Wednesday 23 November 2022 04:53 PM IST : By സ്വന്തം ലേഖകൻ

‘രണ്ട് ദിവസം ഉറങ്ങാൻ പറ്റിയില്ല, അന്നെന്റെ പേടിയുടെ അങ്ങേയറ്റം കണ്ടു’: ധൈര്യം സംഭരിച്ച് സോളോ ട്രിപ്പ്: രശ്മി പറയുന്നു

reshmi-radha-krishnan-vid

സാഹസികമായൊരു സോളോ ട്രിപ്പിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് രശ്മി രാധാകൃഷ്ണന്‍. ഭയവും ആകാംക്ഷയും ഇഴചേരുന്ന ഉത്തരാഖണ്ഡ് യാത്രയുടെ വിശേഷങ്ങൾ ഫെയ്സ്ബുക്കിലാണ് രശ്മി പങ്കുവച്ചത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങൾ, ടെന്റിൽ പേടിയോടെ കഴിഞ്ഞ രാത്രികൾ... ഒരു സ്വപ്നം പോലെ കഴിഞ്ഞു പോയ 10 ദിനരാത്രങ്ങളെക്കുറിച്ച് വൈകാരികമായാണ് രശ്മി പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒറ്റക്കൊരു യാത്ര പോകണമെന്ന് ആഗ്രഹിക്കുമ്പോളെല്ലാം മനസിലിനുള്ളിൽ ഒരു വല്ലാത്ത ഭയമായിരുന്നു. എത്രത്തോളം സുരക്ഷിതമാണ് പെണ്ണിന്റെ ഒറ്റക്കുള്ള യാത്രകൾ?

യാത്രക്കിടയിൽ ശാരീരികമായോ മാനസികമായോ തളർന്നുപോയാൽ എന്ത് ചെയ്യും?

എന്നുള്ള ശരാശരി പെണ്ണിന്റ മനസ്സിലെ ചിന്തകൾ എന്നും ഒറ്റക്കുള്ള യാത്രകൾക്ക് വിലങ്ങുതടിയാക്കി ഞാൻ തന്നെ എന്റെ മനസ്സിൽ ഇട്ടിരുന്നു.

അതിലുപരി ഒറ്റക്ക് പോയാൽ എന്ത് സന്തോഷമാണ് കിട്ടുക?

നമ്മുടെ പ്രിയപ്പെട്ടവർ കൂടെ ഇല്ലാതെ എങ്ങനെയാണ് ഓരോ യാത്രയും സന്തോഷത്തോടെ ചെയ്യാൻ പറ്റുക?

എന്നുള്ള ചിന്തകൾ " നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല solo trip " എന്ന രീതിയിലേക്ക് മനസ്സ് എത്തിയിരുന്നു.

എന്റെ ഏറ്റവും വലിയ പേടി ഒറ്റക്ക് ആകുന്നതാണ്. അതുകൊണ്ട് തന്നെ ഒറ്റക്കിരിക്കേണ്ട എല്ലാ സന്ദർഭങ്ങളിലും ഒന്നുകിൽ കൂട്ടുകാരെയോ അല്ലെങ്കിൽ വീട്ടുകാരെയോ കൂടെ പിടിക്കും. (ആവശ്യങ്ങൾക്ക് പുറത്തു പോകുന്ന കാര്യം അല്ലാട്ടോ ) ഒരു ദിവസത്തിൽ കൂടുതൽ എന്നെ ഒറ്റക്കിരിക്കാൻ ഞാൻ സമ്മതിക്കാറില്ല. ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും അത് enjoy ചെയ്യാൻ പറ്റാറില്ല. ഈ mindset എങ്ങനെ മാറ്റണമെന്ന് കുറെ ആലോചിച്ചു. ഞാൻ ഈ കാര്യം സംസാരിച്ച ഒട്ടുമിക്ക സ്ത്രീകൾക്കും ഈ പ്രശ്നം ഉണ്ടെന്നു മനസിലായി. എല്ലാവരെയും പോലെ "അതൊക്കെ അങ്ങനെയാ.. അല്ലേലും നമ്മളൊക്കെ ഒറ്റക്കല്ലേ.. ഇങ്ങനെ ഒക്കെ അങ്ങ് ജീവിക്കുക " എന്ന പതിവ് സമാധാനിപ്പിക്കലുകളിൽ ആശ്വസിക്കാൻ ഞാൻ തയ്യാറില്ല. അവസാനം ഒറ്റക്കൊരു യാത്ര പോകാൻ തീരുമാനിച്ചു.

എന്റെ എല്ലാ comfort zone കളും വേണ്ടെന്ന്‌ വെച്ചിട്ടുള്ള യാത്ര..

എന്റെ പേടികളെ face ചെയ്യാനുള്ള യാത്ര..

കേരളത്തിൽ എവിടെ എങ്കിലും പോകാമെന്നു വിചാരിച്ചപ്പോൾ മലയാളം എന്ന വലിയ comfort zone ന്റെ കൂട്ട് പിടിക്കലാകും. ഹിന്ദി കുറച്ചൊക്കെ കേട്ടാൽ മനസിലാകുമെങ്കിലും സംസാരിക്കാൻ അത്രക്ക് comfort അല്ലാത്തതായതിനാൽ North India യിൽ എവിടേലും പോകാമെന്നു തീരുമാനിച്ചു. ഉത്തരാഖണ്ഡ് തിരഞ്ഞെടുത്തു.

