Friday 13 September 2019 02:24 PM IST : By സ്വന്തം ലേഖകൻ

സ്കൂട്ടി ഓടിക്കുന്നതിനിടെ ഫ്ലക്സ് ബോർഡ് തലയിൽ വീണു; നടുറോഡിൽ യുവതിക്ക് ദാരുണാന്ത്യം

scotty

ഫ്ലക്സ് ബോർഡ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയായ ശുഭാശ്രീ രവിയെന്ന 23 കാരിയാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡരികിലെ ഫ്ലക്സ് ശുഭ സഞ്ചരിച്ച സ്കൂട്ടറിനു പുറത്തേക്ക് വീഴുകയായിരുന്നു. ചെന്നൈയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്നു ശുഭാശ്രീ.

സ്കൂട്ടറിൽ പള്ളികർണൈയ്ക്കടുത്ത് എത്തിയപ്പോഴാണ് ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന അണ്ണാ.ഡിഎംകെയുടെ ഫ്ലക്സ് മറിഞ്ഞ് ശുഭാശ്രീയുടെ വണ്ടിയുടെ മുകളിലേക്ക് വീണത്. ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി. പിന്നാലെ വന്ന ടാങ്കർ ലോറിക്ക് മുന്നിലേക്ക് പെൺകുട്ടി മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഫ്ലക്സ്ബോർഡാണ് ഡിവൈഡറിൽ അപകടകരമായി സ്ഥാപിച്ചിരുന്നത്.

സംഭവത്തെ തുടർന്ന് അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിനെതിരെ പൊലീസ് കേസെടുത്തു. ടാങ്കർ ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത ബാനറുകളും പരസ്യബോർഡുകളും റോഡിൽ സ്ഥാപിക്കുന്നത് ചെന്നൈയിൽ കുറ്റകരമാണ്.