Friday 26 March 2021 02:13 PM IST

‘പരുക്കിനിടയിൽ സംഭവിച്ച പ്രണയം’: എതിർപ്പുകൾ അവഗണിച്ച് മിസ്റ്റർ യൂണിവേഴ്സിന്റെ മനംകവർന്നവൾ; പ്രണയകഥ പറഞ്ഞ് ചിത്തരേഷ്

Shyama

Sub Editor

chitharesh ഫോട്ടോ: ബേസിൽ പൗലോ

അനുകൂലസാഹചര്യങ്ങൾ ഒന്നുമില്ലെങ്കിലും തോ ൽക്കാൻ തയാറല്ല എന്നു നമ്മൾ നമ്മളോടു തന്നെ പറയുന്ന നിമിഷമുണ്ടല്ലോ. അപ്പോൾ മുതലാണ് ഒരാൾ വിജയിച്ചു തുടങ്ങുന്നത്.’’ വടുതലയിലെ ആ സ്ബെസ്റ്റോസിട്ട രണ്ടുമുറി വീട്ടിലിരുന്നു ചിത്തരേശ് ഇതു പറയുമ്പോൾ പ്രതിസന്ധികളോരോന്നും ആ മനുഷ്യനെ അ ദ്ഭുതത്തോടെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്.

മിസ്റ്റർ യൂണിവേഴ്സ് ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആ സ്ഥാനത്തെത്തിയ ഇന്ത്യക്കാരനാണ് കൊച്ചി ക്കാരൻ ചിത്തരേശ് നടേശന്‍. സൗത്ത് കൊറിയയിലെ ജെജു ഐലൻഡിൽ നടന്ന െെഫനല്‍ ഇവന്‍റില്‍ ചിത്തരേശിന്റെ പേര് ഉയര്‍ന്നപ്പോള്‍ അത്രയും നേരം ഉരുക്കു പോലെ നിന്ന ‘ഇന്ത്യൻ ഹെർക്കുലീസി’ന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അഭിമാനവും സന്തോഷവും പറഞ്ഞറിയാക്കാനാകാത്ത പലതും കണ്ണീരായി ഒഴുകി. അതു കഴിഞ്ഞ് തുടങ്ങിയതാണ് ചിരിക്കാൻ. ഭാര്യയും കോച്ചും സുഹൃത്തുക്കളും വീട്ടുകാരും നാട്ടുകാരും ഒ ക്കെ ചേർന്ന് വരവേൽപ്പുകളൊരുക്കി ചിത്തരേശിനെ സ്വാഗതം ചെയ്തു കൊണ്ടേയിരിക്കുന്നു... ചിരി തുടർന്നു കൊണ്ടേയിരിക്കുന്നു...

പ്രണയത്തിന് എന്ത് ബോർഡർ?

ഫിറ്റ്നസ്സിെന പ്രണയിച്ചു നടക്കുന്നതിനിടയില്‍ ചിത്തരേശിെന്‍റ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി വന്നത് നൃത്തത്തിലൂടെയാണ്.

‘‘എട്ടു വര്‍ഷം മുന്‍പ് എനിക്ക് തോളിനൊരു പരിക്കു പറ്റി കുറച്ച് നാൾ വർക്കൗട്ട് ചെയ്യാൻ പറ്റാതായി.’’ ചിത്തരേശ് ഒാര്‍ക്കുന്നു. ‘‘ആ സമയത്ത് ഞാൻ ലാറ്റിൻ ഡാൻസ് പഠിക്കാൻ ചേർന്നു. ഡാൻസ് പണ്ടേ പാഷനാണ്. സ്കൂളിലും കോളജിലും കളിക്കാറുണ്ടായിരുന്നു. വർക്കൗട്ട് പോലെയല്ല, ഡാൻസ് മറ്റൊരു ഫീലാണ് നല്‍കുന്നത്. ഒരേ സമയം ശരീരത്തേയും മനസ്സിനേയും ബൂസ്റ്റ് ചെയ്യും.

ഡാൻസ് സ്കൂളിൽ വച്ചാണ് നസീബയെ പരിചയപ്പെടുന്നത്. ഉസ്ബക്കിസ്ഥാൻകാരിയാണ്. അവരും അവിടെ ഡാൻസ് പഠിക്കാൻ വന്നതായിരുന്നു. എന്റെ വീട്ടിൽ നിന്ന് ആദ്യമൊക്കെ ചില എതിർപ്പുകളുണ്ടായിരുന്നു. പിന്നെ, അതെല്ലാം മാറി. നസീബ കേരളത്തിലും വന്നിട്ടുണ്ട്. ഞങ്ങൾ രണ്ടും നല്ല ചിൽ മൂഡിലുള്ള ആളുകളാണ്, അവളാണ് എന്റെ ഏറ്റവും നല്ല സപ്പോർട്ടർ. കിടിലൻ കുക്കുമാണ്. ഉസ്ബക്കി ബിരിയാണിയൊക്കെ ഗംഭീരമായുണ്ടാക്കും. ഇനിയുള്ള ആഗ്രഹം നാട്ടിലൊരു സര്‍ക്കാര്‍ ജോലിയാണ്. സഹായിക്കാം എന്നു പലരും പറഞ്ഞിട്ടുണ്ട്. ജോലി കിട്ടിയാൽ സ്വന്തം നാട്ടിൽ സെറ്റിലാകണം.’’

ശ്യാമ

ഫോട്ടോ: ബേസിൽ പൗലോ

പൂർണരൂപം വനിത മാർച്ച് രണ്ടാം ലക്കത്തിൽ