ഈ യാത്ര കൃത്യമായി plan ചെയ്യരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇഷ്ടമുള്ള സ്ഥലത്ത് പോകുക. അവിടം ഇഷ്ടമായാൽ അടുത്ത ദിവസം കൂടി അവിടെ തങ്ങുക അങ്ങനെ ഒരു രീതിയിൽ പോകാമെന്നു വിചാരിച്ചു. ആദ്യത്തെ രാത്രിയിലെ stay മാത്രം മുൻകൂട്ടി ബുക്ക്‌ ചെയ്തു.

ഒരുപാട് വികാരങ്ങളുടെ കെട്ടിമറിയാലായിരുന്നു പിന്നങ്ങോട്ട്. രണ്ട് ദിവസത്തോളം പേടി കൊണ്ട് ഉറങ്ങാൻ പറ്റിയില്ല. എല്ലാ പേടികളെയും മറി കടക്കാനുള്ള യാത്ര ആയതിനാൽ രണ്ടാം ദിവസം ടെന്റിൽ ഒറ്റക്ക് കിടക്കാൻ തീരുമാനിച്ചു. അന്നെന്റെ എന്റെ പേടിയുടെ അങ്ങേ അറ്റം കണ്ടു?

മൂന്നാം ദിവസം മുതൽ പതുക്കെ ഞാൻ ഈ യാത്രയെ ഇഷ്ടപ്പെട്ടു തുടങ്ങി...

ആദ്യമൊക്കെ മടുത്തെങ്കിലും ഭാഷ പ്രശ്നമായിട്ടും അപരിചതരോട് നന്നായി സംസാരിക്കാൻ തുടങ്ങി...

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ആസ്വദിക്കാൻ തുടങ്ങി...

silence നെ വെറുത്തിരുന്ന ഞാൻ silence enjoy ചെയ്യാൻ തുടങ്ങി...

എന്റെ ഉള്ളിലെ എന്നോട് സംസാരിക്കാൻ തുടങ്ങി

പിന്നീടുള്ള ദിവസങ്ങളിൽ എന്തെന്നില്ലാത്ത സമാധാനത്തോടെ ഞാൻ ഉറങ്ങി. 10 ദിവസങ്ങൾ പോയതറിഞ്ഞില്ല. ഒരു ദിവസം വെറുതെ കറങ്ങാൻ പോയ Mussorie യിൽ 3 ദിവസം നിന്നു.

Mussorie took my heart away But Rishikesh took my whole soul?

ഞാൻ ഒറ്റക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ പലരും ചോദിച്ചു. ഏതെങ്കിലും പാക്കേജ് ആണോ.. വേറെ ഗ്യാങ്ങിന്റെ കൂടെ ആണോ എന്നൊക്കെ. അല്ല ഒറ്റക്കാണെന്നു പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് അന്താളിച്ചു ( ഈ ഞാൻ തന്നെ അതെന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ സമയമെടുത്തു ?)

Dehradun ഇൽ നിന്ന് തിരിച്ചുള്ള യാത്രയിൽ അടുത്തുള്ള സീറ്റുകൾ കാലി ആയിരുന്നു. ഫ്ലൈറ്റ് ഉയർന്നു പൊങ്ങിയപ്പോൾ കണ്ണ് നിറഞ്ഞു... അത് സങ്കടം കൊണ്ടായിരുന്നില്ല.

അടുത്ത് ആരുമില്ലല്ലോ എന്ന ഒറ്റപെടലുകൊണ്ടായിരുന്നില്ല..

മറിച്ചു സന്തോഷംകൊണ്ടായിരുന്നു..

yes I did it? എന്ന വലിയ സന്തോഷത്തിന്റെ..

എന്റെ പേടികളെ എനിക്ക് മറികടക്കാനായി എന്ന സന്തോഷത്തിന്റെ...

ഞാൻ ഇതുവരെയുള്ള എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടി മാത്രം ജീവിച്ച ഏറ്റവും നല്ല 10 ദിവസങ്ങൾ

നമ്മുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നത് പോലെ...

നമ്മുടെ കുറവുകളും തിരിച്ചറിഞ്ഞു accept ചെയ്തു.. സ്വയം തിരുത്താൻ ശ്രമിക്കാം..

കാരണം നമ്മുടെ മത്സരങ്ങൾ എപ്പോഴും നമ്മുടെ ഉള്ളിലായിരിക്കണം..

നമ്മോട് തന്നെയുള്ള മത്സരങ്ങൾ..

പറ്റില്ല എന്ന് മനസ്സ് ഒരായിരം വട്ടം പറയുമ്പോഴും പറ്റും എന്ന് ഉറച്ചു വിശ്വസിക്കാൻ ഉള്ള മത്സരങ്ങൾ ....

ഇന്നലകളിലെ നമ്മളെക്കാൾ നമ്മളെ മികച്ചതാക്കാനുള്ള മത്സരങ്ങൾ..