Monday 07 September 2020 11:17 AM IST : By സ്വന്തം ലേഖകൻ

സൂമിലൂടെ നിക്കാഹ്! മഹറായി ആവശ്യപ്പെട്ടത് വീടില്ലാത്തൊരാൾക്ക് ഒരു വീട്; മനസുനിറഞ്ഞ ആശംസയുമായി റയീസ്

raees

മഹാമാരിയുടെ കാലത്തും നന്മവറ്റാത്ത മനസുമായി അശരണരെ ചേർത്തു നിർത്തുന്ന ചില മനുഷ്യരുണ്ട്. അവരുടെ നല്ല നാളുകൾക്ക് പൂർണതയേകുന്നത് അളവില്ലാത്ത അവരുടെ നന്മയായിരിക്കും. റാഫിയ എന്ന കല്യാണപ്പെണ്ണ് മഹറായി നവവരൻ ഫവാസിനോട് ആവശ്യപ്പെട്ടതും ഇതേ നന്മ. സൂമിലൂടെ നടന്ന നിക്കാഹിൽ റാഫിയ മഹറായി ആവശ്യപ്പെട്ടത് വീടില്ലാത്തൊരാൾക്ക് ഒരു വീടായിരുന്നു. സോഷ്യൽ മീഡിയയിൽ റയീസ് ഹിദായ പങ്കുവച്ച കുറിപ്പിൽ നിന്നുമാണ് ആ ഉദാത്തമായ നന്മയുടെ കഥ സോഷ്യൽ മീഡിയ അറിഞ്ഞത്.

റയീസ് ഹിദായ ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പ് വായിക്കാം;

വീടൊരുക്കിയാണ് അവർ പരസ്പരം കൂടായിമാറിയത്!!

പ്രിയ സുഹൃത്ത് Rafiya Sherin ന്റെയും ഫവാസിന്റെയും വിവാഹം ആയിരുന്നു ഇന്ന്.

മഹാമാരിയുടെയും അടച്ചുപ്പൂട്ടലിന്റെയും കാലത്ത് പലദേശങ്ങളിലായ മനുഷ്യർ ഒന്നിച്ചു ചേരാൻ സാങ്കേതിക വിദ്യകൾ തന്നെയായിരുന്നു ശരണം.

സൂമിലൂടെ നടന്ന നിക്കാഹിൽ റാഫിയ മഹറായി ആവശ്യപ്പെട്ടത് വീടില്ലാത്തൊരാൾക്ക് ഒരു വീടായിരുന്നു.

ഫവാസിനും തൃപ്ത്തിയായിരുന്നു ആ തീരുമാനം.അങ്ങനെ അവർ പരസ്പ്പരം കൂടായി മാറിയപ്പോ ദൂരദേശത്ത് എവിടെയോ ഒരു വീടൊരുങ്ങുന്നുണ്ട് ഒരു കുടുംബത്തിന്..

നന്മയുണ്ടാവട്ടെ രണ്ട് പേർക്കും.!!

Tags:
  • Inspirational Story