ലവനാകും എന്നു കരുതിയാണത്രെ ആ വഴിയില്‍ ശ്രമിച്ചത്. പിന്നീട് കുടുംബ കോടതിയിൽ നടന്ന മീഡിയേഷൻ ചർച്ചകളിൽ ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനുള്ള ഹർജി (Joint divorce petition) നൽകി യോജിച്ച് പിരിയാൻ തീരുമാനിച്ചു.

അച്ഛനമ്മമാരുടെ നല്ല പെരുമാറ്റ രീതികളും തറവാടിത്തവും ഒന്നും കണ്ട് അവരുടെ മക്കൾക്ക് മാർക്കിടരുതെന്നു പഠിപ്പിക്കുന്നു, അപ്പുവിന്‍റെയും താരയുടെയും ജീവിതം. സമൂഹത്തിൽ നല്ല പേരും പെരുമയുമുള്ള മാതാപിതാക്കളുടെ മക്കളിൽ ചിലരെങ്കിലും അന്യസംസ്ഥാനത്തും ദേശത്തും ലഹരികൾക്കും നിശാപാർട്ടികൾക്കും അടിമകളായിട്ടാണ് ജീവിക്കുന്നത്. ഇതാണ് മോഡേണ്‍ സ്വാഭാവിക ജീവിതം എന്നവര്‍ തെറ്റിദ്ധരിക്കുന്നു. മാത്രമല്ല, ഇതൊന്നും അച്ഛനമ്മമാർ പലരും അറിയുന്നുമില്ല.

വെറുതെ ഒരു രസത്തിനു തുടങ്ങുന്ന കാര്യങ്ങൾ പിന്നീട് ശീലമാകുകയും കാലം ചെല്ലുന്തോറും അടിമകളാകുകയും ചെയ്യുന്നു.

വിവാഹാലോചനകള്‍ വരുമ്പോള്‍ ‘കുടുംബത്തില്‍ അടങ്ങിയൊതുങ്ങി അച്ചടക്കത്തോെട ജീവിക്കുന്നവരെ’ ഇ ത്തരത്തിലുള്ളവർ ഡിസ്ക്വാളിഫൈഡ് ആയിട്ടാണ് കണക്കാക്കുന്നത്. ‘ഒാ, പഴഞ്ചൻ പാവങ്ങളെ ആര്‍ക്കുവേണം’ എന്ന മട്ട്.

മക്കളുടെ വിവാഹാലോചനകള്‍ വരുമ്പോള്‍ വ്യക്തമായ അന്വേഷണങ്ങൾ നടത്തുന്നതിനോടൊപ്പം കരുതലും കൂടി വേണം. അന്യ സംസ്ഥാനങ്ങളിൽ കഴിയുന്ന മക്കളെ കാണാൻ മാതാപിതാക്കള്‍ ഇടയ്ക്കൊക്കെ സർപ്രൈസ് വിസിറ്റ് നടത്തുന്നതും നന്നായിരിക്കും. മനസ്സിലാകുമല്ലോ നമ്മുടെ മക്കള്‍ അവിടെ ഏതു രീതിയിൽ, എങ്ങനെ ജീവിക്കുന്നു എന്ന്.

അപ്പുവിൽ നിന്നു രക്ഷപ്പെട്ട താര ഇപ്പോൾ ഒരു ബാങ്ക് ഓഫിസറുടെ ഭാര്യയും തങ്കക്കുടം പോലൊരു കുഞ്ഞിന്റെ അമ്മയുമാണ്.

വര: അഞ്ജന എസ്. രാജ്

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)