Monday 25 January 2021 03:16 PM IST : By സ്വന്തം ലേഖകൻ

'റേഡിയേഷനില്‍ കൊഴിഞ്ഞു പോയ എന്റെ മുടിയെ തിരികെ തന്ന രഹസ്യം': അമ്മൂമ്മയുടെ അദ്ഭുത എണ്ണ പരിചയപ്പെടുത്തി ശരണ്യ: വിഡിയോ

saranya-oil

കാന്‍സറിന്റെ വേദനയില്‍ നിന്നു ജീവിതത്തിലേക്കു തിരികെ നടക്കുകയാണ്  പ്രിയതാരം ശരണ്യ ശശി. ആ മടക്കയാത്രയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളൊക്കെയും ശരണ്യ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ യൂ ട്യൂബ് ചാനലുമായി എത്തിയ ശരണ്യ ഇക്കുറി ഒരു സൗന്ദര്യ രഹസ്യക്കൂട്ടുമായാണ് എത്തുന്നത്. കൊഴിഞ്ഞുപോയ മുടി വളരാന്‍ സഹായിക്കുന്ന എണ്ണ തയ്യാറാക്കുന്ന രീതിയാണ് ശരണ്യ യൂട്യൂബ് വിഡിയോയിലൂടെ വിശദമാക്കുന്നത്. 

'2013 ലും 2019 ലും റേഡിയേഷനും കീമോതെറാപ്പിയും കഴിഞ്ഞ ശേഷം പൂർണമായും കൊഴിഞ്ഞു പോയ മുടി വീണ്ടും വളർന്നു വന്നത് എന്റെ അമ്മൂമ്മ പറഞ്ഞു തന്ന ഈ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണ് . മുടി വളരാനും കൊഴിയാതിരിക്കാനും ഉത്തമമാണ് ഈ എണ്ണ .. നിങ്ങളും പരീക്ഷിച്ചു നോക്കൂ ഒറ്റമൂലി കൂട്ട് - പേരാലിന്റെ വേര്, ചിറ്റമൃത്, ഒരിലതാമര വേര് ഒരു കയ്യളവാണ്, പേരാലിൻ വേര്, ഒരിലതാമര വേര് എന്നിവ അര ലിറ്റർ എണ്ണക്ക് 50ഗ്രം എന്ന രീതിയിൽ, അധികമായാലും പ്രോബ്ലം ഇല്ല, ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞത് ഏകദേശം എണ്ണയുടെ അളവിൽ തന്നെ.'- ശരണ്യ കുറിക്കുന്നു. 

സിറ്റിലൈറ്റ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ഭുത എണ്ണയുടെ രഹസ്യക്കൂട്ട് ശരണ്യ പരിചയപ്പെടുത്തുന്നത്.