Monday 06 December 2021 04:56 PM IST : By സ്വന്തം ലേഖകൻ

മലയാളിയുടെ ഭക്ഷ്യസംസ്കാരത്തെ മാറ്റിമറിച്ചു കേരളത്തിലെ ആദ്യത്തെ ഫൂഡ് ഡെസ്റ്റിനേഷൻ

Supreme-Food-cover

മഴമേഘങ്ങളുടെ കറുത്ത പുതപ്പിനിടയിലൂടെ അനുവാദമില്ലാതെ ചാടിവീണ വെള്ളത്തുള്ളികൾ ഹെൽമറ്റിൽ ചെണ്ടകൊട്ടാൻ തുടങ്ങിയപ്പോഴാണു പുതുതായി വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ റോഡരികത്തേക്കു മാറ്റി നിർത്തിയത്. മഴക്കോളുള്ളതുകൊണ്ടാകാം വൈറ്റിലയിൽ സാധാരണയുള്ള കൊച്ചിയുടെ തിരക്കുകളൊന്നുമില്ല. വെള്ളം വീണു കാഴ്ച മറയ്ക്കാൻ തുടങ്ങിയ ഹെൽമറ്റൊന്നു കുടഞ്ഞുകളഞ്ഞു. അൽപനേരം ഇനി വെറുതേ നിൽക്കണമല്ലോയെന്നുള്ള ചിന്തകൾ കഴുത്തിലിറുക്കി ശ്വാസം മുട്ടിച്ചു. അൽപം മാറി തലയെടുത്തു നിൽക്കുന്ന രണ്ടുനില കെട്ടിടം അപ്പോഴാണു കണ്ണിലുടക്കിയത്. പാഴാകേണ്ട സമയം അവിടെ ചുറ്റിക്കണ്ടു വരാമെന്നു മനസ്സു പറഞ്ഞു. ബോൾഡായ അക്ഷരങ്ങളിലെഴുതിയ ആ പേര് അന്നേ മനസിൽ പതിഞ്ഞു പോയി. ‘സുപ്രീം ബേക്കേഴ്സ്’. അതിനു മുകളിലത്തെ നിലയിൽ അപ്പർ ക്രസ്റ്റ് എന്ന പ്രീമിയം റസ്റ്റോറന്റ്. സുപ്രീമിലെ ഫ്രഷ് ഹൽവയോട് പ്രണയം തോന്നി. അന്നോളം രുചിച്ച ഹൽവകളേക്കാൾ എന്തോ പ്രത്യേകത അതിനുണ്ടായിരുന്നു. വീട്ടിലേക്കുള്ള ഹൽവ പാഴ്സൽ വാങ്ങി ഇറങ്ങാൻ നേരം കൗണ്ടറിലെ ചേട്ടനാണ് കൊല്ലത്തെ സുപ്രീം എക്സ്പീരിയൻസയെക്കുറിച്ച് പറഞ്ഞത്. ഏഴ് എക്സ്പീരിയൻസുകൾ കോർത്തിണക്കി ഭക്ഷണസംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഒരു കുടുംബത്തിന് ഓടിയെത്താവുന്ന ലക്ഷ്യസ്ഥാനമെന്ന സ്വപ്ന പദ്ധതിയാണവിടെ. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ, കൊല്ലം കടപ്പാക്കടയിൽ കണ്ട തലയെടുത്തു നിൽക്കുന്ന ഗംഭീര നാലുനില മന്ദിരവും അവിടത്തെ അനുഭവങ്ങളും പിന്നീട് മനസിൽ തന്നെ കൂടു കൂട്ടി.

