Wednesday 16 March 2022 03:02 PM IST

‘ഒന്നു മുറുക്കെ പിടിച്ചാൽ പോലും എല്ലുകൾ പൊടിഞ്ഞു പോകും, പാമ്പിനെ വച്ചു ഞാൻ ഷോ കാണിക്കാറില്ല’

Tency Jacob

Sub Editor

snake-catcher

ജീവിതത്തിലും തൊഴിലിലും സാഹസി കത ശീലമാക്കിയ വനിതകളുടെ കഥകൾ....

പാമ്പിനെ പിടിക്കാൻ വരുന്നത് സ്ത്രീയാണെന്ന് അറിയുമ്പോൾ കാണാ ൻ ആളുകൾ കൂടും. പാമ്പിനെ വച്ചു ഷോ കാണിക്കാനെല്ലാം ആൾക്കൂട്ടം വിളിച്ചു പറയാറുണ്ട്. ഞാൻ അതിനു നിൽക്കാറില്ല.

പാമ്പിനെ ഒന്നു മുറുക്കെ പിടിച്ചാൽ പോലും അതിന്റെ എല്ലുകൾ പൊടിഞ്ഞു പോകും. പിന്നെ, ഇഴയാനോ ഇര വിഴുങ്ങാനോ കഴിയാതെ ചത്തു പോകുകയേയുള്ളൂ.

ഞാൻ ഹുക്ക് വച്ചു മാത്രമേ പാമ്പിനെ തൊടാറുള്ളൂ. രക്ഷാപ്രവർത്തനം നടത്തുമ്പോൾ അതിന്റെ വാലിൽ പിടിക്കേണ്ടി വരാറുണ്ട്.’’ പറയുന്നത് ബീറ്റ് ഫോറസ്റ്റ് ഓഫിസറായ രോഷ്നിയാണ്. വന്യമൃഗങ്ങളുടെ രക്ഷാപ്രവർത്തനം നടത്തുന്ന റാപിഡ് റെസ്പോണ്ട് ടീമിൽ അംഗമാണ് രോഷ്നി ജി.എസ്.

‘‘2017ൽ തിരുവനന്തപുരം വിതുര സെക്‌ഷനിലാണ് ബീറ്റ് ഓഫിസറായി ജോലിക്കു കയറുന്നത്. കല്ലാർ, മീൻമുട്ടി ഇക്കോ ടൂറിസത്തിന്റെ അധിക ചുമതല കൂടി ഉണ്ടായിരുന്നു.

സമീപ പ്രദേശങ്ങളിൽ പാമ്പു പിടിക്കുന്നവർക്ക് ലൈസൻസ് കൊടുക്കാൻ വേണ്ടി ഫോറസ്റ്റ് ഡിപാർട്മെന്റ് സയന്റിഫിക് റസ്ക്യൂ ട്രെയിനിങ് സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോറസ്റ്റ് ഓ ഫിസിലായിരുന്നു പരിശീലനം.

മൂർഖനെയും അണലിയെയും മുന്നിലേക്ക് ഇ ട്ടു തന്നു, താൽപര്യമുള്ളവർക്ക് റസ്ക്യൂ ചെയ്യാം എന്നു പറഞ്ഞു. പെൺകുട്ടികളെല്ലാം മടിച്ചു നിന്നു. എനിക്കു പേടി തോന്നിയില്ല. 27 സെക്കൻഡി ൽ രാജവെമ്പാലയെ സുരക്ഷിതമായി ബാഗിലാക്കി. ആ പരിശീലന വേളയിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് റസ്ക്യൂ ചെയ്തത് ഞാനായിരുന്നു. അങ്ങനെയാണ് എനിക്ക് പാമ്പിനെ പിടികൂടാനുള്ള ലൈസൻസ് കിട്ടുന്നത്.

