Wednesday 11 May 2022 05:01 PM IST : By സ്വന്തം ലേഖകൻ

ഈ നൂറുപേരിൽ ആരാകും ആ താരസുന്ദരി... നിങ്ങൾക്ക് തെരഞ്ഞെടുക്കാം: വോട്ട് ചെയ്യാൻ വായനക്കാർക്കും അവസരം

vanitha-cover-face-2022

റാംപിൽ ആയിരക്കണക്കിന് കാഴ്ചക്കാരുടെ ആരവങ്ങൾക്കു നടുവിൽ നടുവിൽ നടന്നു നീങ്ങുന്ന നിമിഷം... ഇനി അതുമല്ലെങ്കിൽ ലൈം ലൈറ്റിന്റെ വെള്ളിവെളിച്ചത്തിനു മുന്നിൽ താരമായി മിന്നിത്തിളങ്ങുന്ന സുദിനം. മനസിന്റെ കോണിലൊളിപ്പിച്ച ആ സുന്ദര സ്വപ്നത്തിന്റെ അടുത്തെത്തിയിരിക്കുകയാണ് ഈ എണ്ണംപറഞ്ഞ സുന്ദരിമാർ...

വനിതകളുടെ മനസറിഞ്ഞ വനിത മാഗസിനും പ്രമുഖ ബ്രാൻഡായ കെപി നമ്പൂതിരീസ് ആയൂർവേദിക്സുമാണ് ഫാഷൻ മോഡലിംഗ് അവസരങ്ങളുടെ വാതായനം തുറന്നിടങ്ങുന്നിട്ടിരിക്കുന്നത്. കവർ ഫെയ്സ് കോണ്ടസ്റ്റ് 2022ന്റെ ഭാഗമാകാനുള്ള ക്ഷണം സ്വീകരിച്ചെത്തിയതാകട്ടെ ആയിരക്കണക്കിന് മത്സരാർത്ഥികൾ. ഇപ്പോഴിതാ ആ വലിയ പട്ടികയിൽ നിന്നും 100 താര സുന്ദരിമാരെ തെരഞ്ഞെടുക്കപ്പെട്ടതോടെ മത്സരത്തിന്റെ ആവേശവും നൂറിരട്ടിയാകുന്നു.

അവസാന റൗണ്ടിലെത്തിയ ഈ നൂറു പേരിൽ നിന്നും ആരാകും വനിത കവർ ഫെയ്സ് ആകുന്നത്? ആ വലിയ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് നിങ്ങൾ വായനക്കാർ കൂടിയാണ്. ചുവടെ നൽകിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ 100 പേരിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ട മത്സരാർത്ഥിയെ തെരഞ്ഞെടുക്കാം. വായനക്കാരുടെ വോട്ടിംഗിനു പുറമേ അടങ്ങുന്ന ജഡ്ജിംഗ് പാനലിന്റെ വിധിനിർണയവും തെരഞ്ഞെടുപ്പിൽ മാനദണ്ഡമാകും. വായനക്കാരുടെ വോട്ടുകൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ അവസാന റൗണ്ടിലേക്കുള്ള മത്സരരാർഥികളെ തിരഞ്ഞെടുക്കുക എന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ.

വനിത കവർ ഫെയ്സിനായി അപേക്ഷിച്ച ആയിരക്കണക്കിന് മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ ചിത്രങ്ങൾ ചുവടെ കാണാം. ഇഷ്ടപ്പെട്ട ചിത്രത്തിന് ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം.

https://specials.vanitha.in/2022/vanitha-coverface-contest-2022/index.html