Saturday 26 September 2020 12:49 PM IST : By സ്വന്തം ലേഖകൻ

'ആ രാഗത്തെ കുറിച്ച് അറിയില്ല, എനിക്ക് പഠിപ്പിച്ച് തരൂ'; കര്‍മ്മം കൊണ്ട് ദൈവസന്നിധിയിലാണ് ആ മനുഷ്യന്‍; കുറിപ്പ്

spb-sangeetha-remember

അതിരുകള്‍ ഭേദിച്ച എസ്പിബിയെന്ന നാദബ്രഹ്മത്തിന് കണ്ണീരുകൊണ്ട് അശ്രുപൂജ നല്‍കുകയാണ് സംഗീത ലോകം. വേദനയുടെ ഈ നിമിഷത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ഹൃദ്യമായ ഓര്‍മ്മകളാണ് മലയാളിയായ സംഗീത സംവിധായിക സംഗീത വര്‍മ പങ്കുവയ്ക്കുന്നത്. 

 തെലുങ്ക് ചിത്രത്തിനായി സംഗീത ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത് എസ്പിബിയാണ്. അദ്ദേഹത്തിനൊപ്പം ഗാനം പാടുകയും ചെയ്തു. തെലുങ്ക് വരികളുടെ ഉച്ചാരണം ഒക്കെ പഠിപ്പിച്ചു തന്ന ഓര്‍മകളാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. മധുര ഗാനങ്ങളിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകന്‍ ..പാടാന്‍ ഇനിയും ബാക്കി വെച്ചു മറഞ്ഞുപോയി എന്നും സംഗീത വേദനയോടെ കുറിക്കുന്നു

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ദേവഗായകന് കണ്ണീർ പ്രണാമം

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആയിരുന്നു എന്റെ ആദ്യ തെലുഗു സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്. എന്റെ ഒരു ഭാഗ്യം എന്ന് പറയാം.. ആ സിനിമയിൽ ഞാൻ സംഗീതം ചെയ്ത ഒരു പാട്ട് SPB സർനെ കൊണ്ട് പാടിക്കാൻ ഫിലിം പ്രൊഡ്യൂസർ തീരുമാനിച്ചു.

SPB sir ന്റെ സൗകര്യം കണക്കിലെടുത്ത് ചെന്നൈയിലെ studio ൽ ആണ് ആ ഗാനം record ചെയ്തത്. നമ്മൾ എല്ലാവരും ഒരുപാട് ആരാധിക്കുന്ന SPB sir ആണ് ആ പാട്ട് പാടുന്നത് എന്നുള്ളത് കൊണ്ട് തന്നെ സന്തോഷവും, പേടിയും ഒക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തെ studio ൽ കാത്തു നിന്നു. ഞാൻ കണ്ടത് ബഹുമാനത്തോടെ കൈകൂപ്പി ചിരിച്ചു കൊണ്ട് വന്ന SPB sir നെയാണ്.. നല്ല പരിചയമുള്ള ഒരാളോടെന്ന പോലെ അദ്ദേഹം എന്നോട് സംസാരിച്ചു..

വളരെ simple ആയ ഒരു വ്യക്തി..അഹങ്കാരത്തിന്റെ മേലങ്കി അണിയാത്ത ദൈവതുല്യനായ വ്യക്തി..അറിവ് കൂടുന്തോറും ലാളിത്യവും കൂടും എന്ന് നമ്മെ മനസ്സിലാക്കി തന്ന ഭാവഗായകൻ.

സംഗീതം ചെയ്ത ഗാനം ഏതു രാഗത്തിൽ ആണ് എന്ന് എന്നോട് ചോദിച്ചു..മിയാൻ കി മൽഹാർ രാഗത്തിൽ ആണ് എന്ന് ഞാൻ പറഞ്ഞു.."ആ രാഗത്തെ കുറിച്ചു കൂടുതലൊന്നും അറിയില്ല..എങ്കിലും പാടാം..പഠിപ്പിച്ചു തരൂ മലയാളിയായ ഒരു lady music director ടെ പാട്ട് ആദ്യമായാണ് പാടുന്നത്"..എന്നും sir പറഞ്ഞു.. ..tension ഓടെ ആണെങ്കിലും sir ന്റെ മുമ്പിൽ ഇരുന്ന് ഞാൻ ആ പാട്ട് പാടി.. പാടികൊടുത്തതിനേക്കാൾ 100 ഇരട്ടി നന്നായി അദ്ദേഹം ആ പാട്ടു പാടി..

ആ ഗാനം ഒരു duet ആയത് കൊണ്ട് SPB sir പോയതിനു ശേഷം എന്റെ ഭാഗം പാടാം എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു...

പക്ഷെ sir എന്നോട് duet portion പാടാൻ പറഞ്ഞു..SPB sir ന്റെ മുമ്പിൽ ഒരു പാട്ട് take എടുക്കൽ അത് ആലോചിക്കാൻ പോലും വയ്യ.... പാടാൻ tension ആണ് എന്നു പറഞ്ഞു രക്ഷപ്പെടാൻ നോക്കി..

"സംഗീത ഒട്ടുംതന്നെ tension ആവണ്ട..ഞാൻ പാട്ടു പറഞ്ഞു തരാം..എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് music director ടെ seat ൽ ഇരുന്ന് telugu lyrics pronunciation ഒക്കെ ശരിയാക്കി എന്നെ പാടിച്ചു..

അങ്ങനെ SPB sir ന്റെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദം കൂടി studio ലെ സ്‌പീക്കറിൽ നിന്നും ഒഴുകി എത്തി...

അന്ന് വരെ ഞാൻ പഠിച്ച സംഗീതത്തിന് ഒരർത്ഥം ഉണ്ടായത് പോലെ തോന്നി..

പിന്നീട് ഒരു തവണ കൂടി sir നെ കണ്ടു..മറ്റൊരു പാട്ടിന്റെ പണിപ്പുരയിൽ മറ്റൊരു studio ൽ വച്ച്..

sir ന് എന്നെ ഓർമയുണ്ടാകുമോ എന്ന സംശയത്തിൽ നിന്ന എന്നോട്

ഒരുപാട് പരിചയമുള്ള ഒരാളെ പോലെ സംസാരിച്ചു..അന്ന് പാടിയ ആ പാട്ടിനെ കുറിച്ചും പറഞ്ഞു..ഇനിയും സംഗീതം ചെയ്യണം ഉയരങ്ങളിൽ എത്തണം എന്ന അനുഗ്രഹവും തന്നു..

എത്രയോ ഗാനങ്ങൾ പാടി അനശ്വരങ്ങളാക്കിയ പ്രഗത്ഭനായ വ്യക്തി.. ഒരു തുടക്കക്കാരിയായ എന്നോട് കാണിച്ച ബഹുമാനം, സ്നേഹം..അതാണ് SPB sir ന്റെ മഹത്വം..

ജീവിതത്തിൽ എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം...

കർമ്മങ്ങൾ ആണ് ഒരാളെ ദൈവസന്നിധിയിൽ എത്തിക്കുന്നത് എന്നു പറയും..അങ്ങനെ എങ്കിൽ sir എത്തിയിരിക്കുന്നത് അവിടേക്കാണ്..

മധുര ഗാനങ്ങളിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകൻ ..പാടാൻ ഇനിയും ബാക്കി വെച്ചു മറഞ്ഞുപോയി..

മഹാനായ SPB sir ന് എന്റെ കണ്ണീർ പ്രണാമം