പാമ്പിനെ പിടിക്കാൻ ആ പരിചയം മാത്രം പോ ര എന്നതാണ് വാസ്തവം. കുറച്ചധികം ധൈര്യവും സാഹസികതയും കൂടി വേണം.

പരിശ്രമിക്കുക, ബാക്കി പിന്നെ..

കുട്ടിയായിരിക്കുമ്പോഴേ സാഹസികത ഇഷ്ടമാണ്. അങ്ങനെയൊന്നില്ലെങ്കിൽ ജീവിതം വിരസ മായി പോകില്ലേ. എന്തു കിട്ടിയാലും ഒരു കൈ നോക്കികളയാം എന്നൊരു മനോഭാവം ഉണ്ട്. പ രിശ്രമിക്കുക എന്നുള്ളതാണ് പ്രധാനം. ഫലമുണ്ടാകുമോ എന്നത് പിന്നത്തെ കാര്യം. ചേച്ചിമാർ രശ്മിയും രാഖിയും ഗവൺമെന്റ് ജോലിയിലാണ്.

ഞാന്‍ ദൂരദർശനിലും ആകാശവാണിയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും സ്ഥിരം ജോലിയായിരുന്നില്ല. പിഎസ്‌സി ബീറ്റ് ഓഫിസർ ലിസ്റ്റിൽ പേരു വന്നപ്പോ ൾ ഏറെ സന്തോഷിച്ചു.

സ്കൂളിൽ പഠിക്കുമ്പോൾ ബോൾ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സ്േറ്ററ്റ് ചാംപ്യനായിരുന്നതിന്റെ ഗ്രേസ് മാർക്ക് കൂടിയായപ്പോൾ നല്ല റാങ്കുണ്ടായിരുന്നു.

പാമ്പുപിടുത്തം മാത്രമല്ല റസ്ക്യൂവറുടെ ജോ ലി. അതിനെ ഉൾവനത്തിൽ കൊണ്ടുപോയി തുറന്നു വിടുകയും വേണം. പാമ്പിനെ പിടികൂടുന്നവർ കോട്ടൻ ബാഗുകളിലാക്കി ഓഫിസിൽ കൊണ്ടു വച്ചിരിക്കും. ദിവസവും പത്തിരുപതു ബാഗൊ ക്കെ കാണും.

ആദ്യമൊക്കെ പലരും പിടികൂടിയ പാമ്പിനെ കുപ്പിയിൽ അടച്ചു കൊണ്ടുവരുമായിരുന്നു. ഉൾവനത്തിലേക്ക് തുറന്നു വിടുമ്പോൾ അത് ഇഴയാൻ പോലുമാകാതെ കിടക്കും. ചിലതിന്റെ ജീവൻ പോയിട്ടുണ്ടായിരിക്കും. അതു കണ്ടു ഞാൻ കരഞ്ഞു പോയിട്ടുണ്ട്.

ഇപ്പോൾ കോട്ടൻ ബാഗിൽ മാത്രമേ പാമ്പിനെ കൊണ്ടുവരാവൂ എന്ന് കർശന നിർദേശം ഉണ്ട്. കുപ്പിയിൽ നിന്നു തുറന്നു വിടുമ്പോൾ കടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.

roshni-family രോഷ്നി, ദേവനാരായണൻ, സജിത്ത് കുമാർ, സൂര്യനാരായണൻ

തുറന്നു വിട്ടാലും ഭക്ഷണം കിട്ടാത്തതിന്റെയും സഞ്ചിക്കുള്ളിൽ കിടക്കേണ്ടി വന്നതിന്റെയും ദേഷ്യത്തിൽ ചിലത് പത്തി വിടർത്തി ഉയർന്ന ശബ്ദത്തിൽ ഊതിയൂതി വരും.

ഞാൻ ഗൗനിക്കാതെ മറ്റു പാമ്പുകളെ തുറന്നു വിടുന്ന തിരക്കിലേക്ക് മാറും. പിന്നെയും പോകാതെ നിൽക്കുന്നതു കാണുമ്പോൾ ‘പോയ്ക്കോ. സാരമില്ലാട്ടോ’ എന്നെല്ലാം സമാധാന വാക്കു പറയും. അതു പതിയെ കാട്ടിലേക്കു ഇഴയും.

മരപ്പട്ടി, കാട്ടു പന്നി, മയിൽ, കുരങ്ങ്, മുള്ളൻപന്നി ഇവയെയും റസ്ക്യൂ ചെയ്യാറുണ്ട്. അപകടം പറ്റിയതിനെ ശുശ്രൂഷിച്ചതിനു ശേഷം മാത്രമേ കാട്ടിലേക്കു വിടാറുള്ളൂ.’’

ആദ്യം പിടിച്ചത് പെരുമ്പാമ്പിനെ

‘‘തിരുവനന്തപുരം ആര്യനാട് കുളപ്പട സരോവരം വീട്ടിൽ നട്ടപാതിരയ്ക്കും പാമ്പിനെ പിടിക്കണമെന്നാവശ്യപ്പെട്ട് വിളികളെത്തും. പരിഭ്രാന്തിയോടെയാകും അവർ കാര്യങ്ങൾ പറയുന്നത് തന്നെ. സ ത്യത്തിൽ പാവം ജീവിയാണ് പാമ്പ്. പത്തി വിട ർത്തി നിൽക്കുന്നത് പേടിപ്പിക്കാനാണ്.

ഒന്നു സ്വസ്ഥമാകാൻ സമയം കൊടുത്താൽ മതി, ഇഴഞ്ഞു പോയ്ക്കോളും. വേദനിപ്പിക്കുമ്പോഴാണ് അതു വിഷം കൊത്തുന്നത്. ഞാൻ ആദ്യം പിടിച്ചത് പെരുമ്പാമ്പിനെയാണ്. കോഴിക്കൂട്ടിൽ പതുങ്ങിക്കിടക്കുകയായിരുന്നു. ഇതുവരെ ഇരുന്നൂറോളം പാമ്പിനെ റസ്ക്യൂ ചെയ്തിട്ടുണ്ട്. കേരളത്തിൽ തൊള്ളായിരത്തോളം റെസ്ക്യുവർമാരുണ്ട്. സ്ത്രീകൾ 40 പേരുണ്ട്. പക്ഷേ, എല്ലാവരും സജീവമല്ല.

മക്കൾ ദേവനാരായണനും സൂര്യനാരായണനും പാമ്പിനെ പിടിക്കാൻ ചില സമയങ്ങളിൽ കൂ ടെ വരാറുണ്ട്. ഭർത്താവ് സജിത്ത് സഹകരണവകുപ്പിൽ സീനിയർ ഇൻസ്പെക്ടറാണ്.

അച്ഛൻ സോമശേഖരൻ നായർ, അമ്മ ഗിരിജാദേവി. അച്ഛൻ ഒരു ആൺകുട്ടിയെ പോലെയാണ് എന്നെ വളർത്തിയത്. ആറാം ക്ലാസ് മുത ൽ പ്ലസ്ടുവരെ നെടുമങ്ങാട് ഗവ. ഗേൾസ് ഹൈസ്കൂളിലെ ക്യാപ്റ്റനായിരുന്നു.

ഞാൻ പാമ്പിനെ പിടിച്ചെന്നറിഞ്ഞപ്പോൾ അ മ്മ എന്നോടു രണ്ടു ദിവസം മിണ്ടാതെ ഇരുന്നു. അമ്മയ്ക്ക് ഇഷ്ടമല്ല ഈ ജോലി.

കുപ്പിക്കകത്തു ബലം പ്രയോഗിച്ച് ഒരു പാമ്പിനെ കയറ്റുന്നതു പോലെ തന്നെയാണ് ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതും എന്നാണ് അമ്മയ്ക്ക് മറുപടി കൊടുക്കുക.’’