Friday 22 April 2022 04:51 PM IST : By സ്വന്തം ലേഖകൻ

ഇരട്ടക്കുഞ്ഞുങ്ങളെ പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് അമ്മ മരിച്ചു! ദാരുണം

feeding-death-

നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. വടക്കേകാട് കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. രജീഷാണു ഭർത്താവ്. തൃശൂർ മെഡിക്കൽ കോളജിൽ മാർച്ച് 29 നാണ് സനീഷ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വ പുലർച്ചെ 2 മണിയോടെ കുട്ടിക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. 

പറപ്പൂർ മുള്ളൂർ കാഞ്ഞങ്ങാട് വീട്ടിൽ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ്. നേരത്തെ മലേഷ്യയിലായിരുന്ന രജീഷ് ഒന്നര വർഷമായി നാട്ടിൽ തെങ്ങുകയറ്റ തൊഴിലാളിയാണ്. ഇരട്ടക്കുഞ്ഞുങ്ങൾക്കു പുറമേ ശ്രീനിധി മറ്റൊരു മകളാണ്.