ഭക്ഷണമെന്നു കേട്ടാൽ ഓർക്കണം സുപ്രീം എക്സ്പീരിയൻസ

Supreme-Food-Building

ഫൈൻ ഡൈൻ, സ്ട്രീറ്റ് ഫൂഡ്, പാർട്ടി, ബേക്കറി ഉൽപന്നങ്ങൾ, പലചരക്ക് ഉൽപ്പന്നങ്ങൾ, ഫ്രഷ് ഫൂഡ്, പച്ചക്കറികൾ, പഴങ്ങൾ, മാംസം, ഫ്രഷ് ഫിഷ്, പാക്കേജ് ചെയ്ത മത്സ്യം, പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ, പാനീയങ്ങൾ, മധുരപലഹാരങ്ങൾ, ഐസ്ക്രീമുകൾ, പകുതി വേവിച്ചഭക്ഷണങ്ങൾ, ഹോം കിച്ചൻ, വിരുന്ന് ഹാളുകൾ, റൂഫ് ടോപ്പ് ഡൈനിങ് എന്നിങ്ങനെ ഏതു രൂപത്തിലും ഭക്ഷണം തലച്ചോറിൽ മുറവിളി കൂട്ടുമ്പോൾ, അതുമായി ബന്ധപ്പെട്ട എല്ലാത്തിനും ഒരു ലക്ഷ്യസ്ഥാനം..അതാണ് ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യലക്ഷ്യസ്ഥാനമായ സുപ്രീം എക്‌സ്‌പീരിയൻസ.

മാറ്റം തുടങ്ങേണ്ടത് മനസ്സിൽ നിന്ന്

ഭക്ഷ്യചില്ലറവിൽപനയിൽ ഒരു പുതിയ വിഭാഗം സൃഷ്ടിക്കുന്ന ഈ വിപ്ലവത്തിലൂടെ സുപ്രീം എക്‌സ്‌പീരിയൻസ വ്യവസായത്തിന്റെ അതിർത്തികളെ വെറുതേയങ്ങു മങ്ങിക്കുക മാത്രമല്ല ചെയ്യുന്നത്. അത് ഉപഭോക്താവിന്റെ ചിന്തയെയും ശീലങ്ങളെയും കൂടി മാറ്റുകയാണ്. ചൂടുള്ള ഹൽവ വാങ്ങാൻ ആഗ്രഹിക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിൽ വരുന്നത്? എപ്പോഴും അടുത്തുള്ള ബേക്കറി തന്നെയല്ലേ? അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ പുറത്തു പോകാൻ ആഗ്രഹിക്കുമ്പോൾ, എന്താണ് നിങ്ങളുടെ മനസ്സിൽ വരാറുള്ളത്? അടുത്തുള്ള ഒരു റസ്റ്റോറന്റ് അല്ലേ? നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറപ്പെടുമ്പോൾ തീര്‍ച്ചയായും അടുത്തുള്ള സൂപ്പർ മാർക്കറ്റല്ലേ ആദ്യം ഓർമ്മിക്കുക? നിങ്ങൾക്ക് ഒരു ഫാമിലി ഗെറ്റ് ടുഗതർ നടത്തണമെങ്കിൽ, അടുത്തുള്ള ഒരു വിരുന്നു ഹാളോ സ്റ്റാർ ഹോട്ടലോ അല്ലേ തെരയുക? പക്ഷേ, ഇനി മുതൽ മുകളിൽ പറഞ്ഞ എല്ലാ ചോദ്യങ്ങൾക്കും ഭക്ഷ്യരംഗത്തെ മറ്റെന്ത് ആവശ്യത്തിനും നിങ്ങൾ കൊല്ലത്താണെങ്കിൽ സുപ്രീം എക്സ്പീരിയൻസയെ ആശ്രയിക്കാം.

സ്ട്രീറ്റ് ഫൂഡ് കോർണറും പുതിയ ഭക്ഷണാനുഭവങ്ങളും

Supreme-Food-Interior

ബ്രാൻഡ് സ്‌പൈസ് സ്ട്രീറ്റ് - സുപ്രീം എക്‌സ്‌പീരിയൻസയിലെ സ്ട്രീറ്റ് ഫൂഡ് കോർണർ നിങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ചുവടു പിടിച്ച് ഏറ്റവും താങ്ങാവുന്ന വിലയിൽ തന്നെ സാധനങ്ങൾ ലഭ്യമാക്കുന്നു. എല്ലാ ദിവസവും രാവിലെ 7:30 ന് ഇവിടെ പ്രഭാതഭക്ഷണം ആരംഭിക്കും. ഉത്തരേന്ത്യൻ ചാട്ടുകൾ, ചൂടു ജിലേബി, ലഘുഭക്ഷണങ്ങൾ, കരിമ്പ് ജ്യൂസ്, ഇറ്റാലിയൻ സോഫ്‌റ്റീസ് അങ്ങനെയങ്ങനെ നാവിൽ വെള്ളമൂറുന്ന വിഭവങ്ങളുടെ നിര നീളും. ഇന്റർനാഷനൽ ബ്രെഡുകൾ, ഏറ്റവും മികച്ച ഹോം മേഡ് ചോക്‌ലെറ്റ്, എല്ലാ അവസരങ്ങൾക്കുമുള്ള കസ്റ്റമൈസ്ഡ് കേക്കുകൾ എന്നിവ കൺമുന്നിൽ വച്ചു തയാറാക്കി സുപ്രീം ഗോർമെറ്റ് നിങ്ങളെ വിസ്മയിപ്പിക്കും. അപ്പർ ക്രസ്റ്റിലെ സീ ഫൂഡ് ഗ്രില്ലുകൾ തിരഞ്ഞെടുത്താൽ രുചിമേളങ്ങളുടെ പുതിയ ആകാശത്തേക്കു പട്ടം പോലെ പാറി നടക്കാം.

ഡൈനിങ് ഡെസ്റ്റിനേഷൻ

ഇന്ത്യയിലെ ആദ്യത്തെ ഫൂഡ് ഡെസ്റ്റിനേഷൻ കോൺസെപ്‌റ്റിൽ സുപ്രീം ഗോർമെറ്റ്, സുപ്രീം ബേക്കേഴ്സ്, സുപ്രീം സൂപ്പർമാർക്കറ്റ്, സ്‌ട്രീറ്റ് ഫൂഡിലെ സ്‌പൈസ് സ്ട്രീറ്റ്, പ്രീമിയം ഫൈൻ ഡൈൻ എക്‌സ്‌പീരിയൻസിലെ അപ്പർ ക്രസ്റ്റ്, റൂഫ് ടോപ്പ് ഡൈനിങ്, MICE ലെ വിരുന്നുകൾക്കും പാർട്ടികൾക്കും പ്രത്യേകവിഭാഗം എന്നിവയാണ് സുപ്രീം എക്സ്പീരിയൻസയിലെ ഉപവിഭാഗങ്ങൾ. വീട്ടിലേക്കുള്ള ഭക്ഷണങ്ങൾക്കായുള്ള പുതിയ വിഭാഗമാണ് ഫൂഡ് മാർക്കറ്റ്. ഈ ഫൂഡ് മാർക്കറ്റ് വിഭാഗത്തിൽ സൂപ്പർ മാർക്കറ്റിന്റെ ഫൂഡ് സെക്ഷൻ മാത്രമേ ലഭ്യമാകൂ എന്നതിനാൽ ഇതൊരു സൂപ്പർമാർക്കറ്റല്ല. സുപ്രീം എക്സ്പീരിയൻസയിൽ നോൺ-ഫൂഡ് വിഭാഗത്തിനു പ്രത്യേക സൂപ്പർമാർക്കറ്റ് സെക്‌ഷൻ ഉണ്ട്. ഫൂഡ് മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ബേക്കറി, റസ്റ്റോറന്റ്, ഐസ്ക്രീം പാർലർ, ഡ്രൈ ഫ്രൂട്ട് & നട്സ് സ്റ്റോർ, കോൾഡ് സ്റ്റോർ, ഗോർമെറ്റ് സ്റ്റോർ, ഓർഗാനിക് സ്റ്റോർ എന്നിവയെല്ലാം ഒരു കുടക്കീഴിലുണ്ടിവിടെ.

Supreme-Food-landing

പാകം ചെയ്ത ഭക്ഷണം, പാതി വേവിച്ച ഭക്ഷണം, ശീതീകരിച്ച ഭക്ഷണം, പാലുൽപ്പന്നങ്ങൾ, മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, പലചരക്ക്, പാചകത്തിനുള്ള എല്ലാ ചേരുവകളും സാമഗ്രികളും എല്ലാം ഉൾപ്പെടുന്ന ഒരു ഫൂഡ് മാർക്കറ്റ് എന്ന നിലയിൽ ഒരു കുടുംബത്തിന്റെ സമ്പൂർണ ഭക്ഷണാവശ്യങ്ങൾ സുപ്രീം ഗോർമെറ്റ് നിറവേറ്റുന്നു. വിശന്നെത്തുന്നവർക്ക് ഏതു സമയത്തും ഇവിടെ ഭക്ഷണം ലഭിക്കും.

സന്തോഷം തരുന്ന കാഴ്ചകൾ

സുപ്രീം ഗോർമെറ്റ് - ഫൂഡ് മാർക്കറ്റ്, ഒരു ഹോം മേക്കറുടെ ആനന്ദമാണ്. മോഡേൺ വീട്ടമ്മമാരുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുന്ന ചങ്ങാതിയാണ് ഈ ന്യൂ ജനറേഷൻ ഫൂഡ് മാർക്കറ്റ്. അരച്ച തേങ്ങയോ തേങ്ങാപ്പാലോ ആണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന തേങ്ങയിൽ നിന്ന് സുപ്രീം ഗോർമെറ്റ് അത് കൺമുന്നിൽ വച്ച് തയ്യാറാക്കി നൽകും. പച്ചക്കറികളോ മത്സ്യമോ ​​കഷണങ്ങളാക്കിയതു വേണമെങ്കിൽ, സുപ്രീം ഗോർമെറ്റ് ആ ജോലിയും നിങ്ങൾക്കു വേണ്ടി ചെയ്യും. പഴങ്ങൾ ജ്യൂസാക്കാനോ, സാലഡാക്കാനോ എന്നു വേണ്ട വീട്ടിലെ അടുക്കളയിൽ ചെയ്യുന്ന കാര്യങ്ങൾ സ്വന്തം ചങ്ങാതിയോടെന്ന പോലെ പറഞ്ഞു ചെയ്യിക്കാം. സുപ്രീം ഗോർമെറ്റ് ഈ സേവനങ്ങൾ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ വീട്ടിലെത്തിച്ചു തരും.

ഒരു വാരാന്ത്യത്തിൽ നിങ്ങളുടെ വീട്ടിലെ അടുക്കള അടയ്ക്കുന്നതു ചിന്തിച്ചാലോ?

ഒരു വാരാന്ത്യത്തിൽ നിങ്ങളുടെ അടുക്കള അടച്ച് പാചകം ചെയ്യാതെ വിശ്രമിക്കണമെന്നുണ്ടോ? വീട്ടിലേതു പോലെ മായമില്ലാത്ത ഫ്രഷ് ഭക്ഷണം സുപ്രീം എക്സ്പീരിയൻസ വീട്ടിലെത്തിക്കും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, അത്താഴം എന്നിവയ്ക്കായി പുതുതായി പാകം ചെയ്ത ഭക്ഷണം, പഴങ്ങൾ, ഫ്രഷ് ജ്യൂസുകൾ, ചായ-ടൈം സ്‌നാക്ക്‌സ്, നട്‌സ് എന്നിവ ലഭിക്കും. സുപ്രീം ബേക്കേഴ്സി ലെ ഹോം കിച്ചൺ, സുപ്രീം ഗോർമെറ്റ്, അപ്പർ ക്രസ്റ്റ് പ്രീമിയം റസ്റ്റോറന്റ് എന്നിവയാണ് ഈ ഉത്തരവാദിത്തം നിങ്ങൾക്കായി ഏറ്റെടുക്കുക. കോണ്ടിനെന്റൽ, ചൈനീസ്, പരമ്പരാഗത നാട്ടുരുചി, ഉത്തരേന്ത്യൻ, മെഡിറ്ററേനിയൻ എന്നിവയിൽ നിന്നു നിങ്ങൾക്ക് ഒരു പാചകരീതി തിരഞ്ഞെടുക്കാവുന്നതാണ്.

പ്രിൻസ് ചാമിങ്’ ഉപഭോക്താവ്

കാലാകാലങ്ങളായി പറഞ്ഞുകേൾക്കാറുള്ളത് 'ഉപഭോക്താവാണ് രാജാവ്' എന്നാണ്. എന്നാൽ സുപ്രീം എക്സ്പീരിയന്‍സയിൽ കസ്റ്റമർ 'പ്രിൻസ് ചാമിങ്' ആണ്. എല്ലാ മുത്തശ്ശിക്കഥകളും പറയുന്നതു പോലെ സന്തോഷത്തോടെ എന്നെന്നും ജീവിക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയെന്നതാണ് സുപ്രീം ഗ്രൂപ്പിന്റെ കസ്റ്റമർ സർവീസ് ലക്ഷ്യമിടുന്നത്. ഉപഭോക്താവെന്ന പ്രിൻസ് ചാമിങ് തങ്ങളോടൊപ്പമുള്ളപ്പോഴെല്ലാം അദ്ദേഹത്തിൽ സന്തോഷം നിറയ്ക്കാനാണ് ശ്രമങ്ങളെല്ലാം. സുപ്രീം എക്‌സ്പീരിയൻസയെ സംബന്ധിച്ചിടത്തോളം, അവരുടെ ഉപഭോക്താവിന്റെ സന്തോഷം പരമോന്നതമാണ്.

സുപ്രീം അനുഭവങ്ങളുടെ ലോകം

Supreme Image 4

1940 മുതൽ തങ്ങൾ കുഞ്ഞു മുസലിയാരുടെ (TKM) ബിസിനസ്സ് സംരംഭങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 1980-ൽ കൊല്ലത്ത് സുപ്രീം ഗ്രൂപ്പ് സ്ഥാപിതമായി. ഇതു 2016-ൽ സുപ്രീം ഫൂഡ് കമ്പനിയായി മാറി. ന്യൂ ഫൂഡ് മാർക്കറ്റ് വിഭാഗത്തിലെ സുപ്രീം ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡാണ് സുപ്രീം ഗോർമെറ്റ്. ന്യൂ ഫൂഡ് ഡെസ്റ്റിനേഷൻ വിഭാഗത്തിലെ പുതിയ ബ്രാൻഡാണ് സുപ്രീം എക്സ്പീരിയൻസ. 'ഹാപ്പിനസ് ഈസ് സുപ്രീം' എന്ന ആശയവും ഉപഭോക്തൃ അനുഭവവും ഗ്രൂപ്പ് അതിന്റെ ബ്രാൻഡുകളുടെ പ്രവർത്തനങ്ങളിൽ ഉയർത്തിപ്പിടിക്കുന്നു. വിവിധ വ്യവസായ സംരഭങ്ങളിലൂടെ ജീവിതത്തിന്റെ ദൈനംദിന നിമിഷങ്ങൾ ആഘോഷിക്കാൻ ഓരോരുത്തരെയും പ്രാപ്തമാക്കുന്ന മഹത്തായ സംരംഭമാണ് സുപ്രീം ഗ്രൂപ്പിന്റേത്.

SUPREME EXPERIENZA

Musaliar Building,
17/2737 Town Limit,
Kadapakkada, Kollam,
Kerala 691008
0474 2743999, 2744999

Follow us on Facebook: https://www.facebook.com/supremeexperienza
Follow us on Instagram: https://www.instagram.com/supremeexperienza/