Tuesday 19 October 2021 04:06 PM IST

സ്കൂളിൽ കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നത് ഉറപ്പാക്കണം: ഡോ. ഏബ്രഹാം കെ. പോൾ

Shyama

Sub Editor

School-reopen-Dr-Abraham

‘‘മാസ്ക് ധരിക്കുക, കൈകൾ കഴുകുക, സാനിറ്റൈസ് ചെയ്യുക തുടങ്ങി കോവിഡ് പ്രോട്ടോകോൾ കുട്ടികൾ പാലിക്കുന്നുണ്ട് എന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം. ക്ലാസിൽ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാൻ ബാച്ചുകളായി ക്ലാസ് നടത്താൻ ശ്രദ്ധിക്കണം. കാൻസർ ചികിത്സയിലുള്ള കുട്ടികൾ, ആസ്മയുള്ളവർ, ശ്വസനസംബന്ധിയായ രോഗമുള്ളവർ, സ്പെഷൽ കെയർ ആവശ്യമുള്ള കുട്ടികൾ എന്നിവർക്ക് സ്കൂൾ തുറക്കുമ്പോൾ പ്രത്യേക പരിഗണന നൽകണം....’’ കോവിഡ് കാലത്തെ സ്കൂൾ പഠനത്തിന് കൃത്യമായ കോവിഡ് മാനദണ്ഡങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു ഡോ. ഏബ്രഹാം കെ. പോൾ.

കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ, വാച്ച്, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ കൊടുത്തു വിടരുത്. അവ പരസ്പരം കൈമാറാൻ കൂടുതൽ സാധ്യതയുള്ള വസ്തുക്കളാണ്. ആരോഗ്യമുള്ള ചെറിയ കുട്ടികൾക്ക് കോവിഡ് ജലദോഷപ്പനി പോലെ വന്നു പോകാനാണ് സാധ്യത കൂടുതൽ. എന്നാൽ അവർ രോഗവാഹകരാകാം. അതുകൊണ്ട് കുട്ടികളുടെ കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കേണ്ടത് വീട്ടിലുള്ള മുതിർന്നവരുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

കൂടുതൽ വിവരങ്ങൾ ഒക്ടോബർ 16–29 ലക്കം വനിതയിൽ

കൊച്ചി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. എബ്രഹാം കെ.പോൾ സ്കൂളിൽ പോകുന്ന കുട്ടികൾ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളിനെപ്പറ്റി സംസാരിക്കുന്